വീടിനു മുന്നില്‍ കൊടിമരം; ദയനീയ സ്ഥിതി വിവരിച്ച് പ്രവാസിയുടെ ഫേസ്ബുക്ക് പോസ്റ്റ്
Recommended Video

കോട്ടയം: വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങുന്ന വഴിയില്‍ സ്ഥാപിച്ച കൊടിമരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രവാസിയുടെ പോസ്റ്റ്. ചങ്ങനാശ്ശേരി സ്വദേശി അബ്രഹാം തോമസ്സാണ് സംഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. 2015ലാണ് കൊടിമരം ഇവിടെ സ്ഥാപിച്ചത്.
സഹോദരന്‍ ഇതുമായി ബന്ധപ്പെട്ട് സഹോദരന്‍ പാര്‍ട്ടിയിലുള്ള പലരേയും ബന്ധപ്പെട്ടുവെന്നും പോസ്റ്റില്‍ പറയുന്നു. 2016 കളക്ടര്‍ക്ക് പരാതികൊടുത്തു. കളക്ടര്‍ കെഎസ്ടിപി റോഡ് അതികൃതര്‍ക്കും തഹസില്‍ദാര്‍ക്കും പരാതി നല്‍കിയിരുന്നെങ്കിലും ഒന്നും നടന്നില്ലെന്നും അബ്രഹാം തോമസ് ഫേസ്ബുക്കിലൂടെപങ്കുവെക്കുന്നു.

സ്ഥാപിച്ച സമയത്ത് പരാതി പറയാത്തതുകൊണ്ട് താന്‍ ഇപ്പോള്‍ കുറ്റകാരനായെന്നും അബ്രഹാം പറയുന്നുണ്ട്. അവസാനമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇദ്ദേഹം.ഹൈക്കോടതിയില്‍ കേസ് കൊടുക്കാനുള്ള നീക്കത്തിലാണ്. കേസ് അഡ്വ.ജയശങ്കറിനെ ഏല്‍പ്പിക്കണമെന്നാണ് ആഗ്രഹമെന്നന്നും,
പക്ഷെ താന്‍ സിപിഎം പ്രവര്‍ത്തകനായതുകൊണ്ട് ജയശങ്കര്‍ വക്കീല്‍ കേസ് ഏറ്റെടുക്കുമോ എന്ന ആശങ്കയും പോസ്റ്റിലൂടെ വ്യക്തമാണ്. ചുവപ്പ് നിറത്തിലുള്ള കൊടിമരം സിപിഎമ്മിന്റെതല്ലെന്ന് തുറന്ന് പറഞ്ഞ അബ്രഹാം അത് ഏത് പാര്‍ട്ടിയുടെ കൊടിമരമാണെന്ന് വ്യക്തമാക്കിയില്ല.












Click it and Unblock the Notifications