കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ പുതുതായി 140 മാവേലി റേഷന്‍കടകള്‍

  • By Meera Balan
Google Oneindia Malayalam News

Anoop, Jacob
തിരുവന്തപുരം: സംസ്ഥാനത്ത് പുതുതായി 140 മാവേലി റേഷന്‍ കടകള്‍ തുടങ്ങുമെന്ന് ഭക്ഷ്യ മന്ത്രി ആനുപ് ജേക്കബ് പറഞ്ഞു. ലോകഭക്ഷ്യദിന(ഒക്ടോബര്‍16)ത്തോട് അനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് അനൂപ് ജേക്കബ് ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് അര്‍ഹരായ എല്ലാവര്‍ക്കും ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും ഉറപ്പാക്കാന്‍ സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ തുടക്കമെന്ന നിലയിലാണ് ഈ വര്‍ഷം (2013) 140 മാവേലി റേഷന്‍കടകള്‍ ആദ്യം തുടങ്ങാനുദ്ദേശിയ്ക്കുന്നത്.

ഭക്ഷ്യസുരക്ഷയ്ക്കും പോഷകാഹാരത്തിനും സുസ്ഥിരഭക്ഷണസംവിധാനങ്ങള്‍ എന്ന 2013ലെ ഭക്ഷ്യദിനസന്ദേശം പൂര്‍ണമായി നടപ്പിലാക്കാനാണ് നീക്കമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഭക്ഷ്യസുരക്ഷാ നിയമം ഉള്‍പ്പെടയുള്ളവ പദ്ധതിയപുടെ നടത്തിപ്പിനായ ഉഫയോഗിയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ 14 ലക്ഷം കുടുംബങ്ങളെക്കൂടി ഭക്ഷ്യസുരക്ഷ നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വരാനാണ് നീക്കം. പുതുതായി ആളുകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് നിലവില്‍ പദ്ധതികളില്‍ ഉള്‍പ്പെട്ടിരിയ്ക്കുന്നവരെ ഒഴിവാക്കിലെലന്നും അദ്ദേഹം പറഞ്ഞു. തൃപ്തി ഹോട്ടലുകള്‍ തുടങ്ങാന്‍ കുടുംബശ്രീയ്ക്ക് അഞ്ച് ലക്ഷം രൂപ വരെ നല്‍കും. ഭക്ഷ്യസാധനങ്ങള്‍ അര്‍ഹരായവര്‍ക്ക് നല്‍കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ കൃത്യമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും.

റേഷന്‍സാധനങ്ങളുടെയും മില്ലിലെ കുത്തരിയുടേയും തിരിമറി ഒഴിവാക്കാന്‍ റേഡിയോ ടാഗിംഗ്, ബാര്‍കോഡ് തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഭക്ഷ്യസാധനങ്ങളുടെ ദുരുപയോഗവും പാഴാക്കലും ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിയ്ക്കണമെന്നും സന്ദേശത്തില്‍ മന്ത്രി അഭ്യര്‍ത്ഥിച്ചു

English summary
140 New Maveli Ration Shops to open in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X