ഐസിസ് ബന്ധമെന്ന് സംശയം... കണ്ണൂരില്‍ അഞ്ച് പേരെ എന്‍ഐഎ നേരിട്ടെത്തി പിടികൂടി
കണ്ണൂര്‍: കേരളത്തില്‍ നിന്ന് ഐസിസില്‍ ചേരാനായി നാട് വിട്ടുപോയി എന്ന് സംശയിക്കുന്നവരില്‍ ഭൂരിപക്ഷം പേരും കാസര്‍കോട് സ്വദേശികളാണ്. ഇപ്പോഴിതാ കണ്ണൂരില്‍ നിന്ന് അഞ്ച് പേരെ ദേശീയ അന്വേഷണ ഏജന്‍സി നേരിട്ടെത്തി കസ്റ്റെഡിയില്‍ എടുത്തിരിയ്ക്കുന്നു.
പാനൂര്‍ പെരിങ്ങത്തൂര്‍ മലയില്‍ ഒളിച്ച് കഴിയുകയായിരുന്ന അഞ്ച് പേരെയാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. പെരങ്ങത്തൂര്‍ കനകമലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

ആരെയൊക്കെയാണ് പിടികൂടിയത് എന്ന വിവരം ഇതുവരെ എന്‍ഐഎ പുറത്ത് വിട്ടിട്ടില്ല. ഇവര്‍ കണ്ണൂര്‍ സ്വദേശികളാണോ എന്ന് പോലും വ്യക്തമല്ല. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത് എന്നാണ് സൂചന.
വന്‍ പോലീസ് സന്നാഹത്തോടെയാണ് എന്‍ഐഎ സംഘം പാനൂരില്‍ എത്തിയത്. എന്‍ഐഎ ഡിവൈഎസ്പിമാരായ ഷൗക്കത്ത് അലി, അനുരഞ്ജ് തംഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍.
കേരളത്തില്‍ നിന്ന് ഒട്ടേറെ പേര്‍ ഐസിസിനെ പിന്തുണക്കുന്നതായി സൂചനകളുണ്ട്. ഇരുപത്തിയൊന്ന് പേരാണ് കേരളത്തില്‍ നിന്ന് ഐസിസില്‍ ചേരാനായി നാടുവിട്ടതായി സംശയിക്കുന്നത്.












Click it and Unblock the Notifications