സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരിച്ചു: ആകെ രോഗികളുടെ എണ്ണം 28 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് സിക വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് അഞ്ച് പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിാണ് ഇവര്‍ക്ക് വൈറസ് ബാധ സ്ഥിരീച്ചത്. ആനയറ സ്വദേശികളായ രണ്ടുപേര്‍ക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ ഒരാളുടെ സാമ്പില്‍ ആരഗ്യവകുപ്പ് സര്‍വയലന്‍സിന്‍റെ ഭാഗമായി ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ശേഷിക്കുന്ന നാലുപേരുടേയും സാമ്പിള്‍ രണ്ട് സ്വകാര്യ ആശുപത്രികളില്‍ നിന്നും അയച്ചതാണ. ഇവര്‍ക്ക് കൂടെ രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ സിക വൈറസ് ബാധിതരുടെ എണ്ണം 28 ആയി. അതേസമയം ഇന്നലെ നടത്തിയ 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്.

അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ
സിക്ക വൈറസ് കൂടുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ആനയറ പ്രദേശത്തുള്ള 3 കിലോമീറ്റര്‍ പരിധിയില്‍ സിക്ക വൈറസിന്റെ ക്ലസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും കോര്‍പറേഷന്റേയും നേതൃത്വത്തില്‍ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കൗണ്‍സിലിംഗും നടത്തുന്നതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications