കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്കും പ്രസാദഊട്ട്

  • By Desk
Google Oneindia Malayalam News

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദഊട്ട് അഹിന്ദുക്കള്‍ക്കും നല്‍കാന്‍ ദേവസ്വം ഭരണസമിതിയോഗം തീരുമാനിച്ചു.ക്ഷേത്രത്തിന് പുറത്തുള്ള അന്നലക്ഷമി ഹാളിലാണ് പ്രസാദ ഊട്ട് നല്‍കുന്നത്.ഷര്‍ട്ട്, ബനിയന്‍,പാദരക്ഷകള്‍ എന്നിവ ധരിച്ച് പ്രസാദ ഊട്ടില്‍ പങ്കെടുക്കാം.ലുങ്കി,മൊബൈല്‍ ഫോണ്‍ എന്നിവ അനുവദിക്കില്ല.രാവിലെ ഏഴുമുതല്‍ ഒമ്പതുവരെ പ്രഭാത ഭക്ഷണവും 10.30മുതല്‍ ഉച്ചക്ക് 1.30വരെ ഉച്ചഭക്ഷണവും ജാതിമത ഭേദമന്യ ആര്‍ക്കും കഴിക്കാം.

guruvayur7

രാത്രി ക്ഷേത്രത്തിലെ നേദ്യം കഴിഞ്ഞതിന്‌ശേഷം ഒരുമണക്കൂറും ഭക്ഷണം വിതരണം ചെയ്യും. വൈശാഖമാസം ആരംഭിച്ചതോടെ ക്ഷേത്രത്തിലെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും ഭക്ഷണം കഴിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഭരണസമിതി ഒരുക്കിയിട്ടുള്ളത്. അന്നലക്ഷമി ഹാളിനോട് ചേര്‍ന്ന് താല്‍ക്കാലിക പന്തലില്‍ പുതിയതായി 400സീറ്റുകള്‍ കൂടി ഉള്‍പ്പെടുത്തി. ഇതോടെ ഒരു പന്തിയില്‍ 816പേര്‍ക്ക് ഭക്ഷണം കഴിക്കാനാകും.വര്‍ഷങ്ങളായി ക്ഷേത്രത്തിനുള്ളില്‍ നല്‍കിയിരുന്ന പ്രസാദഊട്ട് 2015ലാണ് ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റിയത്.

English summary
Food Offerings to Non hindus in Guruvayur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X