കേരളത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭവന പദ്ധതികളും പാളിച്ചകളും ഒറ്റനോട്ടത്തില്‍!!
കേരളത്തിലെ ഭൂരഹിതര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളും പാളിച്ചകളും അവലോകനം ചെയ്യാം..
ഭൂരഹിതര്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ ഏറെയുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് ഇതിന്റെ ഗുണങ്ങള്‍ ലഭിക്കാത്തതിന് പല കാരണങ്ങളാണുള്ളത്. സര്‍ക്കാര്‍ പദ്ധതികളുടെ പാളിച്ചകള്‍ സംഭവിച്ചത് ഇവിടെയാണ്...

പദ്ധതി: പ്രധാനമന്ത്രി ആവാസ് യോജന
ഇന്ദിരാഗാന്ധി ആവാസ് യോജന പദ്ധതിയ്ക്ക് പകരമായി വന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് വീടു നല്കുന്ന പദ്ധതിയാണ്. ഏപ്രില്‍ 1 നാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. 2022 ഓടെ രാജ്യത്ത് എല്ലാവര്ക്കും വീട് എന്നാണ് ലക്ഷ്യം. വീടൊന്നിന്ന് രണ്ട് ലക്ഷം രൂപയാണ് നല്‍കുന്നത്. 60% കേന്ദ്രസര്‍ക്കാര്‍ വിഹിതവും ബാക്കി 40% സംസ്ഥാന സര്‍ക്കാരും കണ്ടെത്തണം. പട്ടികജാതി, പട്ടിക വര്‍ഗകാര്‍ക്ക് അതാത് വകുപ്പില്‍ നിന്ന് 1 ലക്ഷം രൂപ അധികം ലഭിക്കും.

പദ്ധതി:ഇന്ദിര ആവാസ് യോജന
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള പട്ടിക ജാതി, പട്ടിക വര്‍ഗക്കാര്‍ക്കും മറ്റു സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും സൗജന്യ വീട് നിര്‍മ്മിക്കുന്നതാണ് പദ്ധതി. കേരളത്തില്‍ 2014- 15 സമയത്തെ സംസ്ഥാനവിഹിതം മുടങ്ങികിടക്കുകയാണ്. പല വീടുകളും പണി പൂര്‍ത്തിയാകാതെ മുടങ്ങി കിടക്കുകയാണ്.

പദ്ധതി: രാജീവ് ആവാസ് യോജന
ചേരിനിര്‍മാര്‍ജനത്തിനും നഗരകേന്ദ്രീകൃത ഭവനരഹിത പദ്ധതികള്‍ക്കും വേണ്ടിയുള്ള പദ്ധതിയാണിത്. തിരുവനന്തപുരം, കൊല്ലം, കൊച്ചി എന്നീ ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചു. തിരുവനന്തപുരത്ത് പദ്ധതി മുന്നോട്ട് പോയില്ല. കൊല്ലത്തിന് 42 കോടിയും കൊച്ചിയ്ക്ക് 67 കോടിയും അനുവദിച്ചു. എന്നാല്‍ പിഎംഎവൈ പദ്ധതി വന്നത്തോടെ ആര്‍എവൈ പദ്ധതി ഉണ്ടാകില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. പണി തുടങ്ങിയ കൊച്ചിയിലെ ഫഌറ്റുകളുടെ നിര്‍മ്മാണം അനിശ്ചിതത്വത്തിലാണ്.

പദ്ധതി: എം എന്‍ ലക്ഷം വീട് പദ്ധതി
കോളനികളുടെ പുനരുദ്ധാരണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ തുടങ്ങി വെച്ച പദ്ധതി ഇപ്പോള്‍ നിലവില്ലില്ല.

പദ്ധതി: ഇഎംഎസ് പദ്ധതി
പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള പദ്ധതിയാണിത്. 2012 വരെ പദ്ധതി സജീവമായിരുന്നു. പണി പൂര്‍ത്തീകരിക്കാത്ത വീടുകള്‍ ഇനിയും ബാക്കിയാണ്.

പദ്ധതി: ഭൂരഹിതകേരളം പദ്ധതി
സംസ്ഥാനത്തെ ഭൂരഹിതര്‍ക്ക് 3 സെന്റ് ഭൂമിയും വീടും നല്കുന്ന പദ്ധതിയാണിത്. യുഡിഎഫ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്നു. 2015 ല്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ എത്ര പേര്‍ക്ക് ഭൂമി നല്കി എന്നോ എത്ര പേര് കൈപ്പറ്റി എന്നതിനോ വ്യക്തമായി തെളിവുകള്‍ ഇല്ല.

പദ്ധതി: എല്ലാവര്ക്കും വീട്
എല്ലാവര്ക്കും വീട് എന്ന പദ്ധതി ആര്‍ക്ക് വീട് നല്‍കിയില്ല. 2015 ലെ ബജറ്റില്‍ അവതരിപ്പിച്ച പദ്ധതിയ്ക്ക് വേണ്ടി പെട്രോളിനും ഡീസലിനും 50 പൈസ സെസ് ഏര്‍പ്പെടുത്തി. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്തോടെ പദ്ധതി നിലച്ചു.

താളം തെറ്റുന്നത്
കേന്ദ്ര സര്‍ക്കാരിന്റെ പല പദ്ധതികള്‍ക്കും വിഹിതം കൃത്യ സമയത്ത് ലഭിക്കുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ല. ഗ്രാമസഭകളില്‍ വരുന്ന അഭാവം, തിടുക്കപ്പെട്ട് നടത്തുന്ന സര്‍വ്വെ എന്നിവയാണ് പദ്ധതികള്‍ താളം തെറ്റുന്നതിന് കാരണമാകുന്നത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications