സംസ്ഥാന നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കടുങ്ങപുരം സ്‌കൂളില്‍ നിന്നും അഞ്ചുപേര്‍
മലപ്പുറം: പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 11,12 തീയ്യതികളില്‍ നടക്കുന്ന സംസ്ഥാന സബ്ജൂനിയര്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് കടുങ്ങപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡി സ്‌കൂളില്‍ നിന്നും അഞ്ചു പേര്‍ പങ്കെടുക്കും. പരിയാപുരം സെന്റ് മേരീസില്‍ നടന്ന ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ കടുങ്ങപുരം രണ്ടാം സ്ഥാനം നേടിയിരുന്നു.

സംസ്ഥാന സബ്ജൂനിയര്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കടുങ്ങപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡി സ്‌കൂളില്‍ നിന്നും പങ്കെടുക്കുന്ന താരങ്ങള്‍
വിസ്‌ന, ആദിത്യ, അഞ്ജന, ഷിഫ, ഭവാനി എന്നീ വിദ്യാര്‍ഥിനികളാണ് ജില്ലാടീമില്‍ ഇടം നേടിയത്. കായികതാരങ്ങളെ പ്രധാനാധ്യാപിക കെ.ലത, പി.ടി.എ പ്രസിഡന്റ് കരുവാടി കുഞ്ഞാപ്പ വാര്‍ഡ് അംഗം ഇ.മുഹമ്മദ് ഫസലുദ്ദീന്‍ അനുമോദിച്ചു. സി.അലവിക്കുട്ടി, വി.സജാത് സാഹിര്‍ എന്നിവരാണ് പരിശീലകര്‍.












Click it and Unblock the Notifications