ഫ്ളവേഴ്സ് ടോപ് സിംഗറായി സീതാലക്ഷ്മി; രണ്ടാംസ്ഥാനം തേജസിന്
തിരുവനന്തപുരം: ഫ്ളവേഴ്സ് ചാനലിലെ ജനപ്രിയ റിയാലിറ്റിഷോയായ ടോപ് സിംഗറില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി സീതാലക്ഷ്മി. തേജസിനാണ് രണ്ടാം സ്ഥാനം. വൈഷ്ണവി മൂന്നാംസ്ഥാനവും അതിഥി നാലാംസ്ഥാനവും കരസ്ഥമാക്കി. ജനപ്രിയ ഗായകനായി ഋതുരാജും തിരഞ്ഞെടുക്കപ്പെട്ടു. മിസ് കൺസിസ്റ്റന്റ് പുരസ്കാര നേഹലാണ് സ്വന്തമാക്കിയത്. സ്നേഹയാണ് ജന്‍റില്‍ ഗേള്‍ ഓഫ് ടോപ് സിങ്ങര്‍.

Recommended Video
ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന മത്സരാര്‍ത്ഥിക്ക് 50 ലക്ഷത്തിന്‍റെ ഫ്ലാറ്റും രണ്ടാംസ്ഥാനത്തിന് 15 ലക്ഷം രൂപയുമാണ് സമ്മാനമായി നല്‍കുന്നത്. മുന്നൂം നാലും സ്ഥാനത്തിന് യഥാക്രമം അഞ്ചും മൂന്നും ലക്ഷം രൂപയും സമ്മാനം നല്‍കുന്നു. അവസാനത്തെ നാല് പുരസ്കാരങ്ങൾക്ക് 1 ലക്ഷം രൂപ വീതമാണ് സമ്മാനത്തുക. പൂരാട ദിനത്തിലാണ് ആരംഭിച്ച ഫൈനല്‍ മത്സരം മൂന്ന് ഘട്ടങ്ങളിലായിട്ടാണ് പൂര്‍ത്തിയാക്കിയത്. എട്ട് പേരായിരുന്നു മെഗാഫൈനലില്‍ അണിനിരന്നത്.












Click it and Unblock the Notifications