കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്‌ലവേഴ്‌സ് ടിവിയിലൂടെ ലോകം അറിഞ്ഞ കലാകാരന്‍ അന്തരിച്ചു; 'കൈതോല പായ വിരിക്കാന്‍' ഇനി ജിതേഷ് ഇല്ല...

Google Oneindia Malayalam News

ചങ്ങരംകുളം(മലപ്പുറം): നാടന്‍ പാട്ട് കലാകാരനും നാടക പ്രവര്‍ത്തകനും ആയിരുന്ന ജിതേഷ് കക്കിടിപ്പുറും അന്തരിച്ചു. 53 വയസ്സായിരുന്നു.

മലയാളികള്‍ ഏറ്റവും അധികം പാടി നടന്ന നാടന്‍ പാട്ട് ഏതെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഇന്ന് പറയാനുണ്ടാകൂ... കൈതോല പായ വിരിച്ച്... എന്ന് തുടങ്ങുന്ന ആ പാട്ട്. ആരെഴുതിയത് എന്ന് അറിയാതെ ഒരുപാട് നാള്‍ മലയാളികള്‍ ആ പാട്ട് ചുണ്ടില്‍ കൊണ്ടുനടന്നു.

ഒടുവില്‍ ഫ്‌ലവേഴ്‌സ് ടിവിയിലെ കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ ആണ് ആ സത്യം വെളിപ്പെടുത്തിയത്. മലപ്പുറം ജില്ലയിലെ കക്കിടിപ്പുറം സ്വദേശിയായ ജിതേഷ് കക്കിടിപ്പുറം ആയിരുന്നു ആ പാട്ട് എഴുതിയത്. ഫ്‌ലവേഴ്‌സ് ടിവിയിലൂടെ ലോകം ജിതേഷിനെ തിരിച്ചറിയുകയായിരുന്നു.

Jithesh

Recommended Video

cmsvideo
Masks that can be used to get rid of Corona | Oneindia Malayalam

'കൈതോല പായ' കൂടാതെ 'പാലോം പാലോം നല്ല നടപ്പാലോം' എന്ന പ്രശസ്തമായ ഗാനവും എഴുതിയത് ജിതേഷ് തന്നെ ആയിരുന്നു. പ്രദേശത്തെ അറിയപ്പെടുന്ന നാടക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. അനേകം സ്‌കൂള്‍, കോളേജ് നാടകങ്ങള്‍ അദ്ദേഹം എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കഥാപ്രസംഗ മേഖലയിലും കഴിവുതെളിയിച്ചിട്ടുണ്ട്. അറനൂറോളം ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്.

ശനിയാഴ്ച രാവിലെയാണ് ജിതേഷിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കരള്‍ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. പെയിന്റിങ് തൊഴിലാളിയായിരുന്നു. ആതിരമുത്തന്‍ എന്ന പേരില്‍ ഒരു നാടന്‍പാട്ട് സംഘവം ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.

English summary
Folk Singer, Writer, Drama artist Jithesh Kakkidippuram passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X