കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇക്കുറിയും പ്രളയം; മഴക്കെടുതി മറന്ന് ഓണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഒരുമയുടേയും അതിജീവനത്തിന്‍റേയും നാളുകള്‍, അതായിരുന്നു കഴിഞ്ഞ ഓണം മലയാളികള്‍ക്ക്. മൂക്കറ്റം പ്രളയജലത്തില്‍
മുങ്ങി ജീവനും സമ്പാദ്യവും നശിച്ചവരെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ചവര്‍, പ്രളയം കണ്ട് മാത്രം ഭയന്നവര്‍ കയ്യിലുള്ളതെല്ലാം വാരിക്കോരി ദുരിതബാധിതര്‍ക്കായി നല്‍കിയവര്‍, ആഘോഷങ്ങളെല്ലാം ഉപേക്ഷിച്ച് പ്രളയത്തിലും മുറിയാതെ പെയ്യുന്ന മഴയിലുമെല്ലാം ദുരിതബാധിതരെ ഒപ്പം ചേര്‍ത്ത് നിര്‍ത്തിയവര്‍, അങ്ങനെ ഒരുമയുടെ ഓണം എന്ന പ്രയോഗത്തെ അരക്കിട്ട് ഉറപ്പിച്ച് കൊണ്ടായിരുന്നു മലയാളികള്‍ കഴിഞ്ഞ വര്‍ഷത്തെ ഓണത്തെ വരവേറ്റത്.

 onamflooddd

ഇന്ന് അത്തം തുടങ്ങി. പത്ത് നാള്‍ കഴിഞ്ഞാല്‍ പൊന്നോണമായി. കഴിഞ്ഞ വര്‍ഷത്തിന് സമാനമായ സാഹചര്യമല്ലെങ്കിലും പ്രളയാനന്തരമാണ് ഇക്കുറിയും ഓണം.മഴക്കെടുതി നാടിനെ പിടിച്ചുലച്ചെങ്കിലും തോല്‍ക്കാന്‍ കഴിയാത്ത മനസുമായി ദുരിതബാധിതരെ ഒപ്പം കൂട്ടി ആഘോഷങ്ങള്‍ ഒഴിവാക്കി ഓണത്തിന്‍റെ തനിമ നഷ്ടമാകാതെ ഇക്കുറിയും മലയാളികള്‍ ഓണം കൊണ്ടാടാന്‍ ഒരുങ്ങുന്നത്. അത്തം തുടങ്ങിയതോടെ മഴക്കെടുതികള്‍ മറന്ന് ഓണം വിപണിയും ഉണ്‍ര്‍ന്നു കഴിഞ്ഞു. ഓണസദ്യയും കലാ കായിക മത്സരങ്ങളുമായി പലയിടങ്ങളിലും ആഘോഷത്തിന്‍റെ വക്കിലാണ്.

ഇത്തവണ ദുരിത ബാധിതര്‍ക്ക് അടിയന്തര ധനസഹായത്തിന് 100 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഓരോ കുടുംബത്തിനും 10,000 രൂപ വീതമുള്ള ധനസഹായം ഇന്ന് മുതല്‍ വിതരണം ചെയ്യും. ഓണത്തിന് മുന്‍പ് തന്നെ എല്ലാവര്‍ക്കും സഹായം എത്തിക്കുമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

ആദ്യ ഘട്ടത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞ 47,980 കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കുകയ പ്രളയകാലത്ത് ആകെ 90,000 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയെന്നാണ് കണക്ക്.പ്രളയകാലത്ത് ബന്ധുവീടുകളിലും മറ്റും താമസം മാറിയവര്‍ക്കും സഹായം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

 <strong>വട്ടിയൂര്‍ക്കാവ് പിടിക്കാന്‍ കുമ്മനം രാജശേഖരന്‍.. ആവശ്യവുമായി മണ്ഡലം കമ്മിറ്റി</strong> വട്ടിയൂര്‍ക്കാവ് പിടിക്കാന്‍ കുമ്മനം രാജശേഖരന്‍.. ആവശ്യവുമായി മണ്ഡലം കമ്മിറ്റി

English summary
Flood; Keralites to celebrate Onam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X