പഴയ മുദ്രാവാക്യങ്ങളൊക്കെ മറന്നു; 5 സ്വാശ്രയ എഞ്ചിനിയറിങ് കോളേജുകൾക്ക് സ്വയംഭരണ അവകാശം നൽകാൻ നീക്കം?
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകൾക്ക് സ്വയം ഭരണാവകാശം നല്‍കാന്‍ ഇടതു സര്‍ക്കാര്‍ നീക്കങ്ങൾ ആരംഭിച്ചെന്ന് റിപ്പോർട്ട്. ന്യൂസ് 18 മലയാളമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജഗിരി, അമല്‍ജ്യോതി, സെന്റ് ഗിറ്റ്‌സ്, എസ്സിഎംഎസ്, ഫിസാറ്റ്, സഹൃദയ എന്നീ സ്വാശ്രയ എഞ്ചിനിയറിങ് കോളേജുകളുടെ അപേക്ഷയിൽ തുടർ നടപടികൾക്ക് നിർദ്ദേശം നൽകി കഴിഞ്ഞെന്നാണ് റിപ്പോർട്ട്.
സ്വയംഭരണാവകാശം നൽകുന്നതോടെ സർവകലാശാലകൾക്ക് കോളേജുകൾക്ക് മേലുളള നിയന്ത്രണം ഏറെക്കുറെ നഷ്ടമാകും. ഫീസ്, കരിക്കുലം, പ്രവേശനം, ജീവനക്കാരുടെ ശമ്പളം എന്നിവയില്‍ തീരുമാനമെടുക്കാന്‍ മാനേജ്‌മെന്‍റുകള്‍ക്ക് കഴിയും എന്നതാണ് പ്രത്യേകത. ഇതോടെ . സംസ്ഥാന സര്‍ക്കാരിനും കോളേജിന്‍റെ ദൈനംദിന പ്രവർത്തനങ്ങളിൽ കാര്യമായ നിയന്ത്രണങ്ങളുമില്ലാതെ വരും.

ഇതോടൊപ്പം 12 എയ്ഡഡ് ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജുകള്‍ക്കും സ്വയംഭരണാവകാശം നല്‍കാന്‍ നീക്കങ്ങൾ ഉന്നതവിദ്യാഭ്യാസ വകുപ്പിൽ തകൃതിയാണ്. മാധവമേനോൻ കമ്മീഷനിലൂടെ അന്നത്തെ ഹയർ എഡ്യുക്കേഷൻ കമ്മീഷൻ കൊണ്ടുവന്ന കാലത്ത് അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തതാണ് ഇടതു പക്ഷം. എന്നാൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇതിന് അനുമതി നൽകിയതിനെതിരെ പ്രതിഷേധം ഉയർന്നു വരുന്നുണ്ട്.
ഇടതുപക്ഷ അധ്യാപക സംഘടനകളുടെയും ഇടത് വിദ്യാർഥി സംഘടനകളുടെയും അമർഷം വക വെയ്ക്കാതെയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നീക്കങ്ങൾ. എകെപിസിടിഎ അടക്കമുളള സംഘടനകൾ എതിർപ്പ് പരസ്യമാക്കി രംഗത്ത് വരാനും ആലോചിക്കുന്നുണ്ട്. നേരത്തെ പലതവണ ഇടത് അനുകൂല സംഘടനയായ എകെപിസിടിഎ സ്വയംഭരണത്തിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം












Click it and Unblock the Notifications