കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍ഗോഡ്;നവോദയ സ്കൂളില്‍ ഭക്ഷ്യവിഷബാധ

  • By Meera Balan
Google Oneindia Malayalam News

കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയയിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഭക്ഷ്യവിഷബാധ. സ്‌കൂള്‍ ബോര്‍ഡിംഗില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് വയറുവേദന അനുഭവപ്പെട്ടത്. 56 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനവരി 19 ഞാറാഴ്ച രാത്രി നല്‍കിയ ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

ബോര്‍ഡിംഗില്‍ നിന്ന് രാത്രി ഇഡ്ഡലിയും സാമ്പാറും കഴിച്ച കുട്ടികള്‍ക്കാണ് കഠിനമായ വയറുവേദന അനുഭവപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഇവിടെ താമസിച്ച് പഠിയ്്ക്കുന്നത്. ആറാംകഌസ് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

Kasaragod

കുഴല്‍ക്കിണറില്‍ നിന്നുള്ള വെള്ളത്തിന് പുറമെ കോര്‍പ്പറേഷന്‍ പൈപ്പില്‍ നിന്നുള്ള വെള്ളവും ഭക്ഷണം പാകം ചെയ്യുന്നതിനായി ഉപയോഗിയ്ക്കുന്നത്. ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിച്ച വെള്ളം ആരോഗ്യവകുപ്പ് വിശദമായി പരിശോധിച്ച് വരികയാണ്.

English summary
Food Poison in Kasaragod School
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X