മുന്‍ കാമുകിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച വിദ്യാര്‍ത്ഥിയും കൂട്ടുകാരും പിടിയില്‍
ആലപ്പുഴ: എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയും, സ്വര്‍ണവും പണവും തട്ടുകയും ചെയ്ത കേസില്‍ വിദ്യാര്‍ത്ഥിയും സംഘവും പോലീസ് പിടിയിലായി. പെണ്‍കുട്ടിയുടെ മുന്‍ കാമുകനെയും സംഘത്തെയുമാണ് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ബി. പ്രസന്നന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെല്ലാം പെണ്‍കുട്ടിക്കൊപ്പം പ്ലസ് ടുവിന് പഠിച്ചവരാണ്.
മാന്നാര്‍ കുരട്ടികാട് സ്വദേശിയും ബാംഗ്ലൂരില്‍ ബിസിഎ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് സാലി(19), കുരട്ടിക്കാട് തെക്കേവിളയില്‍ ഗോകുല്‍രാജ്(20), കരപ്പറ സ്വദേശി മോഹിത് വി തോമസ്(20), കുരട്ടിക്കാട് പവിത്രം മാഞ്ഞുവിളയില്‍ ഗോകുല്‍മോഹന്‍(19), പാവൂക്കര സ്വദേശി അന്‍വര്‍(19) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് സാലിയുടെ മുന്‍ കാമുകിയാണ് പരാതിക്കാരി.
മുഹമ്മദ് സാലി പ്ലസ് വണ്‍ ക്ലാസ് മുതല്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. അടുപ്പത്തിന്റെ പേരില്‍ സ്‌കൂള്‍ പരിപാടിക്കിടെ പെണ്‍കുട്ടിയുടെ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. പ്ലസ് ടു സ്‌കൂള്‍ വിട്ടശേഷവും ഇരുവരും പ്രണയം തുടര്‍ന്നു. എന്നാല്‍ മുഹമ്മദ് സാലിക്ക് വേറെ പെണ്‍കുട്ടികളുമായും അടുപ്പമുണ്ടെന്നറിഞ്ഞതോടെ പെണ്‍കുട്ടി പ്രണയത്തില്‍ നിന്നും പിന്മാറി.

ഇതോടെ പ്രകോപിതനായ മുഹമ്മദ് സാലി കൂട്ടുകാരായ അഫ്‌സല്‍, ഗോകുല്‍രാജ്, മുഹാസ് സച്ചിന്‍ എന്നിവരുടെ സഹായത്തോടെ നേരത്തെ എടുത്ത ഫോട്ടോ മോര്‍ഫ് ചെയ്ത് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഭീഷണിയിലൂടെ പെണ്‍കുട്ടിയില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തു. കൂടാതെ മോര്‍ഫ് ചെയ്ത ചിത്രം സുഹൃത്തുക്കളുടെ സഹായത്തോടെ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
ചിത്രം പലര്‍ക്കും ലഭിച്ച കൂട്ടത്തില്‍ പെണ്‍കുട്ടിയുടെ മാതാവിനും സ്വന്തം മകളുടെ ചിത്രം ലഭിച്ചു. ഇതോടെ രക്ഷിതാക്കളുടെ സഹായത്തോടെ വിദ്യാര്‍ത്ഥിനി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. മൂന്നു പ്രതികള്‍ ഇപ്പോഴും ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications