കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ സമ്പദ്ഘടന പുലിപ്പുറത്താണ്; വിദേശമൂലധനത്തെ പ്രീതിപ്പെടുത്തിയേ പറ്റൂ, ധനമന്ത്രി പറയുന്നു

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; സമ്പദ്ഘടന തകർന്നു കിടക്കുമ്പോഴും ഇന്ത്യയുടെ വിദേശവിനിമയ കരുതൽ ശേഖരം സർവ്വകാല റെക്കോർഡിലേയ്ക്ക് ഉയരുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച് ധനമന്ത്രി തോമസ് ഐസക്. വിദേശ വിനിമയ ശേഖരം പെരുകുന്നത് വ്യാപാരക്കമ്മി ഇല്ലാതായതുകൊണ്ടല്ല. സാമ്പത്തിക തകർച്ചയിലാണെങ്കിലും വിദേശമൂലധനം ഷെയർമാർക്കറ്റിലും മറ്റും കളിക്കുന്നതിനുവേണ്ടി ഇന്ത്യയിലേയ്ക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോഴെല്ലാം ഭദ്രമെന്നുകരുതി നാളെയും ഇങ്ങനെ തുടരുമെന്ന് കരുതരുതെന്നും മന്ത്രി പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

ഇന്ത്യയുടെ വിദേശവിനിമയ കരുതൽ ശേഖരം 507 ബില്യൺ ഡോളറായി ഉയർന്നിരിക്കുന്നു. (ഏതാണ്ട് 40 ലക്ഷം കോടി രൂപ). ലോക്ഡൗൺ തുടങ്ങിയപ്പോൾ വിദേശവിനിമയ ശേഖരം ഇടിയാൻ തുടങ്ങിയതാണ്. എന്നാൽ കോർപ്പറേറ്റ് നികുതി ഇളവുകൾ പ്രഖ്യാപിച്ചശേഷം ഗതിമാറി. മെയ് മാസത്തിൽ 12 ബില്യൺ ഡോളറാണ് വർദ്ധിച്ചത്. ജൂൺ ആദ്യവാരം 3 ബില്യൺ വർദ്ധിച്ചു. അങ്ങനെ 500 ബില്യൺ രേഖകടന്നു. ഇന്നിപ്പോൾ 507 ബില്യണായി.

1592838704

Recommended Video

cmsvideo
വാരിയംകുന്നന്‍ പ്രഖ്യാപനത്തിന് പിറകെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം | Oneindia Malayalam

നിശ്ചയമായിട്ടും ഇത് ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് ഗുണകരമാണ്. ഇറക്കുമതി ആയാസരഹിതമാകും. രൂപയുടെമൂല്യം ഇടിയുന്നതു തടയാനാകും. ഇത്രയും കരുതൽ ശേഖരമുള്ളപ്പോൾ ഇന്ത്യ സുരക്ഷിതമെന്നുകണ്ട് കൂടുതൽ വിദേശമൂലധനം വരും.

പക്ഷെ, സമ്പദ്ഘടന തകർന്നിരിക്കുമ്പോൾ എങ്ങനെയാണ് വിദേശവിനിമയ ശേഖരം പെരുകുക? ചരക്കുകൾ കയറ്റുമതി ചെയ്യുമ്പോൾ നമുക്ക് വിദേശനാണയം കിട്ടും. ഇറക്കുമതി ചെയ്യുമ്പോൾ വിദേശനാണയം കൊടുക്കണം. നമ്മുടെ വ്യാപരക്കമ്മി വളരെ വലുതാണ്. പക്ഷെ, ഇപ്പോൾ എണ്ണവില ഇടിഞ്ഞപ്പോൾ ഇറക്കുമതി ചെലവ് കുറഞ്ഞു. ഇറക്കുമതി തന്നെ ഗണ്യമായി കുറഞ്ഞു. പക്ഷെ, ഇപ്പോഴും വിദേശവ്യാപാരം കമ്മിയാണ്.

വ്യാപാരം പോലെതന്നെ വിദേശമൂലധനം വരുമ്പോൾ നമുക്ക് ഡോളർ കിട്ടും. വിദേശമൂലധനം പോകുമ്പോൾ ഡോളർ ചുരുങ്ങും. അതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വിദേശ വിനിമയ ശേഖരം പെരുകുന്നത് വ്യാപാരക്കമ്മി ഇല്ലാതായതുകൊണ്ടല്ല. സാമ്പത്തിക തകർച്ചയിലാണെങ്കിലും വിദേശമൂലധനം ഷെയർമാർക്കറ്റിലും മറ്റും കളിക്കുന്നതിനുവേണ്ടി ഇന്ത്യയിലേയ്ക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ്. അവരെ ആകർഷിക്കാനുതകുന്ന നയമാണ് ഇന്ത്യാ സർക്കാർ സ്വീകരിക്കുന്നത്. അതിനുവേണ്ടിയിട്ടാണ് ഉത്തേജകപാക്കേജുപോലും കടിഞ്ഞാണിട്ട് നിർത്തിയിരിക്കുന്നത്.

ഇപ്പോഴെല്ലാം ഭദ്രമെന്നുകരുതി നാളെയും ഇങ്ങനെ തുടരുമെന്ന് കരുതരുത്. വിദേശത്തുനിന്നും വരുന്ന ഈ മൂലധനത്തിന് എപ്പോൾ വേണമെങ്കിലും വന്നതുപോലെ തിരിച്ചുപോകാം. ഇന്ത്യൻ സമ്പദ്ഘടന പുലിപ്പുറത്താണ്. വിദേശമൂലധനത്തെ പ്രീതിപ്പെടുത്താനുള്ളതെല്ലാം ചെയ്തുകൊണ്ടിരുന്നേപറ്റൂ. അവർ അപ്രീതരായാൽ കാറ്റുപോകുന്ന ബലൂൺ പോലെ ഈ വിദേശനാണയ ശേഖരം ചുരുങ്ങും. രാജ്യം അഗാധമായ പ്രതിസന്ധിയിലേയ്ക്ക് കൂപ്പുകുത്തും.

ഇന്ത്യ-ചൈന സംഘർഷം; ഇന്ത്യ കടുത്ത തിരുമാനത്തിലേക്ക്, ചൈനീസ് ഉത്പന്നങ്ങളുടെ വിവരങ്ങൾ തേടി സർക്കാർഇന്ത്യ-ചൈന സംഘർഷം; ഇന്ത്യ കടുത്ത തിരുമാനത്തിലേക്ക്, ചൈനീസ് ഉത്പന്നങ്ങളുടെ വിവരങ്ങൾ തേടി സർക്കാർ

6 ഉം 10 വയസുള്ള കുട്ടികൾക്ക് കൊവിഡ്; പാലക്കാട് ഇന്ന് 16 പേർക്ക് രോഗം! 11 പേർക്ക് രോഗമുക്തി6 ഉം 10 വയസുള്ള കുട്ടികൾക്ക് കൊവിഡ്; പാലക്കാട് ഇന്ന് 16 പേർക്ക് രോഗം! 11 പേർക്ക് രോഗമുക്തി

'തിരഞ്ഞെടുപ്പ് ജയിക്കാനുള്ള വളഞ്ഞ തന്ത്രവുമായി ബിജെപി'; പൊളിക്കാൻ കോൺഗ്രസ്,ചീഫ് സെക്രട്ടറിക്ക് കത്ത്'തിരഞ്ഞെടുപ്പ് ജയിക്കാനുള്ള വളഞ്ഞ തന്ത്രവുമായി ബിജെപി'; പൊളിക്കാൻ കോൺഗ്രസ്,ചീഫ് സെക്രട്ടറിക്ക് കത്ത്

English summary
FM Thomas Isaac About Foreign Exchange Reserves
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X