Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നസെന്റിനും എയര്‍ ഇന്ത്യ 'പണി' കൊടുത്തു... തിരിച്ചുപണിയാന്‍ റെഡി?

കൊച്ചി: പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ കുറിച്ച് പരാതികള്‍ ഏറെയാണ്. പ്രവാസികള്‍ ഇതേ കുറിച്ച് പറഞ്ഞ് തുടങ്ങിയാല്‍ പിന്നെ അതിനേ നേരമുണ്ടാകൂ.

സിനിമ താരവും പാര്‍ലമെന്റ് അംഗവും ആയ ഇന്നസെന്റിനും എയര്‍ ഇന്ത്യയുടെ വക 'മികച്ച' സേവനം ലഭിച്ചു. വെറും സിനിമാ താരമല്ലല്ലോ ഇന്നസെന്റ്, അതുകൊണ്ട് തന്നെ എയര്‍ ഇന്ത്യയെ നന്നാക്കിയെടുക്കാന്‍ ഒരു എംപി എന്ന നിലയില്‍ തനിയ്ക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് ഇന്നസെന്റ് വ്യക്തമാക്കുന്നത്.

ഇന്നച്ചന് കിട്ടിയ പണി

ഇന്നച്ചന് കിട്ടിയ പണി

ജൂലായ് 28 ന് വൈകുന്നേരം ദില്ലിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ പുറപ്പെട്ട ഇന്നസെന്റ് എത്തുന്നത് ജൂലായ് 29 ന് രാവിലെ 10.45ന്

യന്ത്രത്തകരാര്‍

യന്ത്രത്തകരാര്‍

ദില്ലിയില്‍ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാര്‍ മൂലം ന്ഗാപൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. വൈകീട്ട് ഏഴരയോടെ ആയിരുന്നു ഇത്.

ഇരുനൂറോളം യാത്രക്കാര്‍

ഇരുനൂറോളം യാത്രക്കാര്‍

മലയാളികളടക്കം ഇരുനൂറിലധികം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇത്രയും പേര്‍ ശരിയ്ക്കും കുടുങ്ങിപ്പോയി.

ഉത്തരവാദിത്തമില്ല

ഉത്തരവാദിത്തമില്ല

ഒരു ഉത്തരവാദിത്തവും ഇല്ലാത്ത നിലയിലാണ് എയര്‍ ഇന്ത്യ അധികൃതരുടെ നടപടിയെന്നാണ് ഇന്നസെന്റ് ആരോപിച്ചത്.

പകരം വിമാനം

പകരം വിമാനം

പകരം വിമാനം ഒരുക്കുന്ന കാര്യത്തില്‍ എയര്‍ ഇന്ത്യ അധികൃതര്‍ അനാസ്ഥ കാണിച്ചു. ഒരു രാത്രി മുഴുവന്‍ യാത്രക്കാര്‍ കുടുങ്ങിപ്പോയി.

താമസ സൗകര്യം

താമസ സൗകര്യം

രാത്രിയില്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്ന കാര്യത്തിലും എയര്‍ ഇന്ത്യ അധികൃതര്‍ അനാസ്ഥ കാണിച്ചു എന്നാണ് ആരോപണം.

എംപിയെന്ന നിലയില്‍

എംപിയെന്ന നിലയില്‍

എയര്‍ ഇന്ത്യയുടെ ഉത്തരവാദിത്തമില്ലായ്മ മാറ്റിയെടുക്കാന്‍ ഒരു പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്നാണ് ഇന്നസെന്റ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+