കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാഗവതിനെതിരേ ഉടന്‍ കേസെടുക്കില്ല!! കാരണം....ഇതാണ് പോലീസ് പറയുന്നത്

സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷമേ കേസെടുക്കുകയുള്ളൂ

  • By Sooraj
Google Oneindia Malayalam News

പാലക്കാട്: ജില്ലാ ഭരണകൂടത്തിന്റെ വിലക്കിനെ വെല്ലുവിളിച്ച് സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെതിരേ ഉടന്‍ കേസെടുക്കില്ല. കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ കേസെടുക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഉടന്‍ കേസെടുക്കേണ്ടെന്നാണ് ഇപ്പോള്‍ പോലീസ് തീരുമാനിച്ചിരിക്കുന്നതെന്ന് മീഡിയാ വണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദിലീപ് രക്ഷപ്പെടും ? ചെയ്തത് താരമല്ലെന്ന്!! അവരെ മാറ്റിയാല്‍ സത്യം പുറത്ത് വരും!!ദിലീപ് രക്ഷപ്പെടും ? ചെയ്തത് താരമല്ലെന്ന്!! അവരെ മാറ്റിയാല്‍ സത്യം പുറത്ത് വരും!!

1

സംസ്ഥാന സക്കാരിന്റെ കൂടി നിലപാട് അറിഞ്ഞ ശേഷം കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നിയമ നടപടിലേക്ക് നീങ്ങാനാണ് പോലീസിന്റെ പദ്ധതി. ജില്ലാ കലക്ടറായ പി മേരിക്കുട്ടി നല്‍കിയ നിര്‍ദേശം തല്‍ക്കാലം അവഗണിക്കാനാണ് പോലീസിന്റെ തീരുമാനം. കോടതിയുടെ നിര്‍ദേശമുണ്ടായാല്‍ കേസെടുക്കും. സര്‍ക്കാരിന്റെ നിലപാട് അറിയാതെ കോടതിയെ സമീപിക്കേണ്ടെന്നാണ് ജില്ലാ ഭരണകൂടവും തീരുമാനിച്ചിരിക്കുന്നത്.

2

പാലക്കാട് മുന്താന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഭാഗവത് കഴിഞ്ഞ ദിവസം രാവിലെ ദേശീയ പതാകയുയര്‍ത്തിയത്. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ ദേശീയ പതാക ഉയര്‍ത്തരുതെന്നാണ് നിയമം. അതിനാല്‍ ഭാഗവതിനെ പതാക ഉയര്‍ത്താന്‍ അനുവദിക്കരുതെന്ന് കലക്ടര്‍ സ്‌കൂള്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. പക്ഷെ ഇതു ലംഘിച്ച് ഭാഗവത് പതാക ഉയര്‍ത്തുകയായിരുന്നു.

English summary
Case will be registered against Bhagawat after govt stand says police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X