Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഇനി വേണ്ടത് ഉത്തേജന പാക്കേജ്; ആഞ്ഞടിച്ച് തോമസ് ഐസക്

തിരുവനന്തപു കൊവിഡ് വ്യാപനം ശക്തമായതോടെ ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയിരിക്കുകയാണ് സർക്കാർ. സ്ഥിതി നിയന്ത്രണവിധേയമാകണമെങ്കിൽ തുടർന്നും കർശന നിയന്ത്രണങ്ങൾ നടപ്പാക്കേണ്ടതുണ്ടെന്നാണ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

അതേസമയം 19 ദിവസസം കൂടി ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ ദിവസവേതനക്കാർ ഉൾപ്പെടെ പ്രതിസന്ധിയിൽ ആകുന്നവർക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങളൊന്നും പ്രധാനമന്ത്രി നടത്തിയിട്ടില്ല. അതസമയം ലോക്ക് ഡൗൺ നീട്ടാൻ തിരുമാനിച്ച സാഹചര്യത്തിൽ അടിയന്തരമായി ഉത്തേജന പാക്കേജു പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

 അതൊക്കെ തീർന്നുകാണും

അതൊക്കെ തീർന്നുകാണും

ലോക്ഡൗൺ തുടരുകയല്ലാതെ മറ്റൊരു വഴിയില്ല എന്നു വ്യക്തമായ സാഹചര്യത്തിൽ അടിയന്തരമായി ഉത്തേജന പാക്കേജു പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. ലോക്ഡൗണിനോട് ജനങ്ങൾ സഹകരിക്കണമെങ്കിൽ അവർക്ക് ഭക്ഷണവും ധനസഹായവും നൽകിയേതീരൂ. മൂന്നാഴ്ചകൊണ്ട് എന്തെങ്കിലും സമ്പാദ്യം ആർക്കെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ അതൊക്കെ തീർന്നുകാണും.

 സൗജന്യമായി ലഭ്യമാക്കണം

സൗജന്യമായി ലഭ്യമാക്കണം

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പാക്കേജ് തികച്ചും അപര്യാപ്തമായതുകൊണ്ടാണ് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള സ്വന്തം നാട്ടിലേയ്ക്ക് തൊഴിലാളികൾ കാൽനടയായി യാത്ര തിരിച്ചത്. അങ്ങനെ പോയവരുടെ കൈവശം ഇനി മിച്ചമെന്തുണ്ടാകും? ഈ മനുഷ്യരിലേയ്ക്കാണ് സർക്കാരിന്റെ സഹായം അടിയന്തരമായി എത്തേണ്ടത്. ഒരു വർഷത്തെ കൂലി എല്ലാ തൊഴിലുറപ്പ് തൊഴിലാളികളുടെയും അക്കൗണ്ടിലേയ്ക്ക് അടിയന്തിരമായി ട്രാൻസ്ഫർ ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാകണം.. ആദായ നികുതിക്കു പുറത്തുള്ള മുഴുവൻ പേർക്കും ധനസഹായം നൽകണം. ഭക്ഷ്യധാന്യ ശേഖരം ആവശ്യപ്പെടുന്ന സംസ്ഥാനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കണം.

 7000 കോടി രൂപ മാത്രം

7000 കോടി രൂപ മാത്രം

അടിയന്തിരമായി ലോക്കൗട്ട് എക്സിറ്റ് സ്ട്രാറ്റജി സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യണം. ഒരു തൊഴിലാളിയേയും പിരിച്ചുവിടാൻ പാടില്ല. അവർക്ക് ശമ്പളം നൽകുന്നതിന് സർക്കാർ സഹായം നൽകണം. സംഭരണ വില ഉയർത്തണം. ഒരു വർഷത്തേയ്ക്ക് എല്ലാ കടങ്ങൾക്കും മൊറട്ടോറിയം നൽകണം. ഈ പ്രശ്നങ്ങളെല്ലാം അഭിമുഖീകരിക്കുന്ന ഉത്തേജക പാക്കേജിനുള്ള സമയമാവുകയാണ്.ലോക്ഡൗണിന്റെ ഒന്നാംഘട്ടത്തിൽ സാധാരണഗതിയിൽ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രത്തിൽ നിന്നും കിട്ടേണ്ടുന്ന ചില ഗ്രാന്റുകളൊഴികെ കോവിഡിന്റെ പേരിൽ അധികമായി ലഭിച്ചത് വെറും 7000 കോടി രൂപ മാത്രമാണ്.

 വായ്പാ പരിധി ഉയർത്തണം

വായ്പാ പരിധി ഉയർത്തണം

ജിഎസ്ടി നഷട്പരിഹാരം മാത്രം ഏപ്രിൽ മാസംകൂടി കണക്കിലെടുത്താൽ 60000 കോടി രൂപയെങ്കിലും സംസ്ഥാനങ്ങൾക്കു കുടിശികയായുണ്ട്. വായ്പയ്ക്ക് 9 ശമതാനം വരെയാണ് ബാങ്കുകൾ പലിശ ഈടാക്കുന്നത്. കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയർത്തണം. കേന്ദ്രസർക്കാർ തന്നെ റിസർവ്വ് ബാങ്കിൽ നിന്നും വായ്പയെടുത്ത് സംസ്ഥാനങ്ങൾക്ക് ചുരുങ്ങിയ പലിശയ്ക്ക് ലഭ്യമാക്കണം. ആരോഗ്യ മേഖലയുടെ അടങ്കൽ ഗണ്യമായി ഉയർത്തണം. ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സംരക്ഷണ ഉപകരണങ്ങളും രോഗികൾക്കുള്ള മരുന്നും ലഭ്യമാക്കണം.

 ഇരട്ടിക്കുകയാണ്

ഇരട്ടിക്കുകയാണ്

കോവിഡിനെ നേരിടാനും കേന്ദ്രസർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ പര്യാപ്തമല്ല. ഓരോ നാലുദിവസം കഴിയുന്തോറും രോഗികളുടെ എണ്ണം ഇരട്ടിക്കുകയാണ്. അതുകൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ചതുപോലെ ലോക്ഡൌൺ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് എല്ലാ പൌരന്മാരുടെയും കടമയാണ്. അതിൽ വീഴ്ച പാടില്ല.ഇതു പറയുമ്പോൾത്തന്നെ കഴിഞ്ഞ മൂന്ന് ആഴ്ചത്തെ അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ കേന്ദ്രസർക്കാർ തയ്യാറാവുകയും വേണം. ലോക്ഡൗൺ കൊണ്ടുമാത്രം പകർച്ചവ്യാധിയെ ഇല്ലാതാക്കാനാവില്ല. പരിശോധന ഇപ്പോഴും ലോകനിലവാരത്തിൽനിന്ന് എത്രയോ താഴെയാണ്.

 കേന്ദ്രസർക്കാർ പ്രവർത്തിക്കേണ്ടത്

കേന്ദ്രസർക്കാർ പ്രവർത്തിക്കേണ്ടത്

വീടുകളിൽ അടച്ചുപൂട്ടപ്പെടുന്നവരിൽ രോഗലക്ഷണുള്ളവരെ കണ്ടെത്തുകയും ടെസ്റ്റ് ചെയ്യുകയും വേണം. കേരളത്തിലെന്നപോലെ ഓരോ കോവിഡ് രോഗിയുടെയും സഞ്ചാരപഥം തയ്യാറാക്കുകയും ബന്ധപ്പെട്ടവരെയെല്ലാം നിരീക്ഷണത്തിലാക്കുകയും ടെസ്റ്റ് ചെയ്യുകയും വേണം. അതിൽ പോസിറ്റീവ് ആകുന്നവരെ ചികിത്സിക്കുക മാത്രമല്ല, അവരുടെ ബന്ധങ്ങളെയും പരിശോധിക്കണം. ഏറ്റവും താഴ്ന്ന നിരക്കിലുള്ള ടെസ്റ്റ് നടത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കൂടുതൽ ടെസ്റ്റ് കിറ്റുകൾ യുദ്ധകാലാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കണം. ഈ ദിശയിലാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+