ഫ്ലിക്സ് ബസ് കേരളത്തിലും, ടിക്കറ്റ് നിരക്ക് 99? സർവീസ് ഈ റൂട്ടുകളിൽ, സാധ്യത
കൊച്ചി: നഗരങ്ങൾ തമ്മിൽ ബന്ധിപ്പിച്ച് ഏറ്റവും കുറഞ്ഞനിരക്കിൽ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജർമൻ ബ്രാന്റായ ഫ്ലിക്സ് ബസ് ആരംഭിച്ചത്. ജർമനിയിലാണ് ഈ ബസ് സർവീസ് ആരംഭിച്ചത്. ഇപ്പോൾ 40 രാജ്യങ്ങളിൽ ഈ സർവീസ് ഉണ്ട്. ഇന്ത്യയിലും അടുത്തിടെ ഈ സർവീസ് ആരംഭിച്ചിരുന്നു. ദക്ഷിണേന്ത്യൻ ആയിരുന്ന ഫ്ലിക്സ് സർവീസ് ആരംഭിച്ചത്.
ഈ വർഷം അവസാനത്തോടെ കേരളത്തിലേക്കുള്ള ഫ്ലിക്സ് ബസ് ആരംഭിക്കും എന്നാണ് വിവരം. കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്ന് ബെംഗളൂരു നഗരത്തിലേക്ക് ആവും ആദ്യ സർവീസ്. രണ്ട് റൂട്ടുകളിലായി നാല് ബസ്സുകൾ ആവും ഉണ്ടാവുക. ബെംഗളൂരു - കൊച്ചി, ബെംഗളൂരു - ആലപ്പുഴ എന്നിവയായിരിക്കും റൂട്ട്. ഈ സർവീസ് ആരംഭിച്ചാൽ ബെംഗളൂരുവിലേക്ക് കുറഞ്ഞ ചെലവിൽ പോകാം.

കൊച്ചി, ആലപ്പുഴ, തൃശൂർ പാലക്കാട് തുടങ്ങിയ പ്രധാന നഗരങ്ങളിൽ സർവസ് നടത്തുന്നതിലാകും കമ്പനി ആദ്യം ശ്രദ്ധ കൊടുക്കുക. കമ്പനിയുടെ പ്രാഥമിക ശ്രദ്ധ കൊച്ചി, ആലപ്പുഴ, തൃശൂർ പാലക്കാട് പോലുള്ള പ്രധാന നഗരങ്ങളിലായിരിക്കും എന്ന് ഫ്ലിക്സ് ബസ് ഇന്ത്യയുടെ മാനേജിംഗ് ഗയറക്ടർ സൂര്യ ഖുറാന പറഞ്ഞു. പങ്കാളിത്തം രൂപീകരിക്കാൻ ഫ്ലിക്സ് ബസ് നിരവധി ബസ് ഓപ്പറേറ്റർമാരുമായി ചർച്ച നടത്തുന്നുണ്ട്. ഔദ്യോഗികമായി കരാറിൽ ഏർപ്പെട്ടിട്ടില്ല. സർവീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രമോഷനുകളൊന്നും ഉണ്ടാവില്ലെന്നും തുടക്കം മുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനായി നിരക്കുകളിലായിരിക്കും ശ്രദ്ധ.
ബെംഗളൂരുവിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിനിടെ ദക്ഷിണേന്ത്യയിലെ 33 നഗരങ്ങളെ ബന്ധിപ്പിച്ച് ആറ് പുതിയ റൂട്ടുകളാണ് കമ്പനി അവതരിപ്പിച്ചത്.
101 നഗരങ്ങളിലായി 200 റൂട്ടുകളിലാണ് ഫ്ലിക്സ് സർവീസ് നടത്തുന്നത്. ബെംഗളൂരുവിൽ നിന്ന് ചെന്നൈ, ഹൈദരബാദ്, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് ഉദ്ഘാടന റൂട്ടുകൾ പ്രഖ്യപിച്ചിരുന്നു.
ഇന്ത്യയിൽ കമ്പനി ലോഞ്ച് ചെയ്ത അടിസ്ഥാനത്തിൽ 99 രൂപ നിരക്കിൽ പരിമിതകാല പ്രൊമോഷൻ ടിക്കറ്റുകൾ വാഗ്ദാനം ചെയ്തിരുന്നു. സെപ്റ്റംബർ 3 മുതൽ 15 വരെയായിരുന്നു ഈ ഓഫർ, ഈ ഓഫർ ജനപ്രിയമായിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സർവീസിലുള്ള ബസുകൾ ബി എസ് 6 എമ്മിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. ഇത് മലിനീകരണം ഗണ്യമായി കുറയ്ക്കും. എ ബി എസ് , ഇ എ സി, 2 പോയിന്റ് സീറ്റ് ബെൽറ്റ് എന്നിവയൊക്കെ ഇതിലുണ്ട്. സുരക്ഷയ്ക്ക് വലി പ്രാധാന്യമാണ് ബസ്സിൽ നൽകിയിരിക്കുന്നത്.












Click it and Unblock the Notifications