പ്രളയം: ജലാശയങ്ങളില്‍ എത്തിയത് 20 ലക്ഷത്തോളം വിദേശ മത്സ്യങ്ങള്‍!! നിരോധിച്ച ആഫ്രിക്കന്‍ മുഷിയും
മഹാപ്രളയത്തില്‍ കരയും പുഴയും വേര്‍തിരിച്ചറിയാനാവാത്ത വിധമായിരുന്നു വെള്ളം കയറിയത്. ജലാശയങ്ങളും തോടുകളും വരെ നിറഞ്ഞ് കവിഞ്ഞൊഴുകി. ഇപ്പോള്‍ സ്ഥിതി അല്‍പം മാറി. വെള്ളം കയറിയ ഇടങ്ങളില്‍ എല്ലാം പതിയെ വെള്ളം താഴ്ന്ന് തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ ഈ പ്രളയത്തില്‍ പുഴകളിലും ജലാശയങ്ങളിലുമെല്ലാം എത്തിയത് 20 ലക്ഷത്തോളം വിദേശമത്സ്യങ്ങളാണത്രേ.ഫാമുകളിലും അക്വേറിയങ്ങളിലുമടക്കം വളര്‍ത്തുന്ന വിദേശമത്സ്യങ്ങള്‍ ജലാശയങ്ങളിലേക്ക് കൂട്ടത്തോടെയെത്തിയെന്നാണ് റിപ്പോര്‍ട്ട്.

വിദേശമത്സ്യങ്ങള്‍
മത്സ്യകൃഷിക്ക് ഉപയോഗിച്ച് പോന്നിരുന്ന മത്സ്യങ്ങള്‍ എല്ലാം ജലാശയങ്ങളില്‍ നിന്ന് പുഴയിലേക്ക് എത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പെരിയാറിലെ വരാപ്പുഴ, പള്ളിക്കടവ്, ചേരാനല്ലൂര്‍ കടവ്, ബ്ലായിക്കടവ്, ചൗക്ക തുടങ്ങിയവിടങ്ങളിലെല്ലാം മീനുകളുടെ വന്‍ ചാകരയാണ് കണ്ടെത്തിയത്. ചൂണ്ടയിടുന്ന ആര്‍ക്കും വലിയ മീനുകളേയാണ് ലഭിക്കുന്നത്.

പാക്കു മത്സ്യങ്ങള്‍
കഴിഞ്ഞ ദിവസങ്ങളില്‍ പിരാനയെന്ന ആളെകൊല്ലി മത്സ്യങ്ങളുടെ സാന്നിധ്യവും പുഴയില്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ പിരാനയുമായി രൂപ സാദൃശ്യമപള്ള പാക്കു എന്ന മത്സ്യങ്ങളാണ് ഇവയെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

കൂട്ടത്തോടെ
രൂപം സാദൃശ്യം കൊണ്ട് പിരാനയാണെന്ന് തെറ്റിദ്ധരിച്ച് പലരും രഹസ്യമായാണ് പാക്കുവിനെ വളർത്തിയിരുന്നത്. പ്രളയത്തെ തുടർന്ന് വെള്ളം കയറിയപ്പോൾ ഇവ കൂട്ടത്തോടെ കായലിലേക്ക് എത്തിയതാകാമെന്നാണ് കരുതുന്നത്.

റെഡ്ബെല്ലി
കുട്ടനാട്ടില്‍ ഫാമുകളില്‍ വളര്‍ത്തിയിരുന്ന റെഡ്ബെല്ല് മീനാണ് ജലാശയങ്ങളില്‍ കൂടുതലായി എത്തിയിരിക്കുന്നത്. മറ്റു മീനുകളുടെ മുട്ടകളും പുഴക്കരയിലെ സസ്യങ്ങളും ഇലകളുമാണ് ഇവയുടെ ഭക്ഷണം.

ആഫ്രിക്കന്‍ മുഷികള്‍
പ്രളയശേഷം പെരിയാർ, ചാലക്കുടി പുഴകളിൽ വ്യാപകമായി ആഫ്രിക്കൻ മുഷികളെ കണ്ടുവരുന്നുണ്ട്. ഇത് നമ്മുടെ പുഴകളിൽ കണ്ടുവരുന്ന നാടൻ മീനുകൾക്ക് ഭീഷണിയാണ്.

ഭീഷണി
നാടൻ മീനുകളുടെ മുട്ടകളെയും ഇത് അകത്താക്കും. സക്കർ ക്യാറ്റ് ഫിഷ്, ത്രീസ്പോട്ട് ഗൗരാമി തുടങ്ങിയ അക്വേറിയം മീനുകളും നമ്മുടെ പുഴകളിലേക്ക് കടന്നിട്ടുണ്ട്. ഈ മത്സ്യങ്ങള്‍ മീന്‍വലകള്‍ കടിച്ചുമുറിക്കുന്ന ഇനമാണ്. കൂടാതെ മലേഷ്യന്‍ വാള, തിലോപ്പിയ തുടങ്ങിയ വിദേശമത്സ്യങ്ങളും നാട്ടിലെ ജലാശയത്തില്‍ എത്തിയിട്ടുണ്ട്. ഇതും നമ്മുടെ മത്സ്യവൈവിധ്യത്തിന് ഭീഷണിയാണ്.

35 കിലോ
പ്രളയശേഷം ചാലക്കുടിപ്പുഴയില്‍ നിന്നും 35 കിലോ വലിപ്പമുള്ള അരപൈമ എന്ന മത്സ്യത്തെ കണ്ടെത്തിയിരുന്നു. കേരളത്തില്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ശുദ്ധ ജലമത്സ്യമാണിത്.

ആവാസ വ്യവസ്ഥ
അധിനിവേശ മത്സയങ്ങള്‍ക്ക് ഇവിടുത്തെ ആവാസവ്യവസ്ഥയില്‍ ഇരപിടിയനില്ല. അതിനാല്‍ തന്നെ ഇത്തരം മത്സ്യങ്ങള്‍പെട്ടെന്ന് പെറ്റുപെരുകും. ഇവ നാടന്‍ മീനുകളുടെ ആവാസവ്യവസ്ഥയ്ക്ക് വന്‍ ഭീഷണിയാണെന്ന് വിദഗ്ദര്‍ പറയുന്നു.

സാരമായി ബാധിച്ചു
അതിശക്തമായ മഴയും ഉരുള്‍പൊട്ടലുമെല്ലാം ഉള്‍നാടന്‍ മത്സ്യസമ്പത്തിനെ സാരമായി ബാധിച്ചിട്ടുണ്ട്. അതേസമയം പ്രളയം കടലിലെ മത്സ്യോത്പാദനം വര്‍ധിപ്പിക്കുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.ചെളിയും ഒഴുക്കും മത്സ്യസമ്പത്തിനെ തകര്‍ത്തെറിഞ്ഞിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

അളവ് കുറയാന്‍
മീന്‍ കുഞ്ഞുങ്ങളുടെ നിലനില്‍പ് പോലും അപകടത്തില്‍ ആകുമെന്നാണ് റിപ്പോര്‍ട്ട്.കൂടാതെ പ്രളയം അടിച്ചു കയറിയ തീരക്കടലില്‍ ഉപ്പിന്‍റെ അംശം കൂടിയതിനെ തുടര്‍ന്ന് അയല , ചാള തുടങ്ങിയ മത്സ്യങ്ങളുടെ അളവും കുറയാന്‍ സാധ്യത ഉണ്ടത്രേ.












Click it and Unblock the Notifications