കൊടിമരം വഴിമുടക്കിയ കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ച പ്രവാസിക്കും കുടുംബത്തിനും ക്രൂര മര്‍ദ്ദനം
കോട്ടയം: വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങുന്ന വഴിയില്‍ സ്ഥാപിച്ച കൊടിമരത്തെക്കുറിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ട പ്രവാസിക്ക് മര്‍ദ്ദനം. ചങ്ങനാശ്ശേരി സ്വദേശി അബ്രഹാം തോമസിനാണ് മര്‍ദ്ദനമേറ്റത്. പാർട്ടി പ്രവര്‍ത്തകരാണ് അബ്രഹാം തോമസിനെയും കുടുംബത്തെയും ആക്രമിച്ചത്. വ്യാഴായ്ചയാണ് അബ്രഹാം തോമസ് സംഭവം ഫേസ് ബുക്കിലൂടെ പങ്കുവെച്ചത്.
അബ്രഹാം തോമസിനെയും കുടുംബത്തെയും ആക്രമിച്ച അക്രമി സംഘം കൊടിമരം അവിടെനിന്ന് പിഴുതു മാറ്റുകയും മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. സിപിഐയുടെയും എഐടിയുസിയെടും കൊടിമരമാണ് വീടിനു മുന്നില്‍ സ്ഥാപിച്ചിരുന്നത്. അബ്രഹാം തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് മണിക്കൂറുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകായിരുന്നു. അതായിരിക്കാം അക്രമി സംഘത്തെ പ്രകോപിച്ചത്.
താന്‍ സിപിഎം പ്രവര്‍ത്തകനാണെന്ന് അബ്രഹാം തോമസ് പഴയ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന് പാര്‍ട്ടിയിലെ നേതാക്കളെ സമീപിച്ചിരുന്നു. ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും ഒന്നും നടന്നില്ലെന്നും പോസറ്റിലൂടെ പങ്കുവെച്ചിരുന്നു. സാധാരണക്കാര്‍ കോടതി മാത്രമാണ് ആശ്രയമെന്നും പഴയ പോസ്റ്റില്‍ പറഞ്ഞിരുന്നു.
എന്നാല്‍ കൊടിമരം ഏതു രാഷ്ട്രീയ പാര്‍ട്ടിയുടെതാണെന്ന് പറഞ്ഞിരുന്നില്ല. ചുവപ്പ് നിറത്തിലുള്ള കൊടിമരം സിപിഎമ്മിന്റെതല്ല എന്നും പഴയ പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ പുതിയ പോസ്റ്റുമായി അബ്രഹാം തോമസ് രംഗത്തെത്തിയിരിക്കുകയാണ്. 'ദയവായി ആരും ഷെയര്‍ചെയ്ത് സഹായിക്കരുത്...ചാനലുകാര്‍ക്കും നന്ദി. ഇപ്പോള്‍ ചികിത്സയിലാണ്' എന്നാണ് പുതിയ പോസ്റ്റിലൂടെ അദ്ദേഹം പങ്കുവെക്കുന്നത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications