കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍, വ്യാപക നാശനഷ്ടം, ജാഗ്രതാ നിര്‍ദേശങ്ങള്‍!!
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ നാലിടങ്ങളില്‍ ഉരുപൊട്ടി കനത്ത നാശ നഷ്ടം. മലയോരമേഖലകളായ ആലക്കോട് നെല്ലിക്കുന്ന മല, ഫര്‍ലോങ്ങര മല, നടവില്‍ കുടിയാന്മല മുന്നൂര്‍കൊച്ചി, പയ്യാവൂര്‍ ആടാംപാറയിലുമാണ് ഉരുള്‍പൊട്ടിയത്.
തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് കനത്ത മഴ ആരംഭിച്ചത്. രണ്ടു ദിവസങ്ങളിലായി മഴ തുടരുകയാണ്. ആള്‍ത്താമസമില്ലാത്ത മലയോര മേഖലയായതിനാല്‍ ആളപായമില്ല. പ്രദേശങ്ങളിലെ റോഡുകളും കൃഷി സ്ഥലങ്ങളും വന്‍തോതില്‍ ഒലിച്ചു പോയി.

ചൊവ്വാഴ്ച പത്തരയോടെയാണ് ഉരുള്‍പ്പൊട്ടല്‍ തുടങ്ങിയത്. മലയടിവാരത്തുണ്ടായിരുന്ന ഒട്ടേറെ വീടുകള്‍ തകര്‍ന്നു. വീടിനുള്ളില്‍ ഒറ്റപ്പെട്ടുപോയവരെ ഏറെ സമയമെടുത്താണ് രക്ഷപ്പെടുത്തിയത്. പ്രദേശത്ത് കോടമഞ്ഞ് ഉണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെ നേരത്തേക്ക് തടസപ്പെട്ടു. ഉരുള്‍പൊട്ടലില്‍ അമ്പതിനായിരത്തോളം തേങ്ങകള്‍ ഒലിച്ചു പോയി.
മുന്നൂര്‍ കൊച്ചിയിലേക്ക് പോകുന്ന 100 മീറ്ററോളം റോഡും ഇരുമ്പുപാലവും ഒഴുകിപോയി. റോഡുകളില്‍ പാറകഷ്ണങ്ങള്‍ കിടക്കുന്നതിനാല്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പ്രദേശത്തെ തോടുകളും പുഴകളും കവിഞ്ഞൊഴുകുകയാണ്.












Click it and Unblock the Notifications