കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുട്ട, പൊരിച്ച മീൻ, ജ്യൂസ്, കളമശേരി ഐസോലേഷനിലെ കൊറോണ രോഗികളുടെ ആഹാര ക്രമം ഇങ്ങനെ

  • By Desk
Google Oneindia Malayalam News

കൊച്ചി; കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസോലേഷനിൽ കഴിയുന്നവർക്ക് പ്രത്യേക ഭക്ഷണക്രമവുമായി അധികൃതർ. കൊറോണ രോഗികളായ വിദേശികൾക്കും സ്വദേശികൾക്കും പ്രത്യേകം മെനുവാണ് ഇവിടെ ഒുക്കിയിരിക്കുന്നത്. ഉറക്കം ഉണർന്ന ഉടൻ ചായ മുതൽ പൊരിച്ച മീൻ കൂട്ടിയുള്ള ചോറ് വരെ ഇവിടെ രോഗികൾക്ക് റെഡിയാണ്.

coronafoof

ദോശ, സാമ്പാർ, മുട്ട, ഓഫഞ്ച് , ഇടയ്ക്കിടെ ജ്യസ് എന്നീ വിഭങ്ങളാണ് മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദേശികൾക്കാണെങ്കിൽ ടോസ്റ്റ് ചെയ്ത ബ്രോഡും ഓംലെറ്റുമെല്ലാം അവരുടെ സ്റ്റൈലിൽ തന്നെ റെഡി. കൊറോണ രോഗികൾക്ക് പ്രത്യേക ഭക്ഷണ ക്രമം ഇല്ല. പൂർണ വിശ്രമമാണ് വേണ്ടത്. ആരോഗ്യ പ്രദമായ പോഷക സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യണമെന്നതാണ് ലക്ഷ്യമെന്ന് അധികൃതർ പറയുന്നു.

കുട്ടികൾക്കായി പാലും ലഘു ഭക്ഷണവും ഉൾപ്പെടുത്തിയുള്ള മെനുവാണ് തയ്യാറാക്കിയിരിക്കുന്നത്. ഐസോലേഷനിൽ കഴിയുന്നവരുടെ നിർദ്ദേശങ്ങൾ കൂടി സ്വീകരിച്ച ശേഷമാണ് ഭക്ഷണം ഒരുക്കുന്നത്. മെഡിക്കൽ കോളജ് വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ മെൻസ് ഹോസ്റ്റലിലാണ് ഭക്ഷണം തയാറാക്കുന്നത്. 30 പേർക്കുള്ള ഭക്ഷണം തയ്യാക്കാനാണ് നിർദ്ദേശം.

ഇന്ത്യക്കാരായ ഐസൊലേഷനിൽ കഴിയുന്ന ആളുകളുടെ ഭക്ഷണ ക്രമം

രാവിലെ 7.30 : ദോശ, സാമ്പാർ, ചായ, മുട്ട പുഴുങ്ങിയത്, ഓറഞ്ച്, ഒരു ലിറ്റർ വെള്ളം
10.30 : പഴച്ചാറ്
12.00: ചപ്പാത്തി, ചോറ്, തോരൻ , കറി, മീൻ പൊരിച്ചത്, തൈര്, ഒരു ലിറ്റർ വെള്ളം
വൈകീട്ട് 3.30: ചായ, ബിസ്ക്കറ്റ് /പഴംപൊരി /വട
രാത്രി 7.00: അപ്പം , വെജിറ്റബിൾ സ്റ്റു, രണ്ട് ഏത്തപ്പഴം, ഒരു ലിറ്റർ വെള്ളം

വിദേശത്ത് നിന്നുള്ളവരുടെ ഭക്ഷണ ക്രമം

രാവിലെ 7.30: ടോസ്റ്റ് ചെയ്ത ബ്രെഡ്, മുട്ട പുഴുങ്ങിയത്, പഴങ്ങൾ, സൂപ്
11.00: പഴച്ചാറ്
12.00: ടോസ്റ്റ് ചെയ്ത ബ്രെഡ്, ചീസ് (ആവശ്യമുള്ളവർക്ക് ), പഴങ്ങൾ
വൈകീട്ട് 4.00: പഴച്ചാറ്
രാത്രി 7.00: ടോസ്റ്റ് ചെയ്ത ബ്രെഡ്, മുട്ട, പഴങ്ങൾ

'കർത്താവേ എന്നു വിളിക്കുന്നവനല്ല, പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗരാജ്യത്തിൽ പ്രവേശിക്കുക''കർത്താവേ എന്നു വിളിക്കുന്നവനല്ല, പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗരാജ്യത്തിൽ പ്രവേശിക്കുക'

ബിജെപി സഖ്യത്തിന് വൻ തിരിച്ചടി!! 2000 ത്തോളം പേർ കോൺഗ്രസിൽ ചേർന്നു, സിപിഎമ്മിൽ നിന്നുംബിജെപി സഖ്യത്തിന് വൻ തിരിച്ചടി!! 2000 ത്തോളം പേർ കോൺഗ്രസിൽ ചേർന്നു, സിപിഎമ്മിൽ നിന്നും

രജത് ആരാധകരെ മരയൂളകൾ എന്ന് പറയും മുൻപ് എങ്ങനെ രജത് ആരാധകരെ നേടി അറിയണം, വൈറൽ കുറിപ്പ്രജത് ആരാധകരെ മരയൂളകൾ എന്ന് പറയും മുൻപ് എങ്ങനെ രജത് ആരാധകരെ നേടി അറിയണം, വൈറൽ കുറിപ്പ്

English summary
Food menu for Corona patients in Kalamassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X