Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രഷറി തട്ടിപ്പ് അന്വേഷണം ധനകാര്യ സെക്രട്ടറിയ്ക്ക്:കുറ്റക്കാർക്കെതിരെ കർശന നടപടി; ധനകാര്യമന്ത്രി

തിരുവനന്തപുരം: വിരമിച്ച ഉദ്യോഗസ്ഥന്റെ വിവരങ്ങൾ ഉപയോഗിച്ച് ട്രഷറി ജീവനക്കാരൻ തട്ടിപ്പ് നടത്തിയ സംഭവം ധനകാര്യ സെക്രട്ടറി അന്വേഷിക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. അതേ സമയം ട്രഷറി തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിച്ചിട്ടും ഇക്കാര്യം മേലുദ്യോഗസ്ഥരെ അറിയിക്കാതിരുന്നതാണോ എന്നും ഇതിനൊപ്പം അന്വേഷിക്കും. ട്രഷറിയുടെ വിശ്വാസ്യതയ്ക്ക് മേൽ കരിനിഴൽ വീഴ്ത്താൻ ആരെയും അനുവദിക്കില്ലെന്നും കുറ്റക്കാർ ആരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

സർക്കാർ അക്കൌണ്ടിൽ നിന്ന് ട്രഷറിയിൽ തന്റെ പേരിലുള്ള അക്കൌണ്ടിലേക്ക് ജീവനക്കാരൻ ഘട്ടംഘട്ടമായി പണം മാറ്റുകയും ചെയ്തിരുന്നു. തുടർന്ന് ബാങ്കിന്റെ സ്വന്തം അക്കൌണ്ടിലേക്കും പണം മാറ്റി. സിസ്റ്റം അഡ്മിനിസ്ട്രേറ്റിലൂടെയാണ് ജീവനക്കാരന്റെ തട്ടിപ്പ് പുറത്താവുന്നത്. പണം മാറ്റുന്നതിനായി ട്രാൻസാക്ഷൻ നമ്പർ ജനറേറ്റ് ചെയ്യുകയും പിന്നീട് റദ്ദാക്കിയതും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന് പുറമേ റിസർവ് ബാങ്ക് ഡെപ്പോസിറ്റ് ടാലിയാകാത്തതും സംശയത്തിനിടയാക്കിയതോടെയാണ് വെട്ടിപ്പിന്റെ ചുരുളഴിയുന്നത്.

 കുറ്റക്കാർക്കെതിരെ നടപടി

കുറ്റക്കാർക്കെതിരെ നടപടി


വഞ്ചിയൂർ ട്രഷറിയിൽ നടന്ന തട്ടിപ്പ് അതീവഗൗരവത്തോടെ സർക്കാർ കൈകാര്യം ചെയ്യുന്നതായി ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്. ട്രഷറിയുടെ വിശ്വാസ്യതയ്ക്കുമേൽ കരിനിഴൽ വീഴ്ത്താൻ ആരെയും അനുവദിക്കുകയില്ലെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി. ഇതിനുത്തരവാദികൾ ആരു തന്നെയായാലും കർക്കശമായ നടപടി സർക്കാർ സ്വീകരിക്കും. തട്ടിപ്പ് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിന് ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അദ്ദേഹത്തിന്റെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിശദമായ പരിശോധനയും സെക്യൂരിറ്റി / ഫംങ്ഷണൽ ഓഡിറ്റും, അച്ചടക്ക, ക്രിമിനൽ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വീഴ്ചകൾ കണ്ടെത്തും

വീഴ്ചകൾ കണ്ടെത്തും


ട്രഷറിയിലെ ഇടപാടുകൾ കൂടുതൽ കാര്യക്ഷമമാക്കുക, കൃത്യമായ വിവരം സർക്കാരിന് അപ്പപ്പോൾ ലഭ്യമാക്കുക എന്നിങ്ങനെ ട്രഷറി കമ്പ്യൂട്ടറൈസേഷന് രണ്ടു ലക്ഷ്യങ്ങളാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ ഫലമായി അനധികൃതമായ ഇടപാടുകൾ ഇല്ലാതാക്കുക. ഏതു സാഹചര്യത്തിലാണ് മേൽപ്പറഞ്ഞതുപോലെ ഒരു തട്ടിപ്പിന് ഇടവന്നതെന്ന കാര്യം തീർച്ചയായും കണ്ടുപിടിക്കും. ഈ തട്ടിപ്പ് ഗൗരവമായ പ്രശ്നങ്ങൾ ഉയർത്തുന്നുണ്ടെന്നും മന്ത്രില ചൂണ്ടിക്കാണിക്കുന്നു.
ഒന്ന്, ട്രഷറിയിൽ നിന്നും ഓൺലൈനായി ആർക്കു പണം പിൻവലിക്കണമെങ്കിലും അക്കൗണ്ടന്റിന് പുറമേ മുകളിലുള്ള ഓഫീസറും ഇത് കാണണം.

 വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ് വേർഡ്

വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ് വേർഡ്


മെയ് 31 നു റിട്ടയർ ചെയ്ത ട്രഷറി ഓഫീസറുടെ പാസുവേർഡ് ഉപയോഗപ്പെടുത്തിയാണ പണം ട്രാൻസ്ഫർ ചെയ്യാൻ അപ്രൂവൽ അനൽകിയിട്ടുള്ളത്. ട്രഷറി ജീവനക്കാർ റിട്ടയർ ചെയ്യുമ്പോൾ അവരുടെ യൂസർ ഐഡിയും പാസ് വേഡും ഡീആക്ടിവേറ്റ് ചെയ്യണമെന്നാണ് ചട്ടം. ഇതു പാലിക്കാത്തതിന്റെ ഉത്തരവാദികളുടെമേൽ നടപടിയുണ്ടാകുമെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി. ഭാവിയിൽ റിട്ടയർ ചെയ്യുമ്പോൾ സ്പാർക്കുമായി ബന്ധപ്പെടുത്തി ഓട്ടോമാറ്റിക്കായി പാസുവേർഡുകൾ ഡീആക്ടിവേറ്റ് ചെയ്യിക്കുന്നതിനുള്ള സാധ്യതയും ആരായുമെന്നും മന്ത്രി വ്യക്തമാക്കി. അതോടൊപ്പം വിരമിച്ച ഉദ്യോഗസ്ഥരുടെ യൂസർ നെയിമും പാസ് വേഡും യഥാസമയം ഡീ ആക്ടിവേറ്റ് ചെയ്യാത്ത സമാന സംഭവങ്ങൾ വേറെയുണ്ടോ എന്നും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 എന്തുകൊണ്ട് കണ്ടെത്താൻ വൈകി?

എന്തുകൊണ്ട് കണ്ടെത്താൻ വൈകി?

വഞ്ചിയൂർ തട്ടിപ്പിൽ പ്രതി ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്നും പണം ട്രഷറിയുടെ തങ്ങളുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയശേഷം ആ ട്രാൻസ്ഫർ ഡിലീറ്റ് ചെയ്തു. അതോടെ കളക്ടറുടെ അക്കൗണ്ടിൽ രണ്ടുകോടി രൂപ കുറവു വന്നത് പുനഃസ്ഥാപിക്കപ്പെട്ടു. എന്നാൽ പ്രതിയുടെ അക്കൗണ്ടുകളിൽ കുറവു വന്നിട്ടില്ല. ഇത്തരമൊരു കണക്ക് ഒരിക്കലും പൊരുത്തപ്പെടില്ല. ഡേ ബുക്ക് ക്ലോസ് ചെയ്യാനാവില്ല. അങ്ങനെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റു സംശയങ്ങൾക്കും ഉത്തരം കാണേണ്ടതുണ്ട്, എന്തുകൊണ്ട് ഇതിന് രണ്ടുദിവസം വേണ്ടിവന്നു, 27 ന് കണക്ക് പൊരുത്തപ്പെടാതെയാണോ ട്രഷറി അടച്ചത്, അതോ അറിഞ്ഞിട്ടും മുകളിലേയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെടാത്തതോ, ആരാണ് ഇതിന് ഉത്തരവാദി എന്നീ ചോദ്യങ്ങൾ ധനകാര്യ സെക്രട്ടറിയുടെ അന്വേഷണ പരിധിയിൽ വരുമെന്നും ധനകാര്യ മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

സോഫ്റ്റ് വെയറിൽ സുരക്ഷാ വീഴ്ച?

സോഫ്റ്റ് വെയറിൽ സുരക്ഷാ വീഴ്ച?

ട്രഷറിയിലെ സോഫ്റ്റ് വെയറിൽ മറ്റെന്തെങ്കിലും പഴുതുകളുണ്ടോ എന്നും പരിശോധിക്കും. കേന്ദ്രസർക്കാരിന്റെ അംഗീകൃത Standardisation Testing and Quality Certification (STQC) സ്ഥാപനമാണ് ട്രഷറി സോഫ്ടുവെയറിന്റെ സെക്യൂരിറ്റി ഓഡിറ്റ് നടത്തിയിട്ടുള്ളത്. ഫംങ്ഷണൽ ഓഡിറ്റ് എൻഐസിയും ട്രഷറി ഐറ്റി വിംങും സംയുക്തമായാണ് നടത്തുന്നത്. നിലവിലെ സാഹചര്യത്തിൽ ഇരുവരോടും ഒരുവട്ടംകൂടി സമഗ്രമായ പരിശോധന നടത്തുവാൻ ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തിമാക്കിയിട്ടുണ്ട്. വഞ്ചിയൂർ സബ് ട്രഷറിയിലെ തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ പ്രതി മുമ്പ് ഇരുന്ന ട്രഷറികളിലെ അക്കൗണ്ടുകളും പരിശോധിക്കും. സംസ്ഥാനത്ത് ക്യാൻസൽ ചെയ്ത ട്രഷറി ചെക്കുകളുടെ എല്ലാ കേസുകളും പരിശോധിക്കുന്നതിനൊപ്പം ശമ്പളം, പെൻഷൻ ഒഴികെയുള്ള ബില്ലുകൾ മാറും മുമ്പ് ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ജീവനക്കാരന് സസ്പെൻഷൻ

ജീവനക്കാരന് സസ്പെൻഷൻ


വഞ്ചിയൂർ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് ബിജുലാൽ എം ആറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ബിജുലാലിലിന്റെയും ഭാര്യയുടെയും ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. തുക കൈമാറിയ എല്ലാ അക്കൗണ്ടുകളുടെയും ഇടപാടുകൾ മരവിപ്പിക്കാൻ ബന്ധപ്പെട്ട ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വകുപ്പിലെ വിജിലൻസ് ഓഫീസറും ജോയിന്റ് ഡയറക്ടറുമായ സാജൻ അന്വേഷണം തുടങ്ങുകയും ചെയ്തിട്ടുണ്ട്. പോലീസിൽ പരാതി നൽകി കേസ് രജിസ്റ്റർ ചെയ്തു അന്വേഷണവും നടന്നുവരുന്നുണ്ട്. അടിയന്തിരമായി അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ വകുപ്പുതല നടപടിയും ക്രിമിനൽ നടപടിയും സ്വീകരിക്കും. സർക്കാരിനുണ്ടായ നഷ്ടം ഇവരിൽ നിന്നും ഈടാക്കുന്നതുമാണ്. ഭാവിയിൽ ഇതുപോലുള്ള തിരിമറികൾ ഒഴിവാക്കുന്നതിന് ആവശ്യമായ പരിഷ്കാരങ്ങളും കൊണ്ടുവരുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+