കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തായി; മോഹന്‍ലാല്‍ ചിത്രത്തിന്‍റെ നിര്‍മാതാവ്, ഡിനി,ഫ്ളവേര്‍സ് ടിവി എന്നിവര്‍ക്ക് കോടതി നോട്ടീസ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ ചര്‍ച്ചയായ കുറ്റകൃത്യമാണ് കൂടത്തായി കൂട്ടകൊലപാതക കേസ്. ഒരു കുടുംബത്തിലെ ആറു പേരെ മരുമകള്‍ കൊലപ്പെടുത്തിയെന്ന സമൂഹ മനസാക്ഷിയെ നടുക്കിയ ആ സംഭവത്തെക്കുറിച്ച് ഒന്നിലേറെ സിനിമകളും ഒരു സീരിയലും അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

മോഹന്‍ലാല്‍-ആന്‍റണി പെരുമ്പാവുര്‍ ചിത്രം, ഡിനി ഡാനിയല്‍ നായികയാവുന്ന ചിത്രം, ഫ്‌ളവേര്‍സ് ടിവി നിര്‍മ്മിക്കുന്ന പരമ്പര എന്നിവയായിരുന്നു കൂടുത്തായി സംഭവത്തെ ആസ്പദമാക്കി പുറത്തുവരാനിരുന്ന കലാസൃഷ്ടികള്‍. എന്നാല്‍ ഈ സിനിമകളുടേയും സീരിയലിന്‍റേയും നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് കോടതിയിപ്പോള്‍. വിശദംശങ്ങള്‍ ഇങ്ങനെ..

താമരശ്ശേരി കോടതി

താമരശ്ശേരി കോടതി

താമരശ്ശേരി മുന്‍സിഫ് കോടതിയാണ് കൂടത്തായ് കേസ് ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമകളുടെയും സീരിയലിന്റെയും നിര്‍മ്മാതാക്കളോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ ജോളിയുടെ മക്കള്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി.

ഇവര്‍ക്ക്

ഇവര്‍ക്ക്

ആശീര്‍വാദ് സിനിമാസ് ഉടമ ആന്‍റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍ ഉടന്‍ ഡിനി ഡാനിയേല്‍, ഫ്ളവേര്‍സ് ടിവി തുടങ്ങിയ കക്ഷികള്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. അഡ്വക്കറ്റ് മുഹമ്മദ് ഫിര്‍ദൗസ് ആണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. ജനുവരി 13 നാണ് കക്ഷികള്‍ കോടതിയില്‍ ഹാജരാവേണ്ടത്.

സാഹചര്യം മുതലെടുക്കുന്നു

സാഹചര്യം മുതലെടുക്കുന്നു

സിനിമാ-സീരിയില്‍ നിര്‍മാതാക്കള്‍ സാഹചര്യത്തെ മുതലെടുക്കുകയാണ്. ഇത് ജീവിക്കാനുള്ള അവകാശത്തിന്‍റെ ലംഘനമാണെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകനായ എം മുഹമ്മദ് ഫിര്‍ദൗസ് ഒരു മലയാളം ന്യൂസ് വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഭാവിക്ക് ദോഷം ചെയ്യും

ഭാവിക്ക് ദോഷം ചെയ്യും

ജോളിയുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ തങ്ങളുടേത് അല്ലാത്ത കാരണത്താല്‍ വലിയ മാനസിക സംഘര്‍ഷത്തിലൂടെ കടന്നു പോവുകയാണ്. പഠിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ഈ ഘട്ടത്തില്‍ സംഭവത്തെ ആസ്പദമാക്കി കച്ചവട താല്‍പര്യങ്ങളോടെ നിര്‍മ്മിക്കുന്ന സിനിമയും സീരിയലും പുറത്തുവരുന്നത് അവരുടെ ഭാവിക്ക് ദോഷം ചെയ്യുമെന്നും മുഹമ്മദ് ഫിര്‍ദൗസ് പറഞ്ഞു.

ആദ്യം പുറത്തുവന്നത്

ആദ്യം പുറത്തുവന്നത്

കൂടത്തായി കൂട്ടകൊലപാതകങ്ങളെ കുറിച്ച് മോഹന്‍ലാല്‍ അഭിനയിച്ച് ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരുങ്ങുന്നവെന്ന വാര്‍ത്തയായിരുന്നു ആദ്യം പുറത്തുവന്നത്. ഇതിന് പിന്നാലെ നടി ഡിനി ഡാനിയേലും സമാന കഥ സിനിമയാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താനെന്ന അവകാശവാദവുമായി രംഗത്ത് എത്തി.

ഡിനിയും

ഡിനിയും

കൂടത്തായി കൊലപാതക പരമ്പര താൻ സിനിമ ആക്കാൻ പോകുക ആയിരുന്നെന്നും അതിനുള്ള ജോലികൾ ഔദ്യോഗികമായി ഇന്നലെ ആരംഭിക്കുകയും സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഫേസ്ബുക്കിലൂടെ നേരത്തെ തന്നെ റീലീസ് ചെയ്തിരുന്നതായും നടി ഡിനി അവകാശപ്പെട്ടു.

കാര്യങ്ങൾ അവതാളത്തിലായി

കാര്യങ്ങൾ അവതാളത്തിലായി

വിജീഷ് തുണ്ടത്തിൽ ന്റെ തിരക്കഥയിൽ അലക്സ് ജേക്കബ് നിർമ്മാണം നിർവഹിച്ചു റോണെക്സ് ഫിലിപ്പ് സംവിധാനം ചെയ്യാനിരുന്ന സിനിമ ആയിരുന്നു ഡിനിയുടേത്. ചിത്രത്തില്‍ ജോളി ആയി എത്താനിരുന്നത് താനായിരുന്നെന്നും എന്നാൽ മോഹൻലാൽ - ആന്റണി പെരുമ്പാവൂർ ടീം അതെ വിഷയത്തിൽ സിനിമ പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ അവതാളത്തിലായെന്നു ഡിനി നേരത്തെ പറഞ്ഞിരുന്നു.

സീരിയല്‍

സീരിയല്‍

ഫ്ളവേഴ്സ് ടിവിയുടെ പുതിയ സീരിയലായ കൂടത്തായി 13-ാ൦ തിയതി മുതലാണ് സംപ്രേക്ഷണം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ജോളിയായി നടി മുക്ത രംഗത്തെത്തുന്ന സീരിയലായിരുന്നു ഫ്ളവേഴ്സ് സംപ്രേക്ഷണം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. സീരിയലിന്‍റെ ട്രെയിലറുകളും പ്രമോ വീഡിയോകളും ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്.

നേരത്തേയും പരാതി

നേരത്തേയും പരാതി

കുടത്തായ് സംഭവം സിനിമയാക്കരുതെന്ന് അവശ്യപ്പെട്ടുകൊണ്ട് ആന്റണി പെരുമ്പാവൂരും ഡിനിയും അടക്കമുള്ളവര്‍ക്കെതിരെ പരാതിയുമായി അഭിഭാഷകന്‍ ശ്രീജിത്തും നേരത്തെ രംഗത്ത് എത്തിയിരുന്നു. കോഴിക്കോട് റൂറല്‍ എസ്പിക്കാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.

വാണിജ്യ താല്‍പര്യം

വാണിജ്യ താല്‍പര്യം

തികച്ചും വാണിജ്യതാത്പര്യങ്ങള്‍ മുന്‍ നിര്‍ത്തി ധാര്‍മ്മികമായ യാതൊരു പക്വതയും ഇല്ലാതെ സിനിമ പ്രഖ്യാപിച്ചിട്ടുള്ളത് അപകടകരമായ സാഹചര്യമാണെന്നും അന്വേഷണ ഘട്ടത്തില്‍ മാത്രമുള്ള കേസുമായി ബന്ധപ്പെട്ട സിനിമ നിര്‍മ്മിക്കുന്നത് പൗരവകാശത്തിലേക്കുള്ള കടന്നുകയറ്റവും, ഇരകളുടെയും, പ്രതികളുടെയും മൗലികാവകാശ ലംഘനവും, കോടതി അലക്ഷ്യവും, ഭരണഘടനാ ലംഘനവുമാണെന്നും ശ്രീജിത്ത് പറഞ്ഞു.

ചില സിനിമാ പ്രവര്‍ത്തകര്‍

ചില സിനിമാ പ്രവര്‍ത്തകര്‍

കൂടത്തായി കൊലപാതക പരമ്പരയുടെ ആഘാതത്തില്‍ നിന്നും ഇനിയും മോചിതരാകാത്ത ഒരു ജനസമൂഹത്തിന് മുന്‍പിലേക്ക് സംഭവം വാണിജ്യ സിനിമയാക്കാന്‍ പോകുകയാണെന്ന പ്രഖ്യാപനവുമായി ചില സിനിമ പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരയും പ്രതിഷേധാര്‍ഹവുമാണ്.

പൊലീസിന് സാധിക്കണം

പൊലീസിന് സാധിക്കണം

ആരുടെയെങ്കിലും പേരില്‍ കേസെടുക്കാനോ, പ്രതിയാക്കാനോ അല്ല ഈ പരാതി. മറിച്ച് ഈ വിഷയത്തില്‍ വിചാരണകോടതിയില്‍ കുറ്റപത്രം നല്‍കി വിചാരണ ആരംഭിക്കുന്നതുവരെയെങ്കിലും ഈ വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്താനും പ്രതികളെ ശിക്ഷിക്കാന്‍ തക്കവിധത്തിലുള്ള തെളിവുകള്‍ ശേഖരിക്കാനും പൊലീസിന് സാധിക്കണമെന്ന് ശ്രീജിത്ത് പരാതിയില്‍ പറഞ്ഞു.

 അടുത്ത തവണയെങ്കിലും ധനമന്ത്രിയെ യോഗത്തിന് വിളിക്കണം; പരിഹസിച്ച് കോണ്‍ഗ്രസ് അടുത്ത തവണയെങ്കിലും ധനമന്ത്രിയെ യോഗത്തിന് വിളിക്കണം; പരിഹസിച്ച് കോണ്‍ഗ്രസ്

 ' അവർ ജെഎൻയുവിൽ 3000 ഗർഭനിരോധന ഉറകൾ കണ്ടെത്തി, പക്ഷെ നജീബിനെ കണ്ടെത്തിയില്ല' ; കനയ്യ കുമാർ ' അവർ ജെഎൻയുവിൽ 3000 ഗർഭനിരോധന ഉറകൾ കണ്ടെത്തി, പക്ഷെ നജീബിനെ കണ്ടെത്തിയില്ല' ; കനയ്യ കുമാർ

 'സോണിയ ഗാന്ധിയുടെ അടുക്കള പണി എടുത്തിട്ടല്ല സെൻകുമാർ ഡിജിപി ആയത്', ചെന്നിത്തലയ്ക്ക് വിമർശനം 'സോണിയ ഗാന്ധിയുടെ അടുക്കള പണി എടുത്തിട്ടല്ല സെൻകുമാർ ഡിജിപി ആയത്', ചെന്നിത്തലയ്ക്ക് വിമർശനം

English summary
court notice against antony perumbavoor and flowers tv officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X