കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഇന്ന് 5 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 32 പേരാണ്. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രോഗം ബാധിച്ചവരില്‍ 23 പേരും കേരളത്തിന് പുറത്ത് നിന്നുള്ളവരാണ്

നിലവില്‍ ചെന്നൈയില്‍ നിന്നും വന്ന 6 പേരും മഹാരാഷ്ട്രയില്‍ നിന്നുള്ള 4 പേരും നിസാമുദീനില്‍ നിന്നെത്തിയ 2 പേരും വിദേശത്ത് നിന്നുള്ള 11 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 9 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. അതില്‍ 6 പേര്‍ വയനാട്ടില്‍ നിന്നാണ്.

സമ്പര്‍ക്കിത്തിലൂടെയുള്ള രോഗവ്യാപനത്തിന്റെ തോത് സങ്കല്‍പ്പാതീതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍ഗോഡ് ഒരാളില്‍ നിന്ന് 22 പേര്‍ക്കാണ് വൈറസ് ബാധിച്ചത്.

corona

കണ്ണൂരില്‍ 9 പേര്‍ക്കും വയനാട്ടില്‍ 6 പേര്‍ക്കുമാണ് ഇത്തരത്തില്‍ രോഗം സ്ഥിരീകരിച്ചത്. കാര്യങ്ങള്‍ എളുപ്പമല്ലെന്നും നിയന്ത്രണങ്ങള്‍ പാളിപ്പോയാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നും വലിയ വിപത്ത് ഉണ്ടാവുമെന്നും മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു.അതുകൊണ്ടാണ് ഇത് ആവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ സംസ്ഥാനത്തേക്ക് കൂടുതല്‍ ആളുകള്‍ എത്തുകയാണ്. അവര്‍ക്ക് സുരക്ഷയൊരുക്കാനും നമ്മള്‍ക്ക് കഴിയണം, ഇതൊരു വലിയ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. റോഡ്, റെയില്‍വേ, നാവിക, വ്യേമ മാര്‍ഗങ്ങളിലൂടെയാണ് ആളുകള്‍ സംസ്ഥാനത്ത് എത്തിയത്. റോഡ് മാര്‍ഗം ഇതുവരേയും 33116 പേരും, വിമാനങ്ങള്‍ വഴി 1406 പേരും കപ്പല്‍ മാര്‍ഗം 836 പേരും സംസ്ഥാനത്തെത്തി. നാളെ മുതല്‍ ട്രെയിന്‍ സര്‍വ്വീസും ആരംഭിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെയുള്ള പോസീറ്റീവ് കേസുകള്‍ പരിഗണിക്കുമ്പോള്‍ 70 ശതമാനം പുറമേ നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 20 ശഷതമാനം അവരില്‍ നിന്നും സമ്പര്‍ക്കം വഴി വന്നതാണ്.

ബ്രേക്ക് ദ ചെയിനും ക്വാറന്റൈനും, റിവേഴ്‌സ് ക്വാറന്റൈനും വിജയിപ്പാക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് രോഗ വ്യാപനം ഒരു ശതമാനത്തില്‍ നല്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.വിദേശത്ത് നിന്നും വരുന്നവര്‍ക്ക് അതത് രാജ്യങ്ങളില്‍ ആന്റ് ബോഡി ടെസ്റ്റ് നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. രോഗവ്യാപനത്തിന്റെ തോത് കുറക്കാന്‍ ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരേ സമയം അനേകം പേരെ സ്വീകരിക്കേണ്ടി വരും. അവരെല്ലാവരും തന്നെ സംരക്ഷിക്കപ്പെടേണ്ടവരാണ്. ഇവരെ സുരക്ഷിതമായ സ്ഥലത്തെത്തിക്കണം. രോഗ ബാധയുള്ളവര്‍ക്ക് പ്രത്യേകം പരിചരണം നല്‍കണം. വൈറസ് വ്യാപനം നടയണം. ഈ ഉത്തരവാദിത്തം സംസ്ഥാനം ഏറ്റെടുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
Pinarayi Vijayan pays tribute to Kerala''s Florence Nightingales | Oneindia Malayalam

നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എത്തുന്നവരെക്കുറിച്ച് വിവരങ്ങള്‍ നിര്‍ബന്ധമായും ശേഖരിക്കണം എന്ന തീരുമാനമെടുത്തിട്ടുണ്ട്. അതിന്റെ ഭാഗമായി കൊവിഡ് ജാഗ്രത വെബ് പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും പാസും നിര്‍ബന്ധമാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

English summary
Five New Positive Covid-19 Cases Reported in Kerala Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X