തൃശൂരിലെ ബാലാശ്രമത്തിൽ നിന്ന് 5 പെൺകുട്ടികളെ കാണാതായി!പരക്കംപാഞ്ഞ് പോലീസ്,അഞ്ചുപേരും പോയത്...
കാണാതായവരിൽ രണ്ടു പെൺകുട്ടികൾ പ്രായപൂർത്തിയാകാത്തവരാണ്.
തൃശൂർ: മായന്നൂരിലെ ബാലാശ്രമത്തിൽ നിന്ന് അഞ്ച് പെൺകുട്ടികളെ കാണാതായി. ജൂലായ് 25 ചൊവ്വാഴ്ച പുലർച്ചെ ആറു മണിയോടെയാണ് പെൺകുട്ടികളെ കാണാതായത്. കാണാതായവരിൽ രണ്ടു പെൺകുട്ടികൾ പ്രായപൂർത്തിയാകാത്തവരാണ്.
ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് പെൺകുട്ടികളെ കാണാതായത് ബാലാശ്രമം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ബാലാശ്രമത്തിലും പരിസരത്തും തിരച്ചിൽ നടത്തിയതിന് ശേഷമാണ് പോലീസിൽ പരാതി നൽകിയത്.

കാണാതായ അഞ്ചു പെൺകുട്ടികളും സുഹൃത്തുക്കളായിരുന്നുവെന്നാണ് ബാലാശ്രമം ജീവനക്കാർ പറയുന്നത്. അഞ്ചു പേരും ഒരുമിച്ചാകാം ആശ്രമത്തിൽ നിന്ന് പുറത്തുകടന്നതെന്നാണ് ജീവനക്കാരുടെയും പോലീസിന്റെയും നിഗമനം. കാണാതായ അഞ്ചു പേർ എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരാണ്.
ബാലാശ്രമം അധികൃതരുടെ പരാതി ലഭിച്ച ഉടൻ തന്നെ ചേലക്കര പോലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടികൾ ജില്ല വിട്ടുപോകാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കാണാതായ പെൺകുട്ടികളെ കണ്ടെത്താനായി ചേലക്കര പോലീസ് പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. ഇതിന് മുൻപ് ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് ബാലാശ്രമം അധികൃതർ പറയുന്നത്.












Click it and Unblock the Notifications