കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍, വ്യാപക നാശനഷ്ടം, ജാഗ്രതാ നിര്‍ദേശങ്ങള്‍!!

  • By Neethu
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ നാലിടങ്ങളില്‍ ഉരുപൊട്ടി കനത്ത നാശ നഷ്ടം. മലയോരമേഖലകളായ ആലക്കോട് നെല്ലിക്കുന്ന മല, ഫര്‍ലോങ്ങര മല, നടവില്‍ കുടിയാന്മല മുന്നൂര്‍കൊച്ചി, പയ്യാവൂര്‍ ആടാംപാറയിലുമാണ് ഉരുള്‍പൊട്ടിയത്.

25ാം വയസ്സില്‍ ചെയ്തു തുടങ്ങേണ്ട 25 കാര്യങ്ങള്‍!! 25 വയസ്സ് തികഞ്ഞവര്‍ മാത്രം വായിക്കുക!!25ാം വയസ്സില്‍ ചെയ്തു തുടങ്ങേണ്ട 25 കാര്യങ്ങള്‍!! 25 വയസ്സ് തികഞ്ഞവര്‍ മാത്രം വായിക്കുക!!

തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് കനത്ത മഴ ആരംഭിച്ചത്. രണ്ടു ദിവസങ്ങളിലായി മഴ തുടരുകയാണ്. ആള്‍ത്താമസമില്ലാത്ത മലയോര മേഖലയായതിനാല്‍ ആളപായമില്ല. പ്രദേശങ്ങളിലെ റോഡുകളും കൃഷി സ്ഥലങ്ങളും വന്‍തോതില്‍ ഒലിച്ചു പോയി.

 kannur-map

ചൊവ്വാഴ്ച പത്തരയോടെയാണ് ഉരുള്‍പ്പൊട്ടല്‍ തുടങ്ങിയത്. മലയടിവാരത്തുണ്ടായിരുന്ന ഒട്ടേറെ വീടുകള്‍ തകര്‍ന്നു. വീടിനുള്ളില്‍ ഒറ്റപ്പെട്ടുപോയവരെ ഏറെ സമയമെടുത്താണ് രക്ഷപ്പെടുത്തിയത്. പ്രദേശത്ത് കോടമഞ്ഞ് ഉണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെ നേരത്തേക്ക് തടസപ്പെട്ടു. ഉരുള്‍പൊട്ടലില്‍ അമ്പതിനായിരത്തോളം തേങ്ങകള്‍ ഒലിച്ചു പോയി.

നിങ്ങളുടെ ദാമ്പത്യ ബന്ധത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് ഇത്രയും കാര്യങ്ങളായിരിക്കും!!നിങ്ങളുടെ ദാമ്പത്യ ബന്ധത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് ഇത്രയും കാര്യങ്ങളായിരിക്കും!!

മുന്നൂര്‍ കൊച്ചിയിലേക്ക് പോകുന്ന 100 മീറ്ററോളം റോഡും ഇരുമ്പുപാലവും ഒഴുകിപോയി. റോഡുകളില്‍ പാറകഷ്ണങ്ങള്‍ കിടക്കുന്നതിനാല്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പ്രദേശത്തെ തോടുകളും പുഴകളും കവിഞ്ഞൊഴുകുകയാണ്.

English summary
Flood in kannur district due to heavy rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X