കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയ സഹായം; കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് വിവേചനം കാണിക്കുന്നുവെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: പ്രളയ സഹായം നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുകയാണെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ പ്രളയ കാലത്ത് കേരളത്തില്‍ 10,000 കോടിയുടെ നഷ്ടം സംഭവിച്ചപ്പോള്‍ കേന്ദ്രം അനുവദിച്ചത് വെറും 3,000 കോടിയുടെ സഹായം മാത്രമാണെന്നും കോണ്‍ഗ്രസ് ദേശീയ വക്താവ് ജയ്വീര്‍ ഷെര്‍ഗില്‍ പറഞ്ഞു.

floodkerala-

പ്രളയം ബാധിക്കാത്ത ഉത്തര്‍പ്രദേശിന് കഴിഞ്ഞ വര്‍ഷം പ്രളയ ദുരിതാശ്വാസമെന്ന പേരില്‍ 200 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. ആസാമിന് 250 കോടിയും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ പ്രളയ ദുരിതാശ്വാസമായി കഴിഞ്ഞ വര്‍ഷം 3,000 കോടിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ലഭിച്ചത് നാമമാത്രമായ ഫണ്ടാണ്. കഴിഞ്ഞ വര്‍ഷം 10,000 കോടിയുടെ നഷ്ടം കേരളത്തിന് സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ കേരളത്തിന് നല്‍കിയതാവട്ടെ വെറും 3,000 കോടിയും.

പ്രളയ ബാധിത സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. ഇക്കാര്യത്തില്‍ രാഷ്ട്രീയ പക്ഷപാതം കാണിക്കരുത്. പ്രളയ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കാലത്ത് ഒഴുക്കിയ പണത്തിന്‍റെ 50 ശതമാനമെങ്കിലും നല്‍കാന്‍ തയ്യാറവണം. പ്രളയം ബാധിച്ച കേന്ദ്രഭരണ പ്രദേശം ഉള്‍പ്പെടെയുള്ള 17 സംസ്ഥാനങ്ങളില്‍ കേന്ദ്ര ഫണ്ട് ലഭിക്കാത്തത് മൂലം പ്രളയാനന്തര പ്രവൃത്തികള്‍ നടത്താന്‍ സാധിച്ചിട്ടില്ലെന്നും ഷെര്‍ഗില്‍ പറഞ്ഞു.

<strong>സോണിയയെ നിര്‍ദ്ദേശിച്ചത് ചിദംബരം;എതിര്‍ത്ത് ആന്‍റണി, പ്രവര്‍ത്തക സമിതിക്കിടെ നാടകീയ സംഭവങ്ങള്‍</strong>സോണിയയെ നിര്‍ദ്ദേശിച്ചത് ചിദംബരം;എതിര്‍ത്ത് ആന്‍റണി, പ്രവര്‍ത്തക സമിതിക്കിടെ നാടകീയ സംഭവങ്ങള്‍

Recommended Video

cmsvideo
കേരളത്തില്‍ ഈ ഭീകര ഉരുള്‍പൊട്ടല്‍ ഉണ്ടായതിന് കാരണം | Oneindia Malayalam

അതിനിടെ മഴക്കെടുതി ബാധിച്ച കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശനം നടത്തിയിട്ടും കേരളത്തില്‍ എത്താതിരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. കേരളം, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ മഴക്കെടുതി ബാധിച്ചത്. ഇതുവരെ കേരളത്തില്‍ 83 പേരാണ് മരിച്ചത്.

<strong>ഉഴവൂരിന്‍റേയും രാമചന്ദ്രന്‍ നായരുടേയും കുടുബത്തെ സഹായിച്ചത് പ്രളയഫണ്ടില്‍ നിന്നോ: സത്യാവസ്ഥയെന്ത്</strong>ഉഴവൂരിന്‍റേയും രാമചന്ദ്രന്‍ നായരുടേയും കുടുബത്തെ സഹായിച്ചത് പ്രളയഫണ്ടില്‍ നിന്നോ: സത്യാവസ്ഥയെന്ത്

<strong>'ആവശ്യത്തിൽ കൂടുതൽ വിഭാഗീയത ഇപ്പോൾ തന്നെ ഉണ്ട്, ഇനി തെക്കും വടക്കും കൂടി താങ്ങാൻ വയ്യ'.. കുറിപ്പ്</strong>'ആവശ്യത്തിൽ കൂടുതൽ വിഭാഗീയത ഇപ്പോൾ തന്നെ ഉണ്ട്, ഇനി തെക്കും വടക്കും കൂടി താങ്ങാൻ വയ്യ'.. കുറിപ്പ്

English summary
Flood;NDA government showing favoritism alleges Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X