തൃശ്ശൂരില്‍ വാഹനം വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ആറ് മരണം
തൃശ്ശൂര്‍: എറണാകുളം-പാലക്കാട് ദേശീയ പാതയ്ക്ക് സമീപം വാന്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ആറ് മരണം. പാലക്കാട് ആലത്തുര്‍ സ്വദേശി ഇസഹാക്കും കുടുബവുമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം വെള്ളക്കെട്ടിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇസഹാക്ക്, ഭാര്യ അഫ്സത്ത്, മാതാവ് ഹബ്ബ ഉമ്മ, മകള്‍ ഇര്‍ഫാന, ഡ്രൈവര്‍ പ്രസാദ് എന്നിവരാണ് മരിച്ചത്.
വാഹനത്തില്‍ നിന്നും ജീവനോടെ പുറത്തെടുത്ത ഇജാസ്( മകന്‍) തൃശ്ശൂര്‍ മിഷന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. എറണാകുളം ഭാഗത്തു നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടാറ്റാ സുമോ വാന്‍ നന്തിക്കരയ്ക്ക് സമീപമുള്ള വളവില്‍ വച്ച് ഇടതുവശത്തെ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു.

പുലര്‍ച്ചെ അഞ്ചുമണിക്കാണ് അപകടം ഉണ്ടായത്. ഒന്നര മണിക്കൂറിന് ശേഷമാണ് അപകട വിവരം അറിഞ്ഞതെന്നും ഇരുട്ട് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു എന്നും പൊലീസ് പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപോയതോ വാഹനത്തിന്റെ നിയന്ത്രണം വിട്ടതോ ആണ് അപകട കാരണമെന്നാണ് നിഗമനം.
പൊലീസും നാട്ടുകാരും അപകട സ്ഥലത്തെത്തുമ്പോള്‍ വാഹനം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായിരുന്നു. വാഹനത്തിന്റെ ചില്ല് പൊട്ടിച്ചാണ് പരിക്കേറ്റ കുട്ടിയേയും മൃതദേഹങ്ങളും പുറത്തെടുത്തത്.
അപകട സൂചനാമുന്നറിപ്പ് ബോര്‍ഡിന്റെ ആഭാവമാണ് ഇടയ്ക്കിടെ ഇവിടെ നടക്കുന്ന അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.












Click it and Unblock the Notifications