Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപ്പും മുളകും സംവിധായകനെന്ന് കരുതി ഫ്ലവേഴ്സിലെ മറ്റൊരു ഉണ്ണികൃഷ്ണന് മലയാളികളുടെ വക പൊങ്കാല

ഉപ്പും മുളകും സീരിയല്‍ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണമാണ് നടി നിഷ സാരംഗ് ഉന്നയിച്ചത്. സംവിധായകന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും അതില്‍ പ്രതികരിച്ച തന്നെ ഒരറിയിപ്പും കൂടാതെ സീരിയലില്‍ നിന്ന് പുറത്താക്കി എന്നുമായിരുന്നു നിഷ പറഞ്ഞത്. നിഷയുടെ ആരോപണത്തിന് പിന്നാലെ വന്‍ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത്.

പിന്നാലെ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനും കിട്ടി കേട്ടാല്‍ അറയ്ക്കുന്ന തെറി. ഒരു നടിയോട് മോശമായി പെരുമാറിയ സംവിധായകനെ മലയാളികള്‍ കണക്കിന് കൊട്ടി. എന്നാല്‍ അക്കൂട്ടത്തില്‍ പണി കിട്ടിയ മറ്റൊരാളുണ്ട്. ഫ്ലവേഴ്സ് ചാനലിലെ തന്നെ മറ്റൊരു പരിപാടിയുടെ നിര്‍മ്മാതാവ് ഉണ്ണികൃഷ്ണന്‍ ചേനമ്പള്ളി. മലയാളികളുടെ സ്വന്തം നീലുവിനെ അപമാനിച്ചില്ലേടാ എന്ന് ചോദിച്ച് ഒരു തെറ്റും ചെയ്യാത്ത ഉണ്ണികൃഷ്ണന്‍ ചേനമ്പള്ളിയെ പഞ്ഞിക്കിടുകയാണ് മലയാളികള്‍.

ആദ്യമായല്ല

ആദ്യമായല്ല

ആദ്യമായല്ല മലയാളികള്‍ ആളുമാറി പൊങ്കാല ഇടുന്നത്. ഇഷ്ടമില്ലാത്തത് കണ്ടാല്‍ അപ്പോള്‍ കയറി ഇടപെടുന്ന സ്വഭാവം മലയാളികളുടെ അവകാശമാണെന്ന രീതിയിലാണ് ഇക്കൂട്ടര്‍ മുന്നും പിന്നും നോക്കാതെ തെറിവിളിക്കുക. അവസാനമായി തെറി വിളിച്ചത് നടി ഭാവനയെ ആയിരുന്നു.

തെറിവിളി

തെറിവിളി

കന്നഡ നടി ഭാവന ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത വന്ന പിന്നാലെയാണ് മലയാള നടി ഭാവനയാണ് അതെന്ന് തെറ്റിധരിച്ച് മലയാളികള്‍ അവര്‍ക്ക് ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ടത്. ഇപ്പോള്‍ സമാന അനുഭവം ഉണ്ടായിരിക്കുന്നത് പ്രമുഖ ചാനലുകളില്‍ എല്ലാം സംവിധായകന്‍ ആയിരുന്ന ഉണ്ണികൃഷ്ണന്‍ ചേനമ്പള്ളിയാണ്.

പൂരപ്പാട്ട്

പൂരപ്പാട്ട്

നിഷ സാരംഗിനെ അപമാനിച്ച ആര്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണികൃഷ്ണന്‍ ചേനമ്പളളിയാണെന്ന് തെറ്റിധരിച്ചാണ് പലരും ചെന്ന് തെറിവിളിക്കുന്നത്. അസഭ്യമായ ഭാഷയിലാണ് പലരും ഉണ്ണികൃഷ്ണനോടുള്ള രോഷം പ്രകടിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ താനല്ല നിങ്ങളുദ്ദേശിക്കുന്ന ഉണ്ണികൃഷ്ണനെന്ന് വ്യക്തമാക്കി ഉണ്മികൃഷ്ണന്‍ ചേമ്പള്ളി ഫേസുബുക്കില്‍ പോസ്റ്റിട്ടുണ്ട്. പോസ്റ്റ് ഇങ്ങനെ-

ഞാനല്ല

ഞാനല്ല

ഉപ്പും മുളകും പരിപാടിയുടെ സംവിധായകൻ ഞാനല്ല. പേര് ഒന്നായതു കൊണ്ട് ഒരാളെ ക്രൂശിക്കുന്നത് ശരിയാണോ? ഇത്ര അധപതിച്ചോ മലയാളിയുടെ സാമൂഹ്യബോധം.
ഇനിയും എന്റെ പ്രൊഫൈലിൽ തെറി വിളി നടത്തിയാൽ നിയമ നടപടി സ്വീകരിക്കും.

കേസ് കൊടുക്കും

കേസ് കൊടുക്കും

എന്റെ ഫോട്ടോ വ്യാപകമായി പ്രചരിപ്പിക്കുന്നവരും ശ്രദ്ധിക്കുക. നിലവിൽ തെറി വിളി നടത്തിയവർക്കും ഫോട്ടോ പ്രചരിപ്പിച്ചവർക്കും എതിരെ സൈബർ നിയമപ്രകാരം നടപടി എടുക്കും. സൈബർ നിയമം ശക്തമാണെന്ന് ബോധ്യപ്പെടുത്താൻ ഇന്നത്തെ ഒരു വാർത്ത ഇതോടൊപ്പം ചേർക്കുന്നു.

ആളെ അറിയാതെ,

ആളെ അറിയാതെ,

കാര്യങ്ങൾ എന്താണെന്നറിയാതെ സോഷ്യൽ മീഡിയയിൽ എന്ത് തെറിയും ആർക്കെതിരെയും പറയാം എന്ന നിലപാട് തെറ്റാണ്. ഒരു ബന്ധവുമില്ലാത്ത കാര്യത്തിന്, എനിക്കെതിരെ ആരെങ്കിലും എന്തെങ്കിലും പോസ്റ്റിട്ടാൽ ഇവിടെ ശക്തമായ സൈബർ നിയമങ്ങൾ ഉള്ള വിവരം വിനയപൂർവം ഓർമ്മപ്പെടുത്തുന്നു എന്നും ഉണ്ണികൃഷ്ണന്‍ കുറിച്ചു.

യഥാര്‍ത്ഥ ഉണ്ണി

യഥാര്‍ത്ഥ ഉണ്ണി

അതേസമയം തെറിവിളി സഹിക്ക വയ്യാതെ യഥാര്‍ത്ഥ ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്ക് പൂട്ടി പോയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വരെ ഉണ്ടായിരുന്ന പ്രൊഫൈല്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ കാണാനില്ല.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+