കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയുടെ പിതാവിന് ആഹാരത്തിനുപോലും വകയുണ്ടായിരുന്നില്ലെന്ന് ആര് പറഞ്ഞു? അക്കൗണ്ടിലുള്ളത് ലക്ഷങ്ങൾ!

  • By Desk
Google Oneindia Malayalam News

കൊച്ചി: പെരുമ്പാവൂരിൽ മൃഗീയ പീഡനകത്തനിരയായ ജിഷയുടെ പിതാവ് പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടിൽ അഞ്ച് ലക്ഷത്തോളം രൂപ ഉണ്ടായിരുന്നതായി പോലീസ്. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന പാപ്പു കഴിഞ്ഞ ദിവസമാണ് മരിച്ചത്. ആശ്രയിക്കാൻ ആരുമില്ലാതെ റോഡരികിൽ കിടന്നായിരുന്നു മരണം. ജിഷയുടെ അമ്മ ആർഭാഢ ജീവിതം നയിക്കുമ്പോൾ പാപ്പുവിന് ആഹാരം കവിക്കാൻ പോലും വകയില്ലായിരുന്നു എന്നതരത്തിലായിരുന്നു കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നത്. എന്നാൽ മരണശേഷം പാപ്പുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച പൊലീസാണ് പണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

ജെഎൻയുവിൽ ബിരിയാണിക്കും വിലക്ക്; പിഴ അടക്കണമെന്ന് അധികൃതർ, പാകം ചെയ്തത് ബീഫ് ബിരിയാണിയെന്ന് എബിവിപിജെഎൻയുവിൽ ബിരിയാണിക്കും വിലക്ക്; പിഴ അടക്കണമെന്ന് അധികൃതർ, പാകം ചെയ്തത് ബീഫ് ബിരിയാണിയെന്ന് എബിവിപി

പാപ്പുവിന്റെ കൈവശം മൂവായിരത്തോളം രൂപയാണ് അവശേഷിച്ചിരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓടക്കാലി ശാഖയിലെ പാസ് ബുക്ക് പ്രകാരം ബാങ്ക് അക്കൗണ്ടില്‍ അവശേഷിക്കുന്നത് 452,000 രൂപയാണ് എന്നാണ് പൊലീസ് അറിയിച്ചത്. കൈയില്‍ കരുതിയിരുന്ന ബാഗില്‍ നിന്നും കണ്ടെടുത്ത ബാങ്ക് പാസ് ബുക്കിലാണ് അക്കൗണ്ട് ബാലന്‍സ് സംബന്ധിച്ച വിവരങ്ങളുള്ളത്. വീടിന് സമീപത്തുള്ള വെസ്റ്റേണ്‍ ഡയറി ഫാം പരിസരത്താണ് പാപ്പുവിന്റെ മൃതദ്ദേഹം കാണപ്പെട്ടത്. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായതോടെയാണ് പാപ്പുവിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള സ്ഥിതി വിവരക്കണക്കുകള്‍ വ്യക്തമായത്. മൂവായിരത്തോളം രൂപ ഷർട്ടിന്റെ പോക്കറ്റിൽ നിന്നായിരുന്നു പോലീസിന് കണ്ടു കിട്ടിയത്.

പണം ധൂർത്തടിക്കുന്നെന്ന ആരോപണം

പണം ധൂർത്തടിക്കുന്നെന്ന ആരോപണം

അതേസമയം ജിഷ മരിച്ചതുമായി ബന്ധപ്പെട്ട് കുടുംബത്തിന് കിട്ടിയ പണം ഒന്നും തന്നെ പാപ്പുവിന് കൊടുത്തിട്ടില്ലെന്നും മകളുടെ മരണശേഷം സര്‍ക്കാരില്‍ നിന്നും മറ്റ് പ്രമുഖരില്‍ നിന്നും ലഭിച്ച പണം മുഴുവൻ ധൂർത്തടിച്ച് തീർക്കുകയണ് ജിഷയുടെ അമ്മ രാജേശ്വരിയെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മകളുടെ മരണശേഷം ലഭിച്ച വലിയ സാമ്പത്തിക സഹായം ജിഷയുടെ അമ്മ രാജേശ്വരി ധൂര്‍ത്തടിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

പുതിയ വീട്ടിൽ സൗകര്യമില്ല

പുതിയ വീട്ടിൽ സൗകര്യമില്ല

ജിഷ കൊല്ലപ്പെട്ടതിനു ശേഷം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് അകനാട് മൂലേപ്പാടത്ത് ആറുസെന്റില്‍ സര്‍ക്കാര്‍ പണിതു നല്‍കിയ കോണ്‍ക്രീറ്റ് വീട്ടിലേയ്ക്കാണ് രാജേശ്വരി എത്തിയത്. ഒപ്പം മകള്‍ ദീപയും മകനുമുണ്ട്. പുതിയ വീടിന് സൗകര്യം പോരെന്ന പരാതിയുമായി രാജേശ്വരി കലക്ടറെയും കണ്ടിരുന്നു. എന്നാൽ കളക്ടർ ഈ ആവശ്യം തള്ളുകയായിരുന്നു. മകളുടെ മരണശേഷം ലഭിച്ച വലിയ സാമ്പത്തിക സഹായം ജിഷയുടെ അമ്മ രാജേശ്വരി ധൂര്‍ത്തടിക്കുകയാണെന്ന ബന്ധുക്കളുടെ ആരോപണങ്ങൾ ശരിവെക്കുന്നതായിരുന്നു ഈ റിപ്പോർട്ട്.

പാപ്പുവിനെ നോക്കിയില്ല

പാപ്പുവിനെ നോക്കിയില്ല

രാജേശ്വരി സ്ഥിരം യാത്ര ചെയ്യുന്നത് എസി കാറിലാണ്. ലക്ഷങ്ങള്‍ സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ലഭിച്ചെങ്കിലും രോഗിയായ പാപ്പുവിന് ഒരു രൂപ പോലും നല്കിയിരുന്നില്ലെന്ന ആരോപണങ്ങൾ ബന്ധുക്കൾ ഉന്നയിച്ചിരുന്നു. പകല്‍സമയങ്ങളില്‍ യാത്രയിലാണ് രാജേശ്വരി. മുഴുവന്‍ നേരം ഹോട്ടല്‍ ഭക്ഷണം. ഹോട്ടലിലെ ജീവനക്കാര്‍ക്ക് വലിയ തുക ടിപ്പ് നല്‍കിയരുന്നതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

ജിഷയുടെ മരണം

ജിഷയുടെ മരണം

2016 ഏപ്രിൽ 28 രാത്രി 8.30 ഓടെയാണ് മരിച്ച നിലയിൽ ജിഷയെ, അമ്മ രാജേശ്വരി കണ്ടെത്തിയത്. ആദ്യദിവസങ്ങളിൽ പോലീസിന്റെ അനാസ്ഥ മൂലവും മാധ്യമശ്രദ്ധ പതിയാത്തതിനാലും ഇത് അധികമാരുടേയും ശ്രദ്ധയിൽപതിഞ്ഞില്ല. നവമാധ്യമങ്ങളിൽ ജിഷയ്ക്ക് നീതിയ്ക്കായുള്ള ക്യാമ്പയിനുകൾ ശക്തമായതോടെയാണ് ഇത് മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തത്. പെരിയാർ ബണ്ട് കനാലിന്റെ തിണ്ടയിൽ പുറമ്പോക്ക് ഭൂമിയിൽ പണിത ഒരു ഒറ്റമുറി വീട്ടിലാണ് ജിഷയും അമ്മ രാജേശ്വരിയും കഴിഞ്ഞിരുന്നത്. ജോലിക്കു പോയിരുന്ന രാജേശ്വരി തിരികെ വീട്ടിലെത്തിയപ്പോഴാണ് മകളുടെ മൃതദേഹം കാണുന്നത്.

മൃഗീയ പീഡനം

മൃഗീയ പീഡനം

വയറിലും, കഴുത്തിലും, യോനിയിലും ക്രൂരമായ മർദ്ദനമേറ്റതിന്റെ തെളിവുകളുണ്ട്. കുടൽമാല മുറിഞ്ഞ് കുടൽ പുറത്തുവന്ന നിലയിലായിരുന്നെന്നും കത്തി നെഞ്ചിയിൽ ആഴത്തിൽകുത്തിയിറക്കിട്ടുണ്ടായിരുന്നെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു. ജിഷയുടെ മരണത്തിന്റെ കേസന്വേഷവുമായി ബന്ധപ്പെട്ടും ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു. ഒറ്റ മുറി വീട്ടിൽ അടച്ചുറപ്പിലാതെയുള്ള താമസമാണ് ഇത്തരത്തിൽ ക്രൂരമായി ബലാത്സംഗത്തിന് ഇരയാകാൻ കാരണമായതെന്ന നിഗമനത്തിലാണ് പുതിയ വീട് വെച്ചു നൽകാനുഴള്ള തീരുമാനമുണ്ടായത്.

English summary
Five lakh rupees in Pappu's bank accout says police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X