കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വെെറസ്: വി മുരളീധരന് പിന്നാലെ വി വി രാജേഷും നിരീക്ഷണത്തില്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരനു പിന്നാലെ ബിജെപി നേതാവ് വി വി രാജേഷും നിരീക്ഷണത്തില്‍. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടരുമായി ഇടപഴകിയെന്നതിനാലാണ് വി വി രാജേഷും നിരീക്ഷണത്തില്‍ കഴിയുന്നത്. ഈ ഡോക്ടര്‍മാര്‍ പങ്കെടുത്തിരുന്ന പരിപാടിയില്‍ പങ്കെടുത്ത സാഹചര്യത്തിലായിരുന്നു വി മരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്. ഇതേ പരിപാടിയില്‍ വിവി രാജേഷും പങ്കെടുത്തിരുന്നുവെന്നാണ് പറയുന്നത്.

വിദേശത്ത് നിന്നെത്തിയ ശ്രീചിത്ര ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം മൂന്ന് ദിവസം ആശുപത്രിയില്‍ ജോലി ചെയ്തിട്ടുണ്ട്, കഴിഞ്ഞ ശനിയാഴ്ച്ച തിരുവനന്തപുരം ശ്രീചിത്രയില്‍ നടന്ന അവലോകന യോഗത്തില്‍ പങ്കെടുത്തിരുന്നു. കൊറോണ ബാധിച്ച ഡോക്ടറുമായി സഹവസിച്ചവര്‍ മന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് മുരളീധരന്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

vv rajesh

അതേസമയം കേന്ദ്ര മന്ത്രി വി മുരളീധരന്‍ കൊറോണ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്ന് ശ്രീ ചിത്തിര അധികൃതര്‍ പ്രതികരിച്ചു. രോഗ ബാധിതനായ ഡോക്ടര്‍ക്കൊപ്പം മന്ത്രി യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നും രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ മാര്‍ച്ച് 11 മുതല്‍ നിരീക്ഷണത്തിലായിരുന്നു. 13 ന് രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയും ചെയതു. എന്നാല്‍ മുരളീധരന്‍ യോഗത്തിനെത്തുന്നത് മാര്‍ച്ച് 14 ന് മാത്രമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ശ്രീചിത്രയിലെ ചില ഡോക്ടര്‍മാരും ജീവനക്കാരും നിരീക്ഷണത്തിലാണ്. സ്പെയിനില്‍ നിന്നെത്തിയ ഡോക്ടറുമായി ഇടപഴകിയെന്ന് കരുതുന്നവരാണ് നിരീക്ഷണത്തിലുള്ളത്. ഏഴുപതോളം പേരാണ് നിരീക്ഷണത്തിലുള്ളത്. അടിയന്തര ശസ്ത്രക്രിയകളല്ലാതെ മറ്റെല്ലാ ചികിത്സകളും ശ്രീചിത്രയില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ആശുപത്രിയുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലായ സാഹചര്യമാണിപ്പോള്‍.

കേരളത്തില്‍ നിലവില്‍ 24 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് പേര്‍ രോഗം പൂര്‍ണമായി ഭേദമായതോടെ ആശുപത്രി വിട്ടിരുന്നു. കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്ന് ഒഴിപ്പിച്ച സംഘത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത മൂന്നു കേസുകളും കേരളത്തിലായിരുന്നു. ഇതിന് പിന്നാലെ ഇറ്റലിയില്‍ നിന്നെത്തിയ പ്രവാസി കുടുംബത്തില്‍ നിന്നാണ് കേരളത്തില്‍ കൂടുതല്‍ പേരിലേക്ക് രോഗം വ്യാപിക്കുന്നത്. ആദ്യം പത്തനംതിട്ട സ്വദേശികളായ മൂന്ന് പേര്‍ക്ക് സ്ഥിരീകരിച്ച രോഗം ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരിലേക്ക് പടരുകയായിരുന്നു.

Recommended Video

cmsvideo
Virus uncontrollably spreading world wide | Oneindia Malayalam

തിങ്കളാഴ്ച്ച മലപ്പുറത്തും കാസര്‍ഗോഡുമായിരുന്നു കൊറോണ സ്ഥിരീകരിച്ചത്. മലപ്പുറത്ത് രണ്ട് പേര്‍ക്കും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.

English summary
Following v Muralidharan BJP Leader VV Rajesh Also In Quarantine As Sreechithira Doctor Positive For CoronaVirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X