കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടിമരം വഴിമുടക്കിയ കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ച പ്രവാസിക്കും കുടുംബത്തിനും ക്രൂര മര്‍ദ്ദനം

  • By Sanoop
Google Oneindia Malayalam News

കോട്ടയം: വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങുന്ന വഴിയില്‍ സ്ഥാപിച്ച കൊടിമരത്തെക്കുറിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ട പ്രവാസിക്ക് മര്‍ദ്ദനം. ചങ്ങനാശ്ശേരി സ്വദേശി അബ്രഹാം തോമസിനാണ് മര്‍ദ്ദനമേറ്റത്. പാർട്ടി പ്രവര്‍ത്തകരാണ് അബ്രഹാം തോമസിനെയും കുടുംബത്തെയും ആക്രമിച്ചത്. വ്യാഴായ്ചയാണ് അബ്രഹാം തോമസ് സംഭവം ഫേസ് ബുക്കിലൂടെ പങ്കുവെച്ചത്.

വീടിനു മുന്നില്‍ കൊടിമരം; ദയനീയ സ്ഥിതി വിവരിച്ച് പ്രവാസിയുടെ ഫേസ്ബുക്ക് പോസ്റ്റ്വീടിനു മുന്നില്‍ കൊടിമരം; ദയനീയ സ്ഥിതി വിവരിച്ച് പ്രവാസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

അബ്രഹാം തോമസിനെയും കുടുംബത്തെയും ആക്രമിച്ച അക്രമി സംഘം കൊടിമരം അവിടെനിന്ന് പിഴുതു മാറ്റുകയും മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. സിപിഐയുടെയും എഐടിയുസിയെടും കൊടിമരമാണ് വീടിനു മുന്നില്‍ സ്ഥാപിച്ചിരുന്നത്. അബ്രഹാം തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് മണിക്കൂറുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകായിരുന്നു. അതായിരിക്കാം അക്രമി സംഘത്തെ പ്രകോപിച്ചത്.

താന്‍ സിപിഎം പ്രവര്‍ത്തകനാണെന്ന് അബ്രഹാം തോമസ് പഴയ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്‍ പാര്‍ട്ടിയിലെ നേതാക്കളെ സമീപിച്ചിരുന്നു. ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും ഒന്നും നടന്നില്ലെന്നും പോസറ്റിലൂടെ പങ്കുവെച്ചിരുന്നു. സാധാരണക്കാര്‍ കോടതി മാത്രമാണ് ആശ്രയമെന്നും പഴയ പോസ്റ്റില്‍ പറഞ്ഞിരുന്നു.

എന്നാല്‍ കൊടിമരം ഏതു രാഷ്ട്രീയ പാര്‍ട്ടിയുടെതാണെന്ന് പറഞ്ഞിരുന്നില്ല. ചുവപ്പ് നിറത്തിലുള്ള കൊടിമരം സിപിഎമ്മിന്റെതല്ല എന്നും പഴയ പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ പുതിയ പോസ്റ്റുമായി അബ്രഹാം തോമസ് രംഗത്തെത്തിയിരിക്കുകയാണ്. 'ദയവായി ആരും ഷെയര്‍ചെയ്ത് സഹായിക്കരുത്...ചാനലുകാര്‍ക്കും നന്ദി. ഇപ്പോള്‍ ചികിത്സയിലാണ്' എന്നാണ് പുതിയ പോസ്റ്റിലൂടെ അദ്ദേഹം പങ്കുവെക്കുന്നത്.

English summary
expat who posted about flagpost in front of his house was attacked by party workers. last day party workers attacked expat and his family at changanassery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X