കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധി എംപി മുഖ്യാതിഥി, വയനാട്ടിൽ പിണറായിക്കൊപ്പം ഫ്ളക്സ്, വൈറലാക്കി സോഷ്യൽ മീഡിയ!

Google Oneindia Malayalam News

Recommended Video

cmsvideo
പിണറായിക്ക് ഒപ്പമുള്ള രാഹുലിന്റെ ഫ്‌ളക്‌സ് വിവാദമാകുന്നു | Oneindia Malayalam

വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വയനാട് മണ്ഡലത്തില്‍ എല്ലായിടത്തും കണ്ട പോസ്റ്ററുകളിലൊന്ന് ഭാവി പ്രധാനമന്ത്രിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് കൊണ്ടുളളവ ആയിരുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ വരുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും യുഡിഎഫ് വന്‍ പ്രചാരണം നടത്തിയിരുന്നു. ഭാവി പ്രധാനമന്ത്രി സ്വന്തം മണ്ഡലത്തില്‍ നിന്നുളള എംപിയാകുന്നതിലുളള അഭിമാനമോര്‍ത്ത് വന്‍ ഭൂരിപക്ഷത്തില്‍ തന്നെ രാഹുല്‍ ഗാന്ധിയെ വയനാട്ടുകാര്‍ ജയിപ്പിച്ച് വിടുകയും ചെയ്തു.

കർണാടകം കോൺഗ്രസ് ചോദിച്ച് വാങ്ങിയ പണി, രാഹുൽ ഗാന്ധി അമിത് ഷായെ കണ്ട് പഠിക്കണം!കർണാടകം കോൺഗ്രസ് ചോദിച്ച് വാങ്ങിയ പണി, രാഹുൽ ഗാന്ധി അമിത് ഷായെ കണ്ട് പഠിക്കണം!

ഫലം വന്നപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം വയനാട് കൊടുത്തു. എന്നാല്‍ പാരമ്പര്യ മണ്ഡലമായ അമേഠിയില്‍ രാഹുലും രാജ്യമെമ്പാടും കോണ്‍ഗ്രസും വന്‍ തിരിച്ചടി നേരിട്ടു. കോണ്‍ഗ്രസ് അധ്യക്ഷ പദവി കൂടി രാജി വെച്ചതോടെ രാഹുല്‍ ഗാന്ധി ഇപ്പോള്‍ വയനാട് എംപി മാത്രമാണ്.

congress

കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ഫ്‌ളക്‌സ് ബോര്‍ഡിന്റെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. വയനാട് മണ്ഡലത്തിലെ റോഡ് ഉദ്ഘാടനത്തിന് എംപിയായ രാഹുല്‍ ഗാന്ധിയെ ഉള്‍പ്പെടുത്തിക്കൊണ്ടുളളതാണ് ഫ്‌ളക്‌സ്. വയനാട്ടിലെ അഗസ്ത്യന്‍മുഴി-കുന്ദമംഗലം റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടന പരിപാടിയില്‍ എംപിയായ രാഹുല്‍ ഗാന്ധിയാണ് മുഖ്യാതിഥി.

ബിജെപിയുടെ ഒപ്പം കൂടി പിസി ജോർജിന് കഷ്ടകാലം, പൂഞ്ഞാറിൽ ഒരു പഞ്ചായത്ത് ഭരണം പോലുമില്ല!ബിജെപിയുടെ ഒപ്പം കൂടി പിസി ജോർജിന് കഷ്ടകാലം, പൂഞ്ഞാറിൽ ഒരു പഞ്ചായത്ത് ഭരണം പോലുമില്ല!

പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ സുധാകരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. രാഹുല്‍ മുഖ്യാതിഥിയാകുമ്പോള്‍ പിടിഎ റഹീം എംഎല്‍എ മുഖ്യ പ്രഭാഷകനാവും. ജോര്‍ജ് എം തോമസ് എംഎല്‍എയാണ് പരിപാടിയുടെ അധ്യക്ഷന്‍. ഈ മാസം പതിമൂന്നിനാണ് പരിപാടി നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ വലിയ ചിത്രം അടക്കം ഉള്‍പ്പെടുത്തിയാണ് മണ്ഡലത്തില്‍ ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കഴിഞ്ഞ മാസം രാഹുല്‍ വയനാട്ടിലെത്തിയിരുന്നു. അഗസ്ത്യന്‍മുഴി-കുന്ദമംഗലം റോഡ് ഉദ്ഘാടനത്തിന് രാഹുല്‍ എത്തുമോ എന്ന് അദ്ദേഹത്തിന്റെ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

English summary
Rahul Gandhi will be chief guest of Road inauguration in Wayanad, flex board goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X