ഒരു കുടുംബത്തിലെ 5പേര്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരം കല്ലയത്ത് ഒരു കുടംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേ മുക്കോല സ്വദേശികളായ മനോഹരന്‍, ഭാര്യ മഹേശ്വരി, മക്കളായ സജു, ബിജു , ബിജുവിന്റെ ഭാര്യ കൃഷ്‌ണേന്ദു എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീന്‍ രക്ഷിയ്ക്കാനായില്ല. കടബാധ്യത മൂലം ആത്മഹത്യ ചെയ്തതാണെന്ന് സൂചനയുണ്ട്. ഇവര്‍ക്ക ഓഹരി വിപണിയില്‍ 15 കോടിയുടെ ബാധ്യതയുള്ളതായി പറയുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.












Click it and Unblock the Notifications