നവദന്പതിമാരടക്കം 5 പേര്‍ കാറപകടത്തില്‍ മരിച്ചു
ആലപ്പുഴ:ആലപ്പുഴ കായകുളത്ത് ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. ആലപ്പുഴ വട്ടയാല്‍ സ്വദേശി ആന്റണി സേവ്യര്‍, ഭാര്യ സെല്‍മ, പിതാവ് പിഎ സേവ്യര്‍, മാതാവ് അലോഷ്, സഹോദരി പുത്രന്‍ അഞ്ചാം കഌസ് വിദ്യാര്‍ത്ഥിയായ അനൂപ് എന്നിവരാണ് മരിച്ചത്.
ഇന്നലെ (ജൂണ്‍ 30) രാത്രിയാണ് ദേശീയ രാത കായംകുളം പുത്തന്റോഡില്‍ അപകടം ഉണ്ടായത്. നവ ദമ്പതികളായ ആന്ററി സേവ്യറും ഭാര്യ ടെല്‍മയും കുടുംബാംഗങ്ങളോടൊപ്പം നടത്തിയ യാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്.

സേവ്യറിനൊപ്പമുണ്ടായിരുന്ന സഹോദരി വിമല, സജൂ, അനുഷ എന്നിവരെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായം കുളത്ത് നിന്ന് ആലപ്പുഴിലേക്ക് പോയ കാറും എതിര്‍ ദിശയില്‍ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഒരാഴ്ച മുമ്പാണ് ആന്റണി സേവ്യറും സെല്‍മയും വിവാഹതിരായത്.












Click it and Unblock the Notifications