കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീടിനു മുന്നില്‍ കൊടിമരം; ദയനീയ സ്ഥിതി വിവരിച്ച് പ്രവാസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

  • By Sanoop
Google Oneindia Malayalam News

Recommended Video

cmsvideo
വീട്ടില്‍ നിന്നും ഇറങ്ങാനാകുന്നില്ല, മുന്നില്‍ കൊടിമരം, ദയനീയാവസ്ഥ പറഞ്ഞ് ഗൃഗനാഥന്‍

കോട്ടയം: വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങുന്ന വഴിയില്‍ സ്ഥാപിച്ച കൊടിമരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രവാസിയുടെ പോസ്റ്റ്. ചങ്ങനാശ്ശേരി സ്വദേശി അബ്രഹാം തോമസ്സാണ് സംഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. 2015ലാണ് കൊടിമരം ഇവിടെ സ്ഥാപിച്ചത്.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി, രൂപാനിയും പട്ടേലും !!ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി, രൂപാനിയും പട്ടേലും !!

സഹോദരന്‍ ഇതുമായി ബന്ധപ്പെട്ട് സഹോദരന്‍ പാര്‍ട്ടിയിലുള്ള പലരേയും ബന്ധപ്പെട്ടുവെന്നും പോസ്റ്റില്‍ പറയുന്നു. 2016 കളക്ടര്‍ക്ക് പരാതികൊടുത്തു. കളക്ടര്‍ കെഎസ്ടിപി റോഡ് അതികൃതര്‍ക്കും തഹസില്‍ദാര്‍ക്കും പരാതി നല്‍കിയിരുന്നെങ്കിലും ഒന്നും നടന്നില്ലെന്നും അബ്രഹാം തോമസ് ഫേസ്ബുക്കിലൂടെപങ്കുവെക്കുന്നു.

fb-

സ്ഥാപിച്ച സമയത്ത് പരാതി പറയാത്തതുകൊണ്ട് താന്‍ ഇപ്പോള്‍ കുറ്റകാരനായെന്നും അബ്രഹാം പറയുന്നുണ്ട്. അവസാനമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇദ്ദേഹം.ഹൈക്കോടതിയില്‍ കേസ് കൊടുക്കാനുള്ള നീക്കത്തിലാണ്. കേസ് അഡ്വ.ജയശങ്കറിനെ ഏല്‍പ്പിക്കണമെന്നാണ് ആഗ്രഹമെന്നന്നും,

പക്ഷെ താന്‍ സിപിഎം പ്രവര്‍ത്തകനായതുകൊണ്ട് ജയശങ്കര്‍ വക്കീല്‍ കേസ് ഏറ്റെടുക്കുമോ എന്ന ആശങ്കയും പോസ്റ്റിലൂടെ വ്യക്തമാണ്. ചുവപ്പ് നിറത്തിലുള്ള കൊടിമരം സിപിഎമ്മിന്റെതല്ലെന്ന് തുറന്ന് പറഞ്ഞ അബ്രഹാം അത് ഏത് പാര്‍ട്ടിയുടെ കൊടിമരമാണെന്ന് വ്യക്തമാക്കിയില്ല.

English summary
expat posted in facebook about a flag post in front of his house. changanassery resident abraham thomas says. flag post blocking his exit to road from house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X