'അങ്ങനെ ഞാന്‍ ആ കിണറ്റില്‍ നിന്ന് രക്ഷപ്പെട്ടു' ഹൊ ഭാഗ്യം
കുമരകം: ബിസ്‌ക്കറ്റ് വാങ്ങാന്‍ പോകുന്നതിനിടെ അയല്‍പക്കത്തെ കിണറ്റില്‍ വീണ അഞ്ചുവയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബസാറിന് സമീപം നെടുമ്പറമ്പില്‍ ജയ്‌മോന്‍ പൗലോസിന്റെ മകന്‍ ജിസ് ആണ് വെള്ളം നിറഞ്ഞു കിടന്ന അയല്‍പക്കെത്ത കിണറ്റില്‍ വീണത്.
വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്നതിനിടെ പൈപ്പില്‍ പിടി കിട്ടി. പൈപ്പില്‍ പിടിച്ച് കിടന്ന ശേഷം ജിസ് ഉറക്കെ കരയാന്‍ തുടങ്ങി. ഈ സമയം അടുക്കളയിലായിരുന്ന ജിസിന്റെ അമ്മ കരച്ചില്‍ കേട്ട് കിണറിനടുത്തേയ്ക്ക് എത്തി. അമ്മ കയ്യെത്തിപ്പിടിച്ചാണ് ജിസിനെ കിണറ്റില്‍ നിന്ന് രക്ഷിച്ചത്.

കടയിലേയ്ക്ക് പോകും വഴി ജിസ് കാട്ടിയ ചെറിയൊരു കുസൃതിയാണ് കിണറ്റില്‍ ചാടിച്ചത്. അയല്‍ വീട്ടിലെ കിണറിന് സമംീപം വീട് പണിയ്ക്കായി മെറ്റല്‍ കൂട്ടിയിട്ടിരുന്നു. ജിസ് മെറ്റലിലിയേക്ക് ഓടിക്കയറി എന്നാല്‍ നിലതെറ്റി നേരെ കിണറ്റിലേയ്ക്ക് വീഴുകയായിരുന്നു. അമ്മ ഷിബി എത്തി രക്ഷിച്ചപ്പോഴാണ് മെറ്റലില്‍ കയറിയാണ് വീണതെന്ന് ജിസ് പറഞ്ഞത്.
മരിയ ഭവന്‍ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് ജിസ്. സംഭവമറിഞ്ഞ് മാധ്യമ പ്രവര്‍ത്തകരെത്തുമ്പോഴേയ്ക്കും നാണം കുണുങ്ങിയാണെങ്കിലും കിണറ്റില്‍ വീണ കഥ ജിസ് പറഞ്ഞു.












Click it and Unblock the Notifications