കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ ഇടപെടൽ ഫലം കണ്ടു; കണ്ണൂരിൽ വിമാന നിരക്ക് കുറഞ്ഞു, 30000ൽ നിന്ന് 6000ത്തിലേക്ക്!!

Google Oneindia Malayalam News

കണ്ണൂർ: ഗോ എയറും ഇൻഡിഗോയും രാജ്യാന്തര സർവീസുകൾ പ്രഖ്യാപിച്ചതോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറഞ്ഞു. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു കൂടുതൽ രാജ്യാന്തര, ആഭ്യന്തര സർവീസുകൾ ആരംഭിക്കുമെന്നു വിമാന കമ്പനി സിഇഒമാർ കഴിഞ്ഞ ദിവസം നടന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നൽകിയിരുന്നു.

<strong>വനിത ബിൽ നടപ്പിലാക്കൽ, മിനിമം വരുമാനം... കേരളത്തിലത്തിയ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനങ്ങൾ ഇങ്ങനെ...</strong>വനിത ബിൽ നടപ്പിലാക്കൽ, മിനിമം വരുമാനം... കേരളത്തിലത്തിയ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനങ്ങൾ ഇങ്ങനെ...

കണ്ണൂരിൽനിന്നു ഗൾഫ് മേഖലയിലേക്ക് അമിതനിരക്ക് ഈടാക്കുന്നതു കുറയ്ക്കണമെന്നു യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരക്ക് കുറഞ്ഞത്. കണ്ണൂർ – മസ്ക്കത്ത് റൂട്ടിൽ 4999 രൂപ മുതലും മസ്ക്കത്ത് – കണ്ണൂർ റൂട്ടിൽ 5299 രൂപ മുതലുമാണു ടിക്കറ്റ് നിരക്ക്. അബുദാബിയില്‍ നിന്നും കണ്ണൂരിലേക്ക് നിരക്ക് 7999 രൂപ മുതലാണ്.

Pinarayi Vijayan

മാർച്ച് 15 മുതൽ കുവൈത്തിലേക്കും ദോഹയിലേക്കും ഇൻഡിഗോ എയർലൈൻസും സർവീസ് ആരംഭിക്കും. വർഷങ്ങളായി കണ്ടിരുന്ന ഒരു സ്വപ്നം സഫലമാകുന്നതിന്റെ പ്രതീക്ഷയിലാണ് കണ്ണൂർ നിവാസികൾ. കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമെന്ന അഭിമാനത്തോടെയാണ് കണ്ണുർ വിമാനത്താവളം പ്രവർത്തന സജ്ജമായത്. തുടക്കത്തിൽ മൂന്ന് കമ്പനികൾക്കാണ് കണ്ണൂരിൽ നിന്നും സർവ്വീസുകൾ നടത്തുവാൻ അനുമതി ലഭിച്ചിരിക്കുനന്ത്. ആഭ്യന്തര-അന്താരാഷ്ട്ര സർവ്വീസുകൾ ഉൾപ്പെടെയാണിത്. ജെറ്റ് എയർവേയ്സ്, ഇൻഡിഗോ, ഗോ എയർ എന്നീ കമ്പനികളാണവ.
English summary
Flight ticket rate slashed in Kannur International Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X