കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ടേം നിബന്ധന കർശനമോ? മത്സരരംഗത്ത് നിന്ന് മാറി നിൽക്കുക അഞ്ച് മന്ത്രിമാരുൾപ്പെടെ 22 പേർ

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ രണ്ട് തവണ തുടർച്ചയായി മത്സരിച്ചവരെ മാറ്റി നിർത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രണ്ട് തവണ തുടർച്ചയായി മത്സരിച്ചവരെ മാറ്റിനിർത്താൻ സിപിഎം തീരുമാനിച്ചാൽ ഇത്തവണ പാർട്ടിയിൽ നിന്ന് പല നേതാക്കൾക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില

ഗുണം ചെയ്യും

ഗുണം ചെയ്യും


രണ്ട് ടേം തുടർച്ചയായി മത്സരിച്ചവരെ മത്സരഗംത്ത് നിന്ന് മാറ്റി നിർത്താനാണ് നീക്കമെങ്കിൽ സിപിഎമ്മിലെ മുതിർന്ന നേതാക്കളിൽ വലിയൊരു വിഭാഗം തന്നെ മത്സരരംഗത്ത് നിന്ന് മാറ്റിനിർത്തപ്പെടും. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി പയറ്റിയ അതേ തന്ത്രം തന്നെയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎം പുറത്തെടുക്കുകയെന്നാണ് സൂചന.

 പുതുമുഖങ്ങളെ ഇറക്കാൻ

പുതുമുഖങ്ങളെ ഇറക്കാൻ


തുടർച്ചയായി രണ്ട് ടേം മത്സരിച്ച് വിജയിച്ചവരെ മാറ്റിനിർത്തിക്കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത് പാർട്ടിയെ സംബന്ധിച്ച് വെല്ലുവിളിയാണ്. എന്നാൽ കേരളത്തിൽ ഭരണത്തുടർച്ച ലക്ഷ്യമിടുന്ന സിപിഎമ്മിന് അനിവാര്യമായവരെ മാത്രം വീണ്ടും മത്സരിപ്പിച്ച് കൂടുതൽ പുതുമുഖങ്ങളെ മത്സരരംഗത്തേക്ക് എത്തിക്കാനാണ് നീക്കം. അതേ സമയം പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും മൂലം തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വിഎസ് അച്യുതാനന്ദൻ വ്യക്തമാക്കിയിരുന്നു. തുടർച്ചയായ നാല് തവണയാണ് വിഎസ് അച്യുതാനന്ദൻ മലമ്പുഴയിൽ നിന്ന് മത്സരിച്ചത്.

മന്ത്രിമാർക്ക് തിരിച്ചടി

മന്ത്രിമാർക്ക് തിരിച്ചടി

കേരളത്തിലെ നിലവിലെ മന്ത്രിമാരിൽ എകെ ബാലൻ, ജി സുധാകരൻ, സി രവീന്ദ്രനാഥ്, എന്നിവർക്ക് അവസരം നഷ്ടമായേക്കും. രണ്ടിലധികം തവണ മത്സരിച്ച് വിജയിച്ചു എന്നത് തന്നെയാണ് ഇതിനുള്ള കാരണം. സിപിഎം ഈ ചട്ടം പാലിച്ചാൽ ആറ്റിങ്ങലിൽ ബി സത്യൻ, ചാലക്കുടിയിൽ ബിഡി ദേവസി, കൊട്ടാരക്കരയിൽ ഐഷ പോറ്റി, ബാലുശ്ശേരിയിൽ പുരുഷൻ കടലുണ്ടി, കൊയിലാണ്ടിയിൽ കെ ദാസൻ, കല്യാശ്ശേരിയിൽ ടിവി രാജേഷ്, തളിപ്പറമ്പിൽ ജയിംസ് മാത്യൂ, ഉദുമയിൽ കെ കുഞ്ഞിരാമൻ എന്നിവർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. മന്ത്രി ഡോ. തോമസ് ഐസക് രണ്ട് തവണ ആലപ്പുഴയിൽ നിന്നും രണ്ട് തവണ മാരാരിക്കുളത്ത് നിന്നും വിജയിച്ചിരുന്നു.

 നേതാക്കൾക്ക് പരിഗണന

നേതാക്കൾക്ക് പരിഗണന

മാവേലിക്കരയിൽ ആർ രാജേഷ്, റാന്നിയിൽ രാജു എബ്രഹാം, ഗുരുവായൂരിൽ കെവി അബ്ദുൾ ഖാദർ, വൈപ്പിനിൽ എസ് ശർമ, കോഴിക്കോട് നോർത്തിൽ എസ് പ്രദീപ് കുമാർ എന്നിവർ രണ്ട് ടേമിലധികം മത്സരിച്ചിട്ടുണ്ട്. എന്നാൽ പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് ഇവരെ ഇതതവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിപ്പിക്കും.

 തുടർച്ചയായി മത്സരം

തുടർച്ചയായി മത്സരം


വ്യാവസായിക വകുപ്പ് മന്ത്രി എസി മൊയ്തീൻ രണ്ട് ടേം പൂർത്തിയാക്കിയെങ്കിലും തുടർച്ചയായി മത്സരിച്ചിരുന്നില്ല. 2006ൽ വടക്കാഞ്ചേരിയിൽ നിന്നും 2016ൽ കുന്നംകുളത്ത് നിന്നുമാണ് മത്സരിച്ച് വിജയിച്ചിട്ടുള്ളത്. കുന്നംകുളത്ത് നിന്ന് തന്നെ എസി മൊയ്തീനെ മത്സരിപ്പിക്കാനാണ് സാധ്യത. രണ്ട് ടേം തുടർച്ചയായി മത്സരിച്ചവരെ വീണ്ടും മത്സരിപ്പിക്കില്ലെന്ന നിലപാട് കടുപ്പിച്ചാൽ അഞ്ച് മന്ത്രിമാരും 17 സിറ്റിംഗ് എംഎൽഎമാരും മത്സര രംഗത്തുണ്ടാകില്ല.

English summary
Five ministers and 17 MLAs excluded from next assembly election if two term will be strict in CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X