ഫ്ളവേഴ്സ് ടിവി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കൊച്ചി: രണ്ടാമത് ഫ്ളവേഴ്സ് ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അമൃത ടിവിയിലെ നിലാവും നക്ഷത്രങ്ങളുമാണ് മികച്ച സീരിയല്‍. മികച്ച നടനായി ബിജു സോപനത്തേയും, മികച്ച നടിയായി സ്വാസികയേയും തെരഞ്ഞെടുത്തു. നിലാവും നക്ഷത്രങ്ങളും സീരിയലിന്റെ സംവിധായകന് ജി ആര് കൃഷ്ണനാണ് മികച്ച സംവിധായകന്.
അവാര്‍ഡുകള്‍ കാറ്റഗറി തിരിച്ച്;

മികച്ച പരമ്പര
നിലാവും നക്ഷത്രങ്ങളും(അമൃത ടി .വി ), നിര്‍മ്മാണം റോയ്ച്ചന്, സംവിധാനം ജി ആര് കൃഷ്ണന്

മികച്ച സംവിധായകന്
ജി .ആര് .കൃഷ്ണന് (നിലാവുംനക്ഷത്രങ്ങളും),

മികച്ച നടന്
ബിജു സോപാനം, ഉപ്പും മുളകും(ഫ്ളവേഴ്സ്,

മികച്ച നടി
സ്വാസിക (ചിന്താവിഷ്ടയായ സീത, ഏഷ്യാനെറ്റ്) മികച്ച സഹ നടന് അജി ജോണ്‍, പോക്കുവെയില്‍ (ഫ്ളവേഴ്സ്)

മികച്ച സഹനടി ജൂറി പരാമര്‍ശം
ദേവി അജിത് ,ഈറന്‍ നിലാവ്, (ഫ്ളവേഴ്സ് )

മികച്ച ഹാസ്യതാരം
മഞ്ജു പിള്ള (വിവിധ പരിപാടികള്‍ ),

മികച്ച ഹാസ്യ താരം ജൂറി പരാമര്‍ശം
മഞ്ജു സുനിച്ചന്, കുന്നംകുളത്ത് അങ്ങാടി (മീഡിയ വണ്‍)

മികച്ച സഹനടി ശാരി
,നിലാവും നക്ഷത്രങ്ങളും (അമൃത),

മികച്ച അവതാരക
നൈല ഉഷ (മിനിറ്റ് ടു വിന് ഇറ്റ് ,മഴവില്‍ );

മികച്ച വാര്‍ത്ത അവതാരകന്
അഭിലാഷ് മോഹന്‍ (റിപ്പോര്‍ട്ടര്‍ ടി.വി ), മികച്ച ന്യൂസ് റിപ്പോര്‍ട്ടര്‍ സുബിത സുകുമാരന്‍ (ജീവന് ടി.വി),

മികച്ച ഡോക്യുമെന്ററി
മലമുഴക്കിയുടെ ജീവന സംഗീതം (മാതൃഭൂമി ടി .വി), സംവിധാനംബിജു പങ്കജ്, ക്യാമറ ബിനു തോമസ്;

അവതാരകന് വാവ സുരേഷ്;
ദൃശ്യ മാധ്യമരംഗത്തെ ബഹുമുഖ പ്രതിഭയ്ക്കുള്ള പുരസ്കാരങ്ങള്‍
ശ്രീ വി.കെ .ശ്രീരാമന്,
ശ്രീ .എം .വി .നികേഷ് കുമാര്‍,
ശ്രീ .സി .ആര് .ചന്ദ്രന്,
ശ്രീ . സന്തോഷ് ജോര്‍ജ് കുളങ്ങര;
ശ്രീ സിബി ചാവറ;
ശ്രീ ജി സാജന് (ദൂരദര്ശന്)

പുതുമയുള്ള ടെലിവിഷന്‍ പ്രോഗ്രാം
നമ്മള് (ഏഷ്യാനെറ്റ് ന്യൂസ് ); മികച്ച പരിസ്ഥിതി സൗഹൃദ പരിപാടി സ്നേക്ക് മാസ്റ്റര്‍ (കൗമുദി ടിവി), സംവിധാനം കിഷോര്‍ കരമന,

ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ശ്യാമ പ്രസാദ്
മികച്ച ജനപ്രിയ സീരിയല്‍ ഉപ്പും മുളകും (ഫല്‍വഴ്സ് ), സംവിധാനം ആര് ഉണ്ണികൃഷ്ണന്;
പുരസ്കാരങ്ങള്‍ക്ക് മൂല്യം നഷ്ടപ്പെടുന്ന ഈ പുതിയ കാലത്ത് പ്രേക്ഷകര്‍ ഒന്നടങ്കം ആദരവോടെ നോക്കിക്കാണുന്ന ഒരു പുരസ്കാരമേള സംഘടിപ്പിക്കുകയാണ് ഫല്വഴ്സിന്റെ ലക്ഷ്യം.മലയാള ടെലിവിഷന്‍ പ്രവര്‍ത്തകര്‍ ഒരു കുടുംബമായ് ഒരു കുടക്കീഴില് ഒന്നിക്കുന്ന ചരിത്രമുഹൂര്‍ത്തം കൂടിയാവും ഇത്. കഴിഞ്ഞ വര്‍ഷമാണ് പുതുമയാര്‍ന്ന ഈ പുരസ്കാര മാമാങ്കത്തിന് ഫ്ളവേഴ്സ് തുടക്കമിട്ടത്.
പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പന്‍, നടനും സംവിധായകനുമായ മധുപാല്‍, വാര്‍ത്താ അവതാരക മായ ശ്രീകുമാര്‍, ടെലിവിഷന്‍ നിരൂപക ഉഷ്.എസ്.നായര്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് വിവിധ ചാനലുകളില്‍ നിന്ന് ലഭിച്ച എന്‍ട്രികളില്‍ പരിശോധിച്ച് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്. മാനേജ്മെന്റിന്റെ യാതൊരു ഇടപെടലുമില്ലാതെ സുതാര്യമായ രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്.
ഈ മാസം 5 ന് വൈകുന്നേരം 6.30ന് അങ്കമാലി അഡ്ലക്സ് കണ്വെന്ഷന്സെന്റര് മൈതാനത്ത് ഒരു ലക്ഷത്തോളം വരുന്ന സദസ്സിനെ സാക്ഷി നിര്‍ത്തി പുരസ്കാരങ്ങള്‍ സമ്മാനിക്കും. സാമൂഹ്യസാംസ്കാരികരാഷ്ട്രീയരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. പരിപാടികള്‍ കാണുന്നതിന് പൊതുജനങ്ങള്‍ക്കും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
-
കൊച്ചിക്കാർ കാത്തിരിക്കുന്ന ഔട്ടർ റിംഗ് എപ്പോൾ വരും? ഗതാഗത കുരുക്ക് അഴിയും, നടപടികൾ ഇഴയുന്നു -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications