കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂരില്‍ വിമാന ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്...!!! 60 യാത്രക്കാരുമായി തെന്നിനീങ്ങി..!!

  • By Anamika
Google Oneindia Malayalam News

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്്. ലാന്‍ഡിംഗിനിടെ വിമാനം തെന്നിമാറി റണ്‍വേയില്‍ നിന്നും പുറത്തേക്ക് നീങ്ങുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നും എത്തിയ സ്‌പൈസ് ജെറ്റ് വിമാനമാണ് തലനാരിഴയ്ക്ക് വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. കരിപ്പൂരില്‍ ലാന്‍ഡിംഗിനായി ഇറങ്ങിയ വിമാനം തെന്നി റണ്‍വേയുടെ ഇടത് ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. സാധാരണയായി റണ്‍വേയുടെ മധ്യഭാഗത്ത് ലാന്‍ഡ് ചെയ്യേണ്ടതിന് പകരമാണ് ഇടത് ഭാഗത്തേക്ക് ഇറങ്ങിയത്. മണ്ണും ചെളിയും നിറഞ്ഞതായിരുന്നു ഈ ഭാഗം.

ദിലീപിനെ കത്രിക പൂട്ടിട്ട് പൂട്ടാന്‍ ഉപഗ്രഹം' വരെ...!! ഇതില്‍ രക്ഷപ്പെടാനാവില്ല...! കള്ളി പൊളിയും !ദിലീപിനെ കത്രിക പൂട്ടിട്ട് പൂട്ടാന്‍ ഉപഗ്രഹം' വരെ...!! ഇതില്‍ രക്ഷപ്പെടാനാവില്ല...! കള്ളി പൊളിയും !

flight

60 യാത്രക്കാരായിരുന്നു അപകടസമയത്ത് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം അപകടത്തിലാണ് എന്ന് ബോധ്യപ്പെട്ട ഉടന്‍ വിമാനത്താവളത്തിലെ അഗ്നിശമന സേന ഇടപെട്ടു. അതിവേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തിലൂടെ വിമാനം സുരക്ഷിതമായി പാര്‍ക്ക് ചെയ്യുകയായിരുന്നു. വിമാനത്തിന് കേടുപാടുകള്‍ ഇല്ല. മുഴുവന്‍ യാത്രക്കാരും സുരക്ഷിതരുമാണ്. പ്രാഥമിക അന്വേഷണത്തില്‍ വിമാനത്തിന്റെ പൈലറ്റ് വ്യക്തമാക്കിയിരിക്കുന്നത് ലാന്‍ഡിംഗിനിടെ എന്താണ് സംഭവിക്കുന്നത് എന്ന് തനിക്ക് മനസ്സിലായില്ല എന്നാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നു.

English summary
Flight slipped at Karipur International Airport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X