കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്ലവേര്‍സ് ടിവി അവാര്‍ഡ് വാങ്ങാന്‍ ഏഷ്യാനെറ്റിനും മനോരമയ്ക്കും സമ്മതം കിട്ടിയില്ല!!!

Google Oneindia Malayalam News

കൊച്ചി: ടെലിവിഷന്‍ രംഗത്ത് മികവ് തെളിയിച്ചവര്‍ക്കുള്ള ഫഌവഴ്‌സ് ടി വി അവാര്‍ഡുകള്‍ വിതരണം ചെയ്തു. കിഴക്കമ്പലം കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് അങ്കണത്തില്‍ അരലക്ഷത്തോളം കാണികള്‍ നിറഞ്ഞ പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിനിര്‍ത്തിയായിരുന്നു അവാര്‍ഡ് സമര്‍പ്പണം.

flowers-award-1

മികച്ച പുതുമയാര്‍ന്ന പരിപാടിയ്ക്കുള്ള പുരസ്‌കാരം മാതൃഭൂമി ന്യൂസിന്റെ നല്ലവാര്‍ത്തയ്ക്ക് വേണ്ടി ബിജു പങ്കജ് ഏറ്റുവാങ്ങി. എസ്.വിജയകുമാര്‍, മികച്ച റിപ്പോര്‍ട്ടര്‍ (റിപ്പോര്‍ട്ടര്‍ ടിവി), ശ്രീലയ മികച്ച നടി (മൂന്നുമണി,ഫഌവഴ്‌സ്), മേഘനാദന്‍,മികച്ച സ്വഭാവനടന്‍ (സ്ത്രീത്വം,സൂര്യാ ടിവി), എസ്.വിജയകുമാരി മികച്ച സ്വഭാവനടി (മാനസമൈന,കൈരളി ടിവി), ബൈജു വികെ, പ്രത്യേക ജൂറി പുരസ്‌കാരം(ഈശ്വരന്‍ സാക്ഷിയായി,ഫഌവഴ്‌സ്), സുരഭി ലക്ഷ്മി മികച്ച ഹാസ്യതാരം(എം80 മൂസ,മീഡിയാ വണ്‍) എന്നിവരും അവാര്‍ഡുകള്‍ സീകരിച്ചു. മികച്ച പരമ്പരയ്ക്കുള്ള പുരസ്‌കാരം ഈശ്വരന്‍ സാക്ഷിയായ്ക്കു വേണ്ടി സംവിധായകന്‍ കെ.കെ.രാജീവും നിര്‍മ്മാതാവ് ബി.രാകേഷും ഏറ്റുവാങ്ങി.

flowers-award-2

മികച്ച ജനപ്രിയ പരമ്പര മഴവില്‍ മനോരമയിലെ മഞ്ഞുരുകും കാലം ആയിരുന്നു. സംവിധായകന്‍ ബിനു വെള്ളത്തൂവല്‍ അവാര്‍ഡ് സ്വീകരിച്ചു.മികച്ച അവതാരകനുള്ള പുരസ്‌കാരം രമേഷ് പിഷാരടിയുടെ അഭാവത്തില്‍ ധര്‍മ്മജന്‍ ഏറ്റുവാങ്ങിമലയാളടെലിവിഷന്‍ രംഗത്ത് നല്ല മാറ്റത്തിന് തുടക്കം കുറിച്ച ചരിത്രമുഹൂര്‍ത്തത്തില്‍ നിന്ന് ചില ചാനലുകള്‍ വിട്ടു നിന്നത് ആരോഗ്യകരമായ പ്രവണതയല്ലെന്ന് ഫഌവഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ അഭിപ്രായപ്പെട്ടു.

flowers-award-3

നടന്‍ മധു ചെയര്‍മാനായ സ്വതന്ത്ര ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ചാനല്‍ ഭേദമില്ലാതെ മികവിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു തെരഞ്ഞെടുപ്പ്. എന്നിട്ടും തങ്ങളുടെ ചാനലില്‍ നിന്ന് അവാര്‍ഡ് ലഭിച്ചവരെ പരിപാടിയില്‍ പങ്കെടുപ്പിക്കേണ്ടെന്ന ഏഷ്യാനെറ്റിന്റെയും മനോരമയുടെയും തീരുമാനം നിരാശപ്പെടുത്തി.. വാര്‍ത്താ മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ഏഷ്യാനെറ്റിലെ ടി.എന്‍.ഗോപകുമാറിനാണ്.

flowers-award-4

നാല്പത് വര്‍ഷത്തെ മാധ്യമജീവിതത്തിന് ഒരംഗീകാരം ലഭിച്ചപ്പോള്‍ അത് വാങ്ങാന്‍ മാനേജ്‌മെന്റിന്റെ എതിര്‍പ്പ് മൂലം അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നത് വളരെ വേദയുണ്ടാക്കി.

flowers-award-7

എന്നിരുന്നാലും,വരും വര്‍ഷത്തെ അവാര്‍ഡ് സമര്‍പ്പണ വേദിയില്‍ ഇരു ചാനലുകളുടെയും പൂര്‍ണസാന്നിധ്യം ക്ഷണിക്കുന്നതായും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

flowers-award-5

മികച്ച ഡോക്യുമെന്ററി,മികച്ച അവതാരകന്‍ എന്നീ പുരസ്‌കാരങ്ങളാണ് ഏഷ്യാനെറ്റിനുണ്ടായിരുന്നത്. മികച്ച അവതാരകനുള്ള പുരസ്‌കാരം രമേഷ് പിഷാരടിയുടെ അഭാവത്തില്‍ ധര്‍മ്മജന്‍ ഏറ്റുവാങ്ങുകയായിരുന്നു.. മികച്ച വാര്‍ത്താ അവതാരകയായി തെരഞ്ഞെടുത്തിരുന്നത് മനോരമാ ന്യൂസിലെ ഷാനി പ്രഭാകരനെയായിരുന്നു.

flowers-award-6

പുരസ്‌കാരം ഏറ്റുവാങ്ങാന്‍ നേരിട്ടെത്താതിരുന്നവരുടെ പുരസ്‌കാരത്തുകയയില്‍ രണ്ടരലക്ഷം രൂപ നിര്‍ധനരായ കുഞ്ഞുങ്ങളുടെ ചികിത്സാച്ചെലവിനായി കേരളാ സാമൂഹ്യ സുരക്ഷാമിഷനിലേക്കും 50,000 രൂപ വീതം രണ്ട് വൃക്കരോഗികളുടെ ചികിത്സാച്ചെലവിലേക്കുമായി വേദിയില്‍ വച്ചുതന്നെ സംഭാവന ചെയ്തു.

English summary
Flowers TV Televison award distributed at Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X