കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ കരുണാകരൻ സ്മാരക ട്രസ്റ്റിന്റെ പേരിൽ തട്ടിപ്പ്; 5 കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

Google Oneindia Malayalam News

തിരുവനന്തപുരം: ചെറുപുഴ കരുണാകരൻ മെമ്മോറിയൽ ട്രസ്റ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് 5 കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. കെപിസിസി മുൻ നിർവാഹക സമിതിയംഗം കുഞ്ഞികൃഷ്ണൻ നായർ, കോൺഗ്രസ് നേതാക്കളായ സിഡി സ്കറിയ, സെബാസ്റ്റ്യൻ, റോഷി, ട്രഷറർ അബ്ദുൾ സലിം എന്നിവരാണ് അറസ്റ്റിലായത്. കോൺഗ്രസ് നേതാവ് ജയിംസ് പന്തമാക്കലിന്റെ പരാതിയിന്മേലാണ് ഇവർക്കെതിരെ നടപടി. വഞ്ചനാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

 സോണിയക്ക് പുകഴ്ത്തല്‍, ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് വിമര്‍ശനം, ഗഡ്കരിയുടെ പറഞ്ഞത് ഇങ്ങനെ സോണിയക്ക് പുകഴ്ത്തല്‍, ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് വിമര്‍ശനം, ഗഡ്കരിയുടെ പറഞ്ഞത് ഇങ്ങനെ

കെ കരുണാകരന്റെ പേരിൽ ആശുപത്രിക്കായി ലക്ഷങ്ങളുടെ പിരിവ് നടത്തിയ നേതാക്കൾ ട്രസ്റ്റിലെ മറ്റ് അംഗങ്ങൾ പോലും അറിയാതെ ഇതേ പേരിലുള്ള മറ്റൊരു ട്രസ്റ്റ് രൂപികരിച്ചാണ് തട്ടിപ്പ് നടത്തിയത്. ട്രസ്റ്റിന്റെ പേരിൽ നിർമാണ കമ്പനിയും സ്വകാര്യ കമ്പനിയും രൂപികരിച്ച് സ്വത്തുക്കൾ വകമാറ്റിയായിരുന്നു തട്ടിപ്പ്. ട്രസ്റ്റുമായി ബന്ധപ്പെട്ട് 30 കോടിയുടെ തിരിമറിയാണ് ഇവർ നടത്തിയിരിക്കുന്നത്.

con

2011ലാണ് കെ കരുണാകരന്റെ പേരിൽ ആശുപത്രിക്കായി ട്രസ്റ്റ് രൂപികരിക്കുന്നത്. ട്രസ്റ്റിന്റെ പേരിൽ ലക്ഷങ്ങൾ പിരിച്ചെടുത്ത ഇവർ ചെറുപുഴ ഡെവലപ്പേഴ്സ് എന്ന നിർമാണ കമ്പനിയും സിയാഡെന്ന മറ്റൊരു കമ്പനിയും രൂപികരിക്കുകയായിരുന്നു. നേതാക്കളും സിയാഡെന്ന കമ്പനിയും തന്നെ ആസ്തിയുടെ ഭൂരിഭാഗവും സ്വന്തമാക്കുകയയാിരുന്നു. എന്നാൽ ട്രസ്റ്റിന് പണം ലഭിച്ചുമില്ല.

കോൺഗ്രസ് നേതാവ് ജെയിംസ് നൽകിയ കേസിലാണ് നേതാക്കളെ പോലീസ് നേതാക്കളെ അറസ്റ്റ് ചെയ്യുന്നത്. കൂടുതൽ ചോദ്യം ചെയ്യലിലാണ് കെ കരുണാകരന്റെ പേരിൽ മറ്റൊരിടത്ത് ഒരു ട്രസ്റ്റ് രഹസ്യമായി രജിസ്റ്റർ ചെയ്തായിരുന്നു തട്ടിപ്പെന്ന് വ്യക്തമായത്. നേരത്തെ കരാറുകാരനായ മുതുവാണിക്കുന്ന് ജോസഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടും ഇവർക്കെതിരെ ആരോപണം ഉയർന്നിരുന്നു. ട്രസ്റ്റിൽ നിന്നും ലഭിക്കേണ്ട ഒരു കോടി 40 ലക്ഷം രൂപ ലഭിക്കാത്തതിനെ തുടർന്നായിരുന്നു കരാറുകാരനായ ജോസഫിന്റെ ആത്മഹത്യ.

English summary
Five congress leaders arrested for K Karunakaran trust cheating case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X