കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി നേതൃമാറ്റ ആവശ്യം ശക്തം; മുരളീധരനും സുധാകരനും വേണ്ടി വീണ്ടും ഫ്‌ളക്‌സുകള്‍

Google Oneindia Malayalam News

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നേതൃമാറ്റമെന്ന ആവശ്യം ശക്തമാകുന്നു. കെ സുധാകരനെയും കെ മുരളീധരനെയും പിന്തുണച്ച് കൊണ്ടാണ് കോണ്‍ഗ്രസില്‍ ഫ്‌ളക്‌സുകള്‍ ഉയര്‍ന്നിരിക്കുന്നത്. കേരളത്തിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഹൈക്കമാന്‍ഡ് പ്രതിനിധി സംസ്ഥാനത്തെത്തിയ സമയത്ത് തന്നെയാണ് വീണ്ടും ഫ്‌ളക്‌സുകള്‍ സജീവമായിരിക്കുന്നത്. ഡിസിസികള്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരിഖ് അന്‍വര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

1

സുധാകരനെയും മുരളീധരനെയും നേതൃ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ ഉയര്‍ന്നിരിക്കുന്നത്. നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് വിവിധ ഡിസിസികള്‍ക്ക് മുന്നില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. കൊല്ലത്ത് ബിന്ദു കൃഷ്ണയെ പേയ്‌മെന്റ് റാണിയെന്നും, ശൂരനാട് രാജശേഖരനെ ആര്‍എസ്എസ് ഏജന്റ് എന്നുമൊക്കെയായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഇതേ തുടര്‍ന്ന് വിവിധ ഡിസിസികള്‍ക്കെതിരെ നടപടിയെടുക്കാനും നേതൃത്വം നിര്‍ബന്ധിതായിരിക്കുകയാണ്.

കെ മുരളീധരനെ പിന്തുണച്ച് തലസ്ഥാന നഗരിയിലാണ് ഫ്‌ളക്‌സ് ഉയര്‍ന്നത്. അതേസമയം സുധാകരനെ മലപ്പുറത്താണ് പിന്തുണച്ചത്. അതേസമയം തലസ്ഥാന നഗരിയിലാണ് യുഡിഎഫ് യോഗം ഇന്ന് നടന്നത്. താരിഖ് അന്‍വര്‍ പങ്കെടുത്തതും അതിലാണ്. കൃത്യമായി ഈ സന്ദേശം നേതൃ സ്ഥാനത്തുള്ളവരെ അറിയിക്കുക എന്ന ലക്ഷ്യം കൂടി മുരളീധരന് വേണ്ടി ഫ്‌ളക്‌സ് സ്ഥാപിച്ചതില്‍ ഉണ്ട്. നേരത്തെ ജനപിന്തുണയുള്ളവരെ അങ്ങനെ പലരും പിന്തുണച്ചെന്ന് വരുമെന്നും, അതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നുമായിരുന്നു സുധാകരന്റെ ഫ്‌ളെക്‌സിനെ കുറിച്ച് പ്രതികരിച്ചത്.

Recommended Video

cmsvideo
തിരുവനന്തപുരം; കെപിസിസി നേതൃമാറ്റ ആവശ്യം ശക്തം;കെ മുരളീധരനും കെ സുധാകരനും വേണ്ടി വീണ്ടും ഫ്ലക്സുകൾ

കെ മുരളീധരനെ കെപിസിസി അധ്യക്ഷനാക്കണമെന്നാണ് ഫ്‌ളെക്‌സില്‍ ആവശ്യപ്പെട്ടുന്നത്. മലപ്പുറത്ത് ഡിസിസി ഓഫീസിനടുത്ത് തന്നെയാണ് സുധാകരനെ പിന്തുണച്ചും ഫ്‌ളക്‌സ് ഉയര്‍ന്നത്. സുധാകരനുണ്ടെങ്കില്‍ പോരാടാന്‍ ഞങ്ങളുണ്ടെന്ന് ഫളെക്‌സില്‍ പറയുന്നുണ്ട്. അതേസമയം യുഡിഎഫിലെ കക്ഷികള്‍ കോണ്‍ഗ്രസില്‍ കാര്യമായ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പകരം ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്ന നിര്‍ദേശമാണ് നല്‍കിയത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
flexes supporting muraleedharan and sudhakaran comes infront of dcc's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X