ഷവര്‍മ പാഴ്‌സല്‍ വാങ്ങുന്നത് ഒഴിവാക്കണം; നിര്‍ദേശവുമായി ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: ഷവർമ പോലെയുള്ള ഭക്ഷണം പാഴ്സൽ വാങ്ങുന്നത് കുറയ്ക്കണം എന്നും കഴിവതും ഹോട്ടലുകളിൽ നിന്ന് ഇവ കഴിക്കാൻ ശ്രദ്ധിക്കണമെന്നും ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഭക്ഷ്യവിഷബാധ വർധിക്കുന്നുവെന്നത് സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
ഷവർമ അടക്കമുള്ള ഉൽപന്നങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ കഴിച്ചില്ലെങ്കിൽ അത് കേടാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങൾ പാഴ്സൽ വാങ്ങുന്നത് കുറയ്ക്കണം. ഇതിന് കൂടുതൽ ബോധവത്കരണം ആവശ്യമാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നടപടി വേഗത്തിൽ പൂർത്തിയായാൽ ഒരു പരിധി വരെ ഇത് പരിഹരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഭക്ഷ്യവിഷബാധയുടെ പേരിൽല ലൈസൻസ് റദ്ദാക്കുന്ന ഹോട്ടലുകൾക്കും സ്ഥാപനങ്ങൾക്കും പിന്നീട് ലൈസൻസ് അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കാസർകോട്ടെ സംഭവം അന്വേഷിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷനോട് നിർദേശിച്ചതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം, അതേസമയം, സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം 440 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയിരുന്നു. വൃത്തിഹീനമായി പ്രവർത്തിച്ച 11 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 26 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വെച്ചു. 145 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
എറണാകുളം ജില്ലിയിലെ നാല് ഭക്ഷണശാലകൾ പൂട്ടിച്ചു. 9 സ്ഥാപനങ്ങൾക്ക് പിഴയിട്ടു. എരണാകുളത്ത് അഞ്ച് സ്ഥാപനൾക്ക് നോട്ടീസ് നൽകി. സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസത്തിനിടെ രണ്ട് പേരാണ് ഭക്ഷ്യവിഷബാധയേറ്റ് മരണപ്പെട്ടത്. കോട്ടയത്ത് നഴ്‌സും കാസർകോട് 19കാരിയുമാണ് മരണപ്പെട്ടത്.
അതേസമയം, ഇന്ന് പച്ചവെള്ളത്തിൽ ഇട്ടാൽ കട്ടൻ ചായയാകുന്ന ചായപ്പൊടി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചിടുത്തു. എറണാകുളം ജില്ലയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് മായം ചേർക്കൽ കണ്ടെത്തിയത്...












Click it and Unblock the Notifications