സൂഷ്മ ജീവികൾ ചത്തൊടുങ്ങുന്നു; പ്രളയാനന്തരം മണ്ണിന്റെയും വെള്ളത്തിന്റെയും ഘടനയിൽ മാറ്റം... വിഷാംശം
പ്രളയക്കെടുതിക്ക് ശേഷം സംസ്ഥാനത്ത് വിചിത്രമായ പല പ്രതിഭാസങ്ങളാണ് കണ്ടുവരുന്നത്. ഭൂമി വിണ്ടു കീറുന്നതും തെന്നിമാറുന്നതും ഉൾപ്പെടെയുള്ള പ്രതിഭാസങ്ങൾ പല സ്ഥലങ്ങളും വാസയോഗ്യമല്ലാതാക്കുകയും ചെയ്തു. ഇത്തരം പ്രതിഭാസങ്ങളുടെ പിന്നിലെ കാരണങ്ങളെകുറിച്ച് ചില നിഗമനങ്ങൾക്കപ്പുറം കൃത്യമായ ഉത്തരം നൽകാൻ ഇതുവരെ സാധിച്ചിട്ടില്ല.
പ്രളയത്തിന് ശേഷം സംസ്ഥാനത്തുടനീളം മണ്ണിന്റെയും വെള്ളത്തിന്റെയും ഘടനയിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഇത് പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

മാറ്റങ്ങൾ
അസാധാരണമായ പ്രളയത്തെ തുടർന്ന് മേൽമണ്ണ് കുത്തനെ ഒലിച്ച് പോയിട്ടുണ്ട്. മണ്ണിന്റെ അംള്ലത കൂടിയിട്ടുണ്ട്. വെള്ളം പിടിച്ച് നിർത്താൻ ശേഷിയുള്ള മണ്ണായിരുന്നു കേരളത്തിലേത്. എന്നാൽ പ്രളയശേഷം മണ്ണിന്റെ ഘടനയിൽ മാറ്റം വന്നിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മണ്ണിന്റെ സ്വഭാവികമായ ജൈവീകാവസ്ഥ വീണ്ടെടുക്കാൻ വർഷങ്ങൾ വേണ്ടിവന്നേക്കും. പ്രളയശേഷം മണ്ണ് ചുട്ടുപഴുക്കുന്ന അവസ്ഥയും സംസ്ഥാനത്ത് പലയിടങ്ങളിലും ഉണ്ടായിട്ടുണ്ട്.

വെള്ളത്തിൽ
പ്രളയക്കെടുതിക്ക് ശേഷം വെള്ളത്തിലെ ലവണാംശത്തിന്റെ അളവിൽ മാറ്റം വന്നിട്ടുണ്ട്. ലവണാംശം കുറഞ്ഞതോടെ മത്സ്യങ്ങളിൽ പലവിധ രോഗങ്ങൾ കണ്ടുവരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. വെള്ളത്തിന്റെ ശുദ്ധി കുറഞ്ഞു. വെള്ളത്തിൽ കലർന്നിരിക്കുന്ന ഓക്സിജന്റെ അളവിലും കുറവ് വന്നിട്ടുണ്ട്.

മലിനീകരണം
പ്രളയ ശേഷം ഹരിത ഗൃഹ വാതകങ്ങളുടെ അളവ് കൂടിയിട്ടുണ്ട്. നെട്രസ് ഓക്സൈഡിന്റെയും മീഥൈയിനിന്റെയും അളവ് കൂടി. ജൈവ മലിനീകരണം അളക്കുന്ന ബയോ കെമിക്കൽ ഓക്സിജൻ ഡിമാന്റ് അഥവാ ബി ഒ ഡിയും കൂടിയിട്ടുണ്ട്. ജലം മലിനമാകുന്നതിന്റെ ലക്ഷണമാണ് ബിഒഡിയുടെ അളവ് കൂടുന്നത്. ഒരു ലിറ്റർ ജലത്തിൽ മൂന്ന്-നാല് മില്ലിഗ്രാമെ പാടുള്ളു. പക്ഷെ ചിലയിടങ്ങളിൽ ഇത് ഇരട്ടിയോളമാണ്.

ശുദ്ധജലം
വെള്ളത്തിന്റെ കലക്ക് കൂടിയിട്ടുണ്ട്. ഇതോടെ ജലാശയങ്ങളിലേക്ക് സൂര്യരശ്മികൾ കടക്കുന്നത് കുറഞ്ഞു. വെള്ളത്തിലെ സസ്യ- ജന്തു പ്ലവകങ്ങൾ ഇതോടെ ഇല്ലാതാകാനും സാധ്യതയുണ്ട്. വെള്ളത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവും കൂടിയിട്ടുണ്ട്. പ്രളയത്തിന് മുൻപ് ഒരു ലിറ്റർ വെള്ളത്തിൽ 11-12 മില്ലിഗ്രാം ഉണ്ടായിരുന്നത് ഇരട്ടിയോളമായി ഉയർന്നിട്ടുണ്ട്.

വിഷാംശം
സംസ്ഥാനത്ത് പലയിടത്തും പ്രളയശേഷം മണ്ണിരകൾ ഉൾപ്പെടെയുള്ള സൂഷ്മജീവികൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പ്രളയത്തിൽ വന്നടിഞ്ഞ എക്കലുകളിൽ വിഷാംശം ഉണ്ടെന്നാണ് പഠന റിപ്പോർട്ട്. ചെമ്പ്, ഈയം തുടങ്ങിയ ലോഹങ്ങളുടെ അളവ് കൂടിയിട്ടുണ്ട്. ഇത് മത്സ്യങ്ങളിലൂടെ മനുഷ്യരിലേക്ക് നേരിട്ടെത്താനും സാധ്യതയുണ്ട്.
Recommended Video


വരൾച്ചയല്ല
പ്രളയ കാലത്ത് നിറഞ്ഞ് കവിഞ്ഞൊഴുകിയ സംസ്ഥാനത്തെ ജലസ്ത്രോതസ്സുകൾ വറ്റാൻ കാരണം വരൾച്ചയല്ലെന്നാണ് വിദഗ്ധർ പറയുന്നത്. നദികളിൽ വെള്ളം തങ്ങി നിൽക്കാൻ സഹായിക്കുന്ന എക്കൽ പാളി ഒലിച്ചുപോയതാണ് ഇതിന് കാരണം. നദീതടം താഴ്ന്നത് കിണറുകളിലെ ജലനിരപ്പ് കുറയാനും കാരണമായി












Click it and Unblock the Notifications