ഇയാളിൽ നിന്ന് 5 പെൺകുട്ടികൾക്ക് സമാന അനുഭവം, ബന്ധുവിന്റെ മെസ്സേജിന് കൊടുത്ത മറുപടി, നന്ദിത പറയുന്നു
കൊച്ചി: കെഎസ്ആര്‍ടിസി ബസ്സില്‍ വെച്ച് സ്വയംഭോഗം ചെയ്ത യുവാവിനെ തുറന്ന് കാട്ടി സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുകയാണ് നടിയും മോഡലുമായ നന്ദിത. കഴിഞ്ഞ ദിവസം എറണാകുളത്തേക്കുളള യാത്രയ്ക്കിടെയാണ് സവാദ് എന്നയാളില്‍ നിന്നും നന്ദിത ദുരനുഭവം നേരിട്ടത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ സവാദിന്റെ ബന്ധു മെസ്സേജ് അയച്ചിരുന്നതായി നന്ദി പറയുന്നു. ഇയാളില്‍ നിന്ന് ഇത്തരത്തിലുളള മോശം അനുഭവം ഉണ്ടായതായി അഞ്ച് പെണ്‍കുട്ടികള്‍ തനിക്ക് മെസ്സേജ് അയച്ചിട്ടുണ്ടെന്നും നന്ദിത പറയുന്നു.

നന്ദിതയുടെ വാക്കുകള്‍ ഇങ്ങനെ: സവാദിന്റെ കസിന്‍ ബ്രദര്‍ തനിക്ക് ഇന്നലെ ഇന്‍സ്റ്റഗ്രാമില്‍ മെസ്സേജ് അയച്ചിരുന്നു. എന്താണ് സംഭവിച്ചത് വീഡിയോയില്‍ സിബ്ബ് തുറന്ന് കാണുന്നില്ലല്ലോ എന്ന് പറഞ്ഞു. വിശദീകരിക്കാന്‍ താല്‍പര്യമില്ലെന്നും വീഡിയോ ശ്രദ്ധിച്ച് കാണാനും മറുപടി കൊടുത്തു. ഇങ്ങനൊരു മകനുണ്ടായതിന് ഉമ്മാനോടും പെങ്ങളോടും സോറി പറഞ്ഞേക്ക് എന്നും പറഞ്ഞു.
പ്രതികരിച്ചതിന്റെ പേരില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ തന്റെ കമന്റ് സെക്ഷനില്‍ 90 ശതമാനം സ്ത്രീകളും പറയുന്നത് ഇത്തരത്തിലുളള അനുഭവം ഉണ്ടായിട്ടുണ്ടെന്നും താന്‍ പ്രതികരിച്ചതില്‍ സന്തോഷമുണ്ടെന്നുമാണ്. 5 ശതമാനം പുരുഷന്മാര്‍ പറയുന്നു ഇത് ആണുങ്ങള്‍ക്കും സംഭവിക്കുന്നുണ്ട് എന്ന്.
ബാക്കി 5 ശതമാനം പേര്‍ പറയുന്നത് മര്യാദയ്ക്ക് ഡ്രസ് ഇടാമായിരുന്നുവെന്നും ശ്രദ്ധ കിട്ടാനും ഫോളോവേഴ്‌സിനെ കൂട്ടാന്‍ വേണ്ടിയാണ് എന്നുമാണ്. താന്‍ വീഡിയോ എടുത്ത് ചുമ്മാതിരിക്കുകയായിരുന്നില്ലല്ലോ. എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. അതുകൊണ്ടല്ലേ ഫോളോവേഴ്‌സ് കയറുന്നത്, കയറട്ടെ എന്നും നന്ദിത പറയുന്നു.
ഇതേ വ്യക്തിയില്‍ നിന്നും മോശം അനുഭവം ഉണ്ടായി എന്ന് അഞ്ച് പെണ്‍കുട്ടികള്‍ തനിക്ക് മെസ്സേജ് അയച്ചിട്ടുണ്ട്. അവരുടെ സമ്മതം ഇല്ലാതെ ആ മെസ്സേജുകള്‍ പുറത്ത് വിടില്ല. ഇയാള്‍ തൃശൂരില്‍ നിന്ന് കയറും, ഇടയ്ക്ക് അങ്കമാലിയില്‍ നിന്ന് കയറും. ഇയാള്‍ ഇത്തരത്തില്‍ നിരന്തരമായി ചെയ്യുന്ന ആളാണ് എന്നും നന്ദിത കൂട്ടിച്ചേര്‍ത്തു.
ഇയാളുടെ പെങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമേ ആയിട്ടുളളൂ എന്നാണ് പ്രൊഫൈലില്‍ നിന്ന് മനസ്സിലാക്കിയത്. അത് വളരെ ദുഖകരമാണ്. ആളുകള്‍ സവാദിന്റെ പ്രൊഫൈല്‍ ലിങ്ക് ഷെയര്‍ ചെയ്യുന്നുണ്ട്. ആള്‍ അത് തന്നെയാണ്. പെങ്ങളുടെ ഫോട്ടോസ് കണ്ടത് കൊണ്ടാണ് താനത് ഷെയര്‍ ചെയ്യാത്തത്. പക്ഷേ ആളുകള്‍ അത് കണ്ടുപിടിച്ചു.
നമ്മുടെ ശരീരവുമായി ബന്ധപ്പെട്ടും വ്യക്തി എന്നുളള അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെട്ടാലും എല്ലാ പെണ്‍കുട്ടികളും ശക്തരാണ്. പ്രതികരിച്ചാല്‍ ആരും പിന്തുണച്ചില്ലെങ്കിലോ എന്ന ഭയമാണ് പലര്‍ക്കും. ആ ബസിലെ കണ്ടക്ടറായ പ്രദീപേട്ടന്‍ പ്രതികരിച്ചില്ലായിരുന്നുവെങ്കില്‍ താന്‍ വീഡിയോ എടുത്ത് പോകേണ്ടി വന്നേനെ. പിന്നെ പതുക്കെയൊക്കെയാവും ഇയാള്‍ പിടിയിലാകുന്നത്. അപ്പോള്‍ തന്നെ പിന്തുണ കിട്ടിയത് കൊണ്ടാണ് ഇത്രയും സ്‌ട്രോംഗ് ആയി നില്‍ക്കാന്‍ പറ്റിയത് എന്നും നന്ദിത പറയുന്നു.












Click it and Unblock the Notifications