Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകം എന്തും പറയട്ടെ... ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ചു; വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി മുക്ത

കൊച്ചി: ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ അതിഥിയായി പങ്കെടുത്തുകൊണ്ട നടി മുക്ത നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി തുറന്നിരുന്നു. അഞ്ച് വയസുകാരിയായ മകള്‍ കിയാരയ്ക്കൊപ്പമായിരുന്നു താരം ചാനല്‍ പരിപാടിയില്‍ പങ്കെടുത്തത്. മകളെ എന്തൊക്ക ജോലികളാണ് വീട്ടില്‍ പഠിപ്പിച്ചിരിക്കുന്നതെന്ന അവതാരകയുടെ ചോദ്യത്തിന് മുക്ത നല്‍കിയ മറുപടിയാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. "അവളെ എല്ലാം പഠിപ്പിച്ചിട്ടുണ്ട്. കുക്കിങ്, ക്ലീനിങ് എല്ലാം പഠിപ്പിച്ചിട്ടുണ്ട്," എന്നായിരുന്നും മുക്തയുടെ മറുപടി.

പിറന്നാള്‍ ദിനം അടിച്ചു പൊളിച്ച് അഹാന കൃഷ്ണ: ചിത്രങ്ങള്‍ വൈറല്‍

താരത്തിന്റെ മറുപടി കേട്ടയുടനെ

താരത്തിന്റെ മറുപടി കേട്ടയുടനെ പരിപാടിയിലെ സഹതാരമായ ബിനു അടിമാലി 'ഇതെന്താ ബാലവേലയാണോ' എന്ന് തമാശരൂപേണ ചോദിച്ചു. "അല്ല, പെൺകുട്ടികൾ ഇതെല്ലാം ചെയ്തു പഠിക്കണം ചേട്ടാ...ആർടിസ്റ്റൊക്കെ കല്ല്യാണം കഴിയുന്നതു വരെയേ ഉള്ളൂ. അതു കഴിഞ്ഞ് നമ്മൾ വീട്ടമ്മ ആയി. നമ്മൾ ജോലി ചെയ്തു തന്നെ പഠിക്കണം. ഇവൾ വേറെ വീട്ടിൽ കേറി ചെല്ലാനുള്ളതല്ലേ'-എന്നായിരുന്നു താരം വ്യക്തമാക്കിയത്.

പിറന്നാള്‍ ദിനം അടിച്ചു പൊളിച്ച് അഹാന കൃഷ്ണ: ചിത്രങ്ങള്‍ വൈറല്‍

ഈ ദൃശ്യങ്ങള്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്ത് വന്നതോടെ

ഈ ദൃശ്യങ്ങള്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്ത് വന്നതോടെയാണ് നടിക്കെതിരെ വിമര്‍ശനം ശക്തമായത്. വിഷയത്തില്‍ സിനിമ-സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ ചേര്‍ന്ന് നിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാർത്താ വിതരണ വകുപ്പിനും തുറന്ന കത്തിലൂടെ പരാതി നല്‍കുകയും ചെയ്തു.

ലക്ഷക്കണക്കിനാളുകൾ കാണുന്ന ഒരു പരിപാടി

ലക്ഷക്കണക്കിനാളുകൾ കാണുന്ന ഒരു പരിപാടിയിലാണ് തികച്ചും ബാലവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഉള്ളടക്കമടങ്ങുന്ന ഭാഗം തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്നറിയാൻ പോലും ശേഷിയില്ലാത്ത ഒരു ബാലികയെയും ഉൾപ്പെടുത്തികൊണ്ട് പ്രക്ഷേപണം ചെയ്തിരിക്കുന്നതും യുട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നതെന്നും തുറന്ന കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സാമൂഹികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീ സമൂഹത്തിന്റെ

സാമൂഹികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീ സമൂഹത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിനും , അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താനും നമ്മുടെ വാർഷിക ബജറ്റുകളിൽ കോടിക്കണക്കിന് തുക വകയിരുത്തി പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്ത് നടത്തി വരവെയാണ് അതിനെയെല്ലാം തുരങ്കം വെക്കുന്ന രീതിയിൽ സമൂഹത്തിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത്. നിലവിൽ യുട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിൻവലിക്കുന്നതിനും വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് വിനീതമായി അപേക്ഷിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

അവൾ എന്റേതാണ്. ലോകം എന്തും പറയട്ടെ

എന്നാല്‍ ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് മുക്ത. അവൾ എന്റേതാണ്. ലോകം എന്തും പറയട്ടെ... ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ചു, അതു ഷെയർ ചെയ്തു സമയം കളയാതെ... ഒരുപാടു പേർ നമ്മളെ വിട്ടു പോയി... പിഞ്ചു കുഞ്ഞുങ്ങൾ അടക്കം.... അവർക്കും ആ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കൂ'- എന്നാണ് തരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. മകള്‍ക്ക് ഒപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

 താരത്തിന്റെ പരാമര്‍ശത്തില്‍ നിരവധി

അതേസമയം, താരത്തിന്റെ പരാമര്‍ശത്തില്‍ നിരവധി പേര്‍ ഇപ്പോഴും വിമര്‍ശനവുമായി രംഗത്ത് എത്തുന്നുണ്ട്. ആൺകുട്ടികളെയും പെൺകുട്ടികളെയും സ്വയം പര്യാപ്തരാക്കാൻ മാതാപിതാക്കൾ ശ്രമിക്കണം, അല്ലാതെ കാലഹരണപ്പെട്ട ജെന്‍ഡര്‍ റോൾസ്
പഠിപ്പിച്ചു റെഗ്രെസ്സ് ചെയ്യിക്കരുത്. അത്രേം പക്വത എങ്കിലും കാണിക്കണം അച്ഛൻ അമ്മമാര്‍ എന്നായിരുന്നു ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഇതെന്റെ മകൾ ആണ് അച്ചു

'ഇതെന്റെ മകൾ ആണ് അച്ചു. കഴിച്ചു കഴിഞ്ഞ പാത്രം മോറി വെക്കാനും, ബെഡ്ഷീറ്റ് മടക്കി വെക്കാനും ഒക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട് ഞങ്ങൾ. ഈ പണി ഒക്കെ ഞങ്ങളും (അവളുടെ അപ്പയും അമ്മയും ) ചെയ്യാറും ഉണ്ട്, വലിയ ആനകാര്യം ഒന്നുമല്ല അത്‌... പക്ഷെ വർമ സാറേ, ഒരു ചെറിയ കുഴപ്പം ഉണ്ട് - ഇതൊന്നും പറഞ്ഞു കൊടുത്തത് 'ചെന്ന് കേറുന്ന' വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാൻ അല്ല - അവളുടെ സ്വയം പര്യാപ്തതയ്ക്കാണ്. - മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഹരീഷ് ശിവരാമകൃഷ്ണന്‍ കുറിച്ചു.

കിടിലന്‍ ലുക്കില്‍ ബിഗ് ബോസ് താരം റിതു മന്ത്ര: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
    നടി അനുമോളുടെ ഭീഷണി സന്ദേശങ്ങള്‍ പുറത്തുവിട്ട് യുവാവ് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+