കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചത്. കാറും മീന്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ചിറക്കര സ്വദേശി വിഷ്ണു, രാജീവ്, സുധീഷ്, അരുൺ എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരു മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാറിലേക്ക് മീന്‍ ലോറി ഇടിച്ച കയറുകയായിരുന്നു. പ്രസ് സ്റ്റിക്കർ പതിച്ച വാഹനമാണ് അപകടത്തിൽ പെട്ടതെന്ന വിവരം പൊലീസ് നല്കുന്നു. കെഎൽ 02 ബികെ 9702 എന്ന നമ്പർ കാറാണ് അപകടത്തിൽപെട്ടത്. ചൊവാഴ്ച രാത്രി 10.45 ഓടെയാണ് അപകടം ഉണ്ടായത്.